ഏതൊരാൾക്കും സിനിമകള്‍ കാണാനും ഡൗൺലോഡ് ചെയ്യാനും ഏറ്റവും എളുപ്പമായ 4 വഴികൾ


സിനിമകള്‍ കാണാനും ഡൗൺലോഡ് ചെയ്യാനും പറ്റുന്ന ചില മാർഗങ്ങള്‍, ലിങ്കുകള്‍ പരിചയപ്പെടുത്തുകയാണ്. ബഹുഭൂരിപക്ഷത്തിന്റെ മൊബൈല്‍ os ആയ ആൻഡ്രോയ്ഡിൽ ചെയ്യാവുന്ന മാർഗങ്ങളാണ് വിവരിക്കാന്‍ പോകുന്നത്. Windows, ios എന്നിവയിലും ഇവ സോർസ് കണ്ടെത്തി ചെയ്തു നോക്കാവുന്നതാണ്.

Advertisement

ആദ്യമേ മറ്റൊരു കാര്യം പറയട്ടെ, സിനിമകളുടെ പൂർണ ആസ്വാദനത്തിനും നിർമാതാവിന്റെയും സംവിധായകന്റെയും പ്രയത്നങ്ങൾക്കു പിന്തുണ കൊടുക്കുന്നതിനായും നിങ്ങളിടെ ആദ്യ പരിഗണന തീയേറ്റർ തന്നെയാവട്ടെ.

Advertisement

Torrents

പലർക്കും torrent ഉപയോഗിക്കല്‍ ഇപ്പോഴും ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്ന് അറിയാം. പക്ഷെ സംഭവം വളരെ എളുപ്പം ആണ്. ചെയ്യേണ്ടത് ഇത്ര മാത്രം. പ്ലേ സ്റ്റോറില്‍ നിന്നും uTorrent , bittorrent, flud തുടങ്ങി വരുന്ന ലിസ്റ്റില്‍ നിന്ന് ഏതെങ്കിലും ഒന്ന് ഇന്സ്റ്റാള്‍ ചെയ്യുക. ആപ്പില്‍ ഉള്ള സെര്‍ച്ച്‌ optionല്‍ പോയി ആവശ്യമുള്ള സിനിമ ടൈപ്പ് ചെയ്യുക. സെർച്ച് ‌റിസൽട്ട് ‌ ആയി ഒരുപാട് torrent സൈറ്റുകളുടെ ലിസ്റ്റ് വരും.

ഇഷ്ടപ്പെട്ട സൈറ്റിൽ കയറുക. അതില്‍ അനാവശ്യ പരസ്യങ്ങളിലോ മറ്റോ ക്ലിക്ക് ചെയ്യാതെ torrent magnet എന്നീ ബട്ടണുകള്‍ മാത്രം ശ്രദ്ധിക്കുക. torrent ക്ലിക്ക് ചെയ്‌താല്‍ 20-30 kb വരുന്ന ഒരു ഫയല്‍ ഡൗൺലോഡ് ആകും. ഡൗൺലോഡ് ആയ ആ ഫയല്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ torrent ആപ്പില്‍ പോയി സിനിമ ഡൗൺലോഡ് സ്റ്റാർട്ട് ആകും. magnet ആണ് ക്ലിക്ക് ചെയ്യുന്നത് എങ്കില്‍ നേരിട്ട് ആപ്പില്‍ പോയി സിനിമ ഡൗൺലോഡ് തുടങ്ങും. കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട വേറെയും ചില options ഉണ്ടെങ്ങിലും കൂടുതല്‍ പറഞ്ഞു അറിയാത്തവർക്ക് ബുദ്ധിമുട്ട് ആക്കുന്നില്ല.

Telegram

ഇന്നത്തെ കാലത്ത് സിനിമ ഡൗൺലോഡ് ചെയ്യാൻ ഏറ്റവും എളുപ്പമായ മാർഗ്ഗങ്ങളിൽ ഒന്നാണ് telegram സിനിമാ ഗ്രൂപ്പുകള്‍. പല സ്വഭാവത്തിലുള്ള ടെലഗ്രാം ഗ്രൂപ്പുകൾ ഇന്ന് സുലഭമാണ്. ഏതെങ്കിലും കുറച്ചു ഗ്രൂപുകളില്‍ മെമ്പര്‍ ആകുക. സിനിമ ലിങ്ക് വരുമ്പോള്‍ നേരിട്ട് ഡൗൺലോഡ് ചെയ്യാം. telegram അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഒരുപക്ഷെ പലർക്കും ഏറ്റവും എളുപ്പമുള്ള ഒരു മാർഗ്ഗവും ഇത് തന്നെയാണ്.

