ഐഫോൺ അടക്കമുള്ള ഈ സ്മാർട്ട്ഫോണുകളിൽ 2020 ഫെബ്രുവരി മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല

|

ഐഫോൺ ഉപയോക്താക്കളിൽ പലരും തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡ്രേഗ് ചെയ്ത് പുതിയ പതിപ്പിലേക്ക് മാറ്റാതെ വയ്ക്കുന്നവരാണ്. കൃത്യമായി ഓപ്പറേറ്റിങ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാത്തവർക്കായി നല്ലൊരു പണിയാണ് വാട്സ്ആപ്പ് നൽകുന്നത്. ആപ്പിളിൻറെ ഓപ്പറേറ്റിങ് സിസ്റ്റമായ iOS8, iOS9 ലേക്ക് അപ്ഗ്രേഡ് ചെയ്യാത്തവർത്ത് 2020 ഫെബ്രുവരി 1 മുതൽ വാട്സ്ആപ്പ് സേവനങ്ങൾ ലഭ്യമാകില്ല.

ഫെബ്രുവരിയോടെ പിൻവലിക്കും
 

നിലവിൽ iOS 8ൽ ലഭ്യമായ വാട്സ്ആപ്പ് ആപ്ലിക്കേഷനിൽ നിന്നും കമ്പനി സേവനങ്ങൾ ഫെബ്രുവരിയോടെ പിൻവലിക്കും. iOS 8നായി ഇനിമുതൽ പുതിയ അപ്ഡേറ്റ് നൽകുകയും ചെയ്യില്ല. അതിനാൽ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കണമെങ്കിൽ iOS 9ലേക്ക് ഐഫോൺ OS അപ്ഗ്രേഡ് ചെയ്തേ മതിയാകു. ഈ OS നു വേണ്ട വാട്സ്ആപ്പ് ആപ്ലിക്കേഷൻ കമ്പനി നൽകുന്നുണ്ട്.

അപ്ഗ്രേഡ് ചെയ്യണം

ഇനിമുതൽ ഐഫോണിലെ iOS 8ലേക്കുള്ള അപ്ഡേറ്റുകൾ നൽകുന്നതല്ലെന്നും 2020 ഫെബ്രുവരി മുതൽ iOS8ലുള്ള വാട്സ്ആപ്പ് ആപ്ലിക്കേഷനുകളിൽ പുതിയ അക്കൌണ്ടുകൾ ആരംഭിക്കാനോ നിലവിലുള്ള അക്കൌണ്ട് റീ വെരിഫൈ ചെയ്യാനോ സാധിക്കില്ലെന്ന് വാട്സ്ആപ്പ് അറിയിച്ചു. തുടർന്നും വാട്സ്ആപ്പ് സേവനങ്ങൾ ലഭ്യമാകാൻ iOS 8 ഉള്ളവർ 9 ലേക്കോ അതിലും പുതിയ ആപ്പിളിൻറെ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കോ അപ്ഗ്രേഡ് ചെയ്യണമെന്നും വാട്സ്ആപ്പ് വൃത്തങ്ങൾ അറിയിച്ചു.

മാറ്റങ്ങൾ വരുത്തിയ ഡിവൈസുകൾക്ക് സപ്പോർട്ടില്ല

അൺലോക്ക് ചെയ്ത ഉപകരണങ്ങളോ മറ്റുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വാട്സ്ആപ്പ് അപ്ഡേറ്റ് പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഡിവൈസുകളിലോ വാട്സ്ആപ്പ് നിയന്ത്രണത്തിന് മുതിരില്ലെന്നും ഉപയോക്താക്കൾ തന്നെ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ അവരുടെ ഡിവൈസിനെ ബാധിക്കുമെന്നും കമ്പനി അറിയിച്ചു. ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഔദ്യോഗികമായി കമ്പനികൾ നൽകുന്നതല്ലാത്ത മാറ്റങ്ങൾ വരുത്തിയ ഡിവൈസുകൾക്ക് സപ്പോർട്ട് നൽകാൻ വാട്സ്ആപ്പിന് ആവില്ലെന്നും കമ്പനി അറിയിച്ചു.

