തോഷിബ എക്സൈറ്റ് എക്സ്10 എടി200 ടാബ്ലറ്റിന്റെ വില 30,000 രൂപ
തോഷിബ ഏറ്റവും മെലിഞ്ഞ ഒരു ടാബ്ലറ്റുമായി രംഗത്തെത്തുന്നു. തോഷിബ എക്സൈറ്റ് എക്സ്10 എടി200 എന്നു പേരിട്ടിരിക്കുന്ന ഈ ടാബ്ലറ്റ് ആന്‍ഡ്രോയിഡ് വി3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.
2012 ആദ്യത്തില്‍ ലാസ് വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് ഈ ടാബ്ലറ്റ് പ്രഖ്യാപിക്കപ്പെട്ടത്. ആപ്പിള്‍ ഐപാഡ് 2, സാംസംഗ് ഗാലക്സി ടാബ് 7.7 എന്നിവയെ പോലെ തന്നെ വളരെ മികച്ച ടാബ്ലറ്റ് ആണ് ഈ തോഷിബ ടാബ്ലറ്റും.
ഫീച്ചറുകള്‍:
- 10.1 ഇഞ്ച് ടച്ച് സ്ക്രീന്‍ ഡിസ്പ്ലേ
- 5 മെഗാപിക്സല്‍ റിയര്‍ ക്യാമറ
- 2 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ
- 16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ മൂന്നു മെമ്മറി ഒപ്ഷനുകള്‍ ലഭ്യം
- മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്
- വൈഫൈ 802.11 b/g/n കണക്റ്റിവിറ്റി
- മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട്
- ബ്ലൂടൂത്ത് കണക്റ്റിവിറ്റി
- മൈക്രോ യുഎസ്ബി പോര്‍ട്ട്
- 8 മണിക്കൂര്‍ വീഡിയോ ബാക്ക് അപ്പ്
- 13 മണിക്കൂര്‍ മ്യൂസിക് ബാക്ക്അപ്പ്
- 7.62 എംഎം കട്ടി
- ആന്‍ഡ്രോയിഡ് 3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റം
- 1.2 ജിഗാഹെര്‍ഡ്സ് ഒഎംഎപി ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍
ഇതിലെ ഡ്യുവല്‍ ക്യാമറ സംവിധാനം വളരെ മികച്ചതാണ്. 5 മെഗാപിക്സല്‍ റിയര്‍ ക്യാമറയും, 2 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട് ഈ തോഷിബ ടാബ്ലറ്റില്. വീഡിയോ കോളിംഗ്, കോണ്‍ഫറന്‍സ് എന്നിവയ്ക്ക് വളരെ അനുയോജ്യമാണ് ഈ ടാബ്ലറ്റ്.
ഇപ്പോള്‍ ഈ ടാബ്ലറ്റ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണെങ്കിലും വൈകാതെ ഇത് ആന്‍ഡ്രോയിഡിന്റെ തന്നെ 4.0 ഐസ് ്ക്രീം സാന്ഡ്വിച്ച് പ്ലാറ്റ്ഫോമിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെടും എന്നു പ്രതീക്ഷിക്കപ്പെടുന്നു.
ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ഈ തോഷിബ ടാബ്ലറ്റ് ഫെബ്രുവരി 15 മുതല്‍ യുകെ വിപണിയില്‍ ലഭ്യമായി തുടങ്ങും. ഏകദേശം 30,000 രൂപയോളം ആണ് ഈ പുതിയ ടാബ്ലറ്റിന്റെ വില.