ആന്‍ഡ്രോയ്ഡ് സ്റ്റാറ്റസ് ബാറില്‍ നെറ്റ്‌വര്‍ക്ക് അക്ടിവിറ്റി ലഭിക്കാന്‍ എന്ത് ചെയ്യണം


ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിരവധി സൗകര്യങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ആന്‍ഡ്രോയ്ഡ് സ്‌കിന്നിന് മുകളില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത കസ്റ്റം യുഐ ഉള്‍പ്പെടുത്തിയത്.

എന്നാല്‍ ചില ഫോണ്‍ കമ്പനികള്‍ക്ക് ഇഷ്ടം സ്റ്റോക്ക് യുഐകളോടാണ്. അതുകൊണ്ട് തന്നെ എല്ലാ സ്മാര്‍ട്ട്‌ഫോണുകളുടെയും സ്റ്റാറ്റസ് ബാറില്‍ ഇന്റര്‍നെറ്റ് റീഡര്‍ ഉണ്ടാകണമെന്നില്ല. ഒരോ ആപ്പും ഉപയോഗിക്കുന്ന ഡാറ്റയുടെ അളവ് ഉപയോഗിക്കുന്ന സമയത്ത് തന്നെ അറിയാന്‍ സഹായിക്കുന്ന ആപ്പ് ആണ് ഇന്റര്‍നെറ്റ് റീഡര്‍.

ആന്‍ഡ്രോയ്ഡ് സ്റ്റാറ്റസ് ബാറില്‍ ഇന്റര്‍നെറ്റ് റീഡര്‍ ഇല്ലാത്ത ഫോണുകളില്‍ ഈ സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം. ഇതിനായി നിങ്ങളുടെ ഫോണില്‍ ഒരു ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മാത്രം മതി. ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

1.

പ്ലേസ്റ്റോറില്‍ നിന്ന് ഇന്റര്‍നെറ്റ് സ്പീഡ് മീറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇത് സൗജന്യമായി ലഭിക്കുന്ന ആപ്പ് ആണ്.

2. സ്റ്റാറ്റസ് ബാറിന് മധ്യഭാഗത്തായി വരുന്ന അപ്ലോഡ്/ഡൗണ്‍ലോഡ് മീറ്ററില്‍ നിന്ന് ഡാറ്റാ ഉപയോഗം കൃത്യമായി അറിയാന്‍ കഴിയും.

3. കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്ന ആപ്പ് ആണിത്. മീറ്ററിന്റെ സ്ഥാനം നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് മാറ്റാനാകും. ഡാറ്റാ പരിധി, വേഗത, ട്രാന്‍സ്ഫര്‍ യൂണിറ്റുകള്‍ മുതലായ കാര്യങ്ങളിലും മാറ്റം വരുത്താവുന്നതാണ്.

4. സെറ്റിംഗ്‌സില്‍ നിന്ന് ഫ്‌ളോട്ടിംഗ് വിഡ്‌ജെറ്റ് സ്ഥാനങ്ങള്‍, രൂപം (Appearance), അറിയിപ്പുകള്‍ (Notifications), ഹൈഡ് ഓണ്‍ ദി ലോക്ക് സ്‌ക്രീന്‍ മുതലായവയും തിരഞ്ഞെടുക്കാന്‍ ആപ്പ് അവസരം നല്‍കുന്നു.

സമാനമായ നിരവധി ആപ്പുകള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണെങ്കിലും സൗകര്യപ്രദവും സുരക്ഷിതവുമായ ഏതാനും ചില ആപ്പുകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ് സ്പീഡ് മീറ്റര്‍.

nPerf

വിശ്വസിച്ച് ഉപയോഗിക്കാവുന്ന മറ്റൊരു ആപ്പാണ് nPerf. ഇന്റര്‍നെറ്റ് സ്പീഡിന് പുറമെ മൊബൈല്‍ കണക്ഷന്റെ ഗുണമേന്മയും (Quality) ഇത് നല്‍കുന്നു. സ്ട്രീമിംഗ്, ബ്രൗസിംഗ്, ഡൗണ്‍ലോഡ്- അപ്ലോഡ് വേഗത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ആപ്പില്‍ നിന്ന് ലഭിക്കും.

1.

ഗൂഗിള്‍ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

2. ഇന്‍സ്‌റ്റോള്‍ ചെയ്തതിന് ശേഷം ആപ്പ് എടുക്കുക. ആപ്പ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഏതാനും സെക്കന്റുകള്‍ വേണ്ടിവരും.

3. ഹോം പേജില്‍ നിന്ന് സ്റ്റാര്‍ട്ട് ടെസ്റ്റ് തിരഞ്ഞെടുത്ത് ഇന്റര്‍നെറ്റ് വേഗത പരിശോധിക്കുക.

4. വേഗതാ പരിശോധന കഴിഞ്ഞാല്‍ ഡൗണ്‍ലോഡ്- അപ്ലോഡ് വേഗതകള്‍ അറിയാനാകും. ഒരു ഡാറ്റ ആവശ്യപ്പെട്ട് അത് ലഭിക്കാനെടുക്കുന്ന സമയവും (Latency) ആപ്പ് നല്‍കും.

5. സെറ്റിംഗ്‌സിലേക്ക് പോയി ആപ്പ് കസ്റ്റമൈസ് ചെയ്യാനും കഴിയും.

ആധാറുമായി ബന്ധപ്പിച്ച ബാങ്ക് അക്കൗണ്ട് മനസ്സിലാക്കാനുള്ള വഴികള്‍

Most Read Articles
Best Mobiles in India
Read More About: android google apps mobiles

Have a great day!
Read more...

English Summary

Android gives a lot of independence when it comes to tweaking their OS.Since some phones don't come with internet reader on their Android status bar, we have compiled a list of steps to make it possible on any Android phones.