ആൻഡ്രോയിഡ് പതിപ്പുകൾ
 

ആൻഡ്രോയിഡ് വേർഷൻ 2.3.7 ഉം അതിൽ പഴക്കമുള്ളതുമായ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും പുതിയ അക്കൌണ്ടുകൾ ക്രിയേറ്റ് ചെയ്യാനോ നിലവിലുള്ള അക്കൌണ്ടുകൾ റീ വെരിഫൈ ചെയ്യാനോ സാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. എന്തായാലും ആൻഡ്രോയിഡ് പഴയ വേർഷൻ ഉപയോഗിക്കുന്നവർക്കും 2020 ഫെബ്രുവരി 1 വരെ മാത്രമേ വാട്സ്ആപ്പ് ലഭ്യമാകുകയുള്ളു.

ജിയോ ഫോണിൽ അപ്ഡേറ്റ്

ഇവ കൂടാതെ KaiOS2.5.1+ൽ പ്രവർത്തിക്കുന്ന ജിയോ ഫോൺ, ജിയോഫോൺ 2 എന്നീ ഫോണുകൾ ഉപയോഗിച്ചാൽ വാട്സ്ആപ്പിൻറെ അപ്ഡേറ്റുകൾ ലഭ്യമാകമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷമാണ് ജിയോഫോൺ, ജിയോഫോൺ 2 എന്നിവയിൽ വാട്സ്ആപ്പ് ലഭ്യമാക്കാൻ റിലൈൻസ് ജിയോയും വാട്സ്ആപ്പും ഒരുമിച്ച് പ്രവർത്തിച്ചത്. പുതിയ അപ്ഡേറ്റുകൾ കൃത്യമായി ജിയോയുടെ ഫോണുകളിൽ ലഭ്യമാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

വാട്സ്ആപ്പ് അപ്ഡേറ്റുകൾ

എന്തായാലും ഈയടുത്തായി വാട്സ്ആപ്പ് തങ്ങളുടെ ആപ്പുകളിൽ നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തി അപ്ഡേറ്റുകൾ പുറത്തിറക്കുന്നുണ്ട്. പ്രൈവസിക്കും മറ്റ് സൌകര്യങ്ങൾക്കും കമ്പനി ഒരു പോലെ പ്രാധാന്യം നൽകുന്നു. നിലവിൽ ഫെയ്സ്ബുക്കിൻറെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇൻസ്റ്റഗ്രം എന്നിവയെ ഫെയ്സ്ബുക്കുമായി കണക്ട് ചെയ്യാനും സ്റ്റാറ്റസുകൾ സ്റ്റോറികാളാണ് ഷെയർ ചെയ്യാനും സാധിക്കുന്ന ഫീച്ചർ പുതിയ അപ്ഡേറ്റിൽ വാട്സ്ആപ്പിൽ ഉൾപ്പെടുത്തിയിരുന്നു.

പ്രൈവസിക്ക് പ്രാധാന്യം

പ്രൈവസിക്ക് പ്രാധാന്യം നൽകുന്ന പുതിയ അപ്ഡേറ്റുകളിൽ മറ്റ് ആപ്പുകളുടെ സഹായമില്ലാതെ തന്നെ വാട്സ്ആപ്പ് പാറ്റേൺ ലോക്കോ ഫെയ്സ് ലോക്കോ ചെയ്യാൻ സാധിക്കുന്ന സംവിധാനം ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കളെ ആകർഷിക്കുന്ന ഫിച്ചറുകൾ ഒരുക്കുന്നതിനൊപ്പം തന്നെ പ്രവസി സുരക്ഷയ്ക്കും കമ്പനി പ്രാധാന്യം നൽകുന്നതായാണ് പുതിയ അപ്ഡേറ്റുകൾ നൽകുന്ന സൂചന.

Most Read Articles
Best Mobiles in India

English summary
iPhone users who have not upgraded to a new version of the operating system for long -- there is one more reason to do so. If WhatsApp is currently active on your iOS 8 device, you will be able to use it only until February 1, 2020, according to an update from the instant messaging platform.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X