മിനിറ്റുകൾക്കുള്ളിൽ സൗജന്യമായി എളുപ്പത്തിൽ നിങ്ങൾക്കുമുണ്ടാക്കാം ഒരു ആൻഡ്രോയിഡ് ആപ്പ്!


എങ്ങനെ സൗജന്യമായി വളരെ എളുപ്പത്തിൽ ഒരു ആൻഡ്രോയിഡ് ആപ്പ് ഉണ്ടാക്കാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ആൻഡ്രോയ്ഡ് മാത്രമല്ല, മറ്റു ഒഎസുകൾക്കും പ്ലാറ്റുഫോമുകൾക്കും പറ്റിയ ആപ്പും ഇതുപയോഗിച്ചുണ്ടാക്കാം. ഇതിനായി പ്രോഗ്രാമിംഗോ മറ്റൊരു വലിയ തോതിലുള്ള സാഗേതിക പരിജ്ഞാനമോ ഒന്നും തന്നെ ആവശ്യമില്ല. വളരെ എളുപ്പത്തിലുള്ള സ്റ്റെപ്പുകളിലൂടെ തന്നെ ഈ മാർഗ്ഗം വഴി നിങ്ങൾക്ക് ആപ്പ് ഉണ്ടാക്കിയെടുക്കാം. ഇതിനായി എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.

Advertisement

സ്റ്റെപ്പ് 1

ഇതിനായി ആദ്യം https://www.appypie.com/ എന്ന വെബ്സൈറ്റിൽ കയറുക. അവിടെ തുടക്കത്തിൽ നടുവിൽ താഴെയായി Get Started എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.

Advertisement
സ്റ്റെപ്പ് 2

ഈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ ആപ്പ്‌സിന് ഒരു പേര് തിരഞ്ഞെടുക്കുന്ന ഘട്ടമാണ് അടുത്തത്. ഇതിനായി ക്യാറ്റഗറി തിരഞ്ഞെടുക്കുക. അതിനു ശേഷം അടുത്ത ഓപ്ഷനിലേക്ക് പോകാനായി 'Next' എന്നതില്‍ ക്ലിക്ക് ചെയ്യുക. ആപ്പി പൈ ഇപ്പോള്‍ സ്‌ക്രീനിന്റെ വലതു കോണിലായി നിങ്ങളുടെ ആപ്പിന്റെ ഒരു ഡെമോ കാണിക്കുന്നതാണ്.

സ്റ്റെപ്പ് 3

ആപ്പി പൈ നിങ്ങള്‍ക്ക് നിരവധി തീമുകള്‍ പ്രദര്‍ശിപ്പിക്കും. ആ ലിസ്റ്റില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുളളതു തിരഞ്ഞെടുക്കാം. അതിനു ശേഷം നിങ്ങളുടെ ആപ്പിന്റെ ഒരു ഡെമോ വീണ്ടും ആപ്പി പൈ പ്രദര്‍ശിപ്പിക്കുന്നതാണ്. അതിനു ശേഷം 'Next' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4

ഇനി നിങ്ങള്‍ക്ക് ആപ്‌സിനു വേണ്ട കാര്യങ്ങള്‍ നല്‍കുക അതായത് ആപ്‌സിന്റെ വിശദാംശങ്ങള്‍, സെലക്ഷന്‍, ആപ്‌സ് പേജിലെ ഫോട്ടോ ഡിസ്‌പ്ലേ, ഐക്കണ്‍, ഫോണ്ട്, സ്‌റ്റെയില്‍, നിറം മറ്റു സെറ്റിങ്ങ്‌സുകള്‍ എന്നിവയെല്ലാം തിരഞ്ഞെടുക്കുക. ആപ്‌സിന്റെ ഓരോ സെലക്ഷനും കസ്റ്റമയിസ് ചെയ്യാന്‍ സ്‌ക്രീനിന്റെ മുകളില്‍ കാണാവുന്നതാണ്.

സ്റ്റെപ്പ് 5

ആപ്‌സ് നിര്‍മ്മിക്കാനുളള എല്ലാ വിശദാംശങ്ങളും പ്രദര്‍ശിപ്പിച്ചു കഴിഞ്ഞാല്‍ മൂന്നാമത്തെ സ്റ്റെപ്പായ 'Build' എന്നതിന്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ പേര്, ഇമെയില്‍, മറ്റു വിശദാംശങ്ങള്‍ എല്ലാം നല്‍കുക. ഇത് നിങ്ങളെ ആപ്പി പൈ പ്രദാനം ചെയ്യുന്ന സബ്‌സ്‌ക്രിപ്ഷന്‍ പേജിലേക്ക് കൊണ്ടു പോകും. അതിനു ശേഷം സൗജന്യ സേവനത്തിനായി നാലാമത്തെ ഓപ്ഷനായ 'Free' എന്നതില്‍ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബ് നൗ ഓപ്ഷന്‍ എന്നതില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 6

കഴിഞ്ഞു. ഇതോടെ നിങ്ങള്‍ വിജയകരമായി സൗജന്യ ആപ്‌സ് സൃഷ്ടിച്ചു കഴിഞ്ഞു. ഇനി ഈ ആപ്ലിക്കേഷന്‍ എങ്ങനെയിരിക്കും എന്നറിയാനായി ഡാഷ്‌ബോഡില്‍ സന്ദര്‍ശിക്കുക. ഈ ആപ്ലിക്കേഷന്‍ ലൈവ് ആകുന്നതിനും ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഇവിടെ മാർഗ്ഗങ്ങൾ ഉണ്ട്.

ലോകത്തിലെ ആദ്യത്തെ 8K QLED ടിവിയുമായി സാംസങ്!

Best Mobiles in India

English Summary

How to Create an Android App with Easy Steps.