Popcorn

ഒരു ആൻഡ്രോയിഡ് അപ്ലിക്കേഷന്‍ ആണ്. പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. ഡൗൺലോഡ് ചെയ്യാനായി ഗൂഗിളില്‍ പോയി pocorn.apk എന്ന് സെർച്ച്‌ കൊടുത്താല്‍ ലിങ്ക് വരും. ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റോള്‍ ചെയ്യുക. vpn ഓണ്‍ ചെയ്‌താല്‍ ഒന്നുകൂടെ നന്നാകും. optionsല്‍ പോയി ഡൗൺലോഡ് ഫോൾഡർ സെറ്റ് ചെയ്യുക. കഴിഞ്ഞു. ഇനി നിങ്ങൾക്ക് ആവശ്യമുള്ള സിനിമകള്‍ ഈ ആപ്പില്‍ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. സിനിമ, ടീവീ സീരീസ്, അനിമീസ് തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കും.Terrarium TV അടക്കമുള്ള ഒട്ടനവധി സമാന ആപ്പുകളും ലഭ്യമാണ്.

Websites

ഒട്ടനവധി സിനിമാ ഡൗൺലോഡ്, സ്ട്രീമിംഗ് വെബ്സൈറ്റുകള്‍ ഇന്റർനെറ്റില്‍ സുലഭാമാണല്ലോ. ഫ്രീ ആയിട്ട് കാണാനും ഡൗൺലോഡ് ചെയ്യാനും പറ്റിയ ഒട്ടനവധി സൈറ്റുകള്‍ ഗൂഗിള്‍ വഴി നിങ്ങളില്‍ എത്തും. Netflix, Amazon പോലെയുള്ള പൈഡ് സൈറ്റുകള്‍ ആവശ്യക്കാർക്ക് മെംബെർഷിപ്‌ എടുക്കാം. ഒപ്പം ഒട്ടനവധി ഫ്രീ സൈറ്റുകളും ലഭ്യം. അതേപോലെ യൂട്യൂബ് അധികമാരും ശ്രദ്ധിക്കാത്ത ഒന്നാണ്. ഒട്ടനവധി ക്ലാസ്സിക്‌, vintage സിനിമകളില്‍ യൂട്യൂബിൽ ലഭ്യമാണെന്ന് ഒർമപ്പെടുത്തട്ടെ.

എത്താന്‍ പോകുന്ന ഐഫോണ്‍ 6.1 ഇഞ്ച് സ്‌ക്രീനില്‍ ഒളിഞ്ഞിരിക്കുന്ന ആ ലേയര്‍ എന്താണ്?

VPN മറക്കരുതേ..

സാധാരക്കാർക്ക് , പ്രത്യേകിച്ചു തുടക്കക്കാർക്ക് ഉപയോഗപ്പെടുന്ന രീതിയിലുള്ള മാർഗങ്ങളാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്. ഇതിലും വിപുലമായ ആയ മാർഗ‍ങ്ങള്‍ പലതും വേറെയുമുണ്ട്. പതിയെ അതും നിങ്ങൾക്ക് മനസ്സിലാക്കാന്‍ പറ്റും. ഇവ ടെസ്റ്റ്‌ ചെയ്യുമ്പോള്‍ തീർച്ചയയായും ഒരു vpn ഉപയോഗിക്കുക. അല്ലാത്ത പക്ഷം നിയമപരമായ പല പ്രശ്നങ്ങളും നിങ്ങള്‍ നേരിടാനുള്ള സാധ്യത ഉണ്ടാവാം. vpn ആപ്പ്‌സ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ശരിയായ രീതിയില്‍ ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കുക.

ജാഗ്രത

ഒരിക്കലും പുതുതായി ഇറങ്ങുന്ന സിനിമകളുടെ പ്രിന്റ്‌ ഡൗൺലോഡ് ചെയ്യാന്‍ ഈ മാർഗങ്ങള്‍ ഉപയോഗിക്കാതിരിക്കുക. അതോടൊപ്പം നമ്മുടെ നാട്ടില്‍ റിലീസ് ആകുന്ന ചിത്രങ്ങളൊക്കെ നിങ്ങള്‍ ഒരു ശരാശരി സിനിമാ പ്രേമി ആണ് എങ്കില്‍ തിയേറ്ററില്‍ തന്നെ പോയി കണ്ടു സിനിമക്ക് സപ്പോർട്ട് കൊടുക്കുക. നല്ല സിനിമകള്‍ ഇറങ്ങുമ്പോള്‍ ഒരിക്കല്‍ പോലും torrent നു കാത്തിരിക്കാതെ നേരിട്ട് കാണാന്‍ ശ്രമിക്കുക. അത്തരം മികച്ച ചിത്രങ്ങളെ നിർമാതാവിന് ഒരു മെച്ചവും ഇല്ലാത്ത torrent ഹിറ്റ് ആക്കാതെ തിയേറ്റര്‍ ഹിറ്റ്‌ തന്നെ ആക്കുക. ഇത് ടെക്‌നിക്കൽ ആയ അറിവിലേക്കായി മാത്രം എടുക്കുക. മികച്ച സിനിമ ആസ്വാദനത്തിന് തിയേറ്ററിലും മികച്ച ഉപാധി വേറെ ഇല്ല.

Best Mobiles in India

English Summary

4 Easy Steps to Watch and Download Movies Online