നിങ്ങളുടെ ശബ്ദത്തെ എങ്ങനെ ടെക്സ്റ്റ് മെസ്സേജ് ആക്കാം



ഒരു മനുഷ്യന്‍ ശരാശരി ഒരു മിനിറ്റില്‍ 120 വാക്കുകള്‍ സംസാരിക്കുകയും, 40 വാക്കുകള്‍ ടൈപ്പ് ചെയ്യുകയും ചെയ്യും. എന്നാല്‍ ഒന്നാലോചിച്ചു നോക്കിക്കേ, മെയിലോ, ടെക്‌സ്റ്റ് മെസ്സേജോ നിങ്ങള്‍ പറയുന്നതനുസരിച്ച് തന്നെ ടൈപ്പ് ചെയ്യപ്പെട്ടാലത്തെ ഒരു സൗകര്യം. എന്നാല്‍ ഇത് സാധ്യമാണ്. വേണമെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ലാപ്‌ടോപ് ഉപയോഗിച്ച്

ശബ്ദത്തെ ടെക്സ്റ്റ് മെസ്സേജായി മാറ്റാന്‍ സാധിയ്ക്കും. അതാണെങ്കിലോ ഒരു സോഫ്റ്റ്‌വെയറിന്റെയും സഹായമില്ലാതെ തന്നെ.

Advertisement

ആകെ വേണ്ടത് വിന്‍ഡോസ് വിസ്തയോ, വിന്‍ഡോസ് 7നോ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറാണ്.

Advertisement
  • ആദ്യം Start > Programs > Accessories > Ease of Access എന്ന ക്രമത്തില്‍ തുറന്ന് വിന്‍ഡോ സ്പീച്ച് റെക്കഗ്നിഷന്‍ ഓപ്ഷന്‍ എടുക്കുക.

  • എന്നിട്ട് നെക്സ്റ്റ് ക്ലിക്ക ചെയ്യുക. എന്നിട്ട് ശബ്ദം പരിശോധിയ്ക്കുക. ഇതിലൂടെ കമ്പ്യൂട്ടറിന് നമ്മുടെ ശബ്ദവും, ഭാഷയും മനസ്സിലാക്കാന്‍ സാധിയ്ക്കും.

  • ഓരോ വാക്കും ടെസ്റ്റ് ചെയ്യാന്‍, ഓരോന്നും കുറഞ്ഞത് മൂന്നു തവണയെങ്കിലും വായിക്കുക.

  • ഒരു തവണ കമ്പ്യൂട്ടറിന് നിങ്ങള്‍ പറയുന്ന വാക്കുകള്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ പിന്നെ എളുപ്പത്തില്‍ നിങ്ങള്‍ പറയുന്ന വാക്കുകള്‍ അത് ടെക്സ്റ്റ് രൂപത്തിലാക്കിക്കൊള്ളും.

Best Mobiles in India

Advertisement