എച്ച്ടിസി വണ്‍ എക്‌സ് ഇന്ത്യയിലേക്ക്



എച്ച്ടിസിയുടെ ഇന്ത്യയിലെ ആദ്യ ക്വാഡ് കോര്‍ സ്മാര്‍ട്‌ഫോണ്‍ എച്ച്ടിസി വണ്‍ എക്‌സ് എത്തുന്നു. കമ്പനിയുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അടുത്ത മാസം അതായത് ഏപ്രിലില്‍ ഇത് വില്പനക്കെത്തുമെന്നാണറിയുന്നത്.

ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചാണ് വണ്‍ എക്‌സിനെ കമ്പനി ആദ്യമായി പരിചയപ്പെടുത്തിയത്. ടെഗ്ര 3 ക്വാഡ് കോര്‍ പ്രോസസറാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

Advertisement

4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് 4 ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റം, 8 മെഗാപിക്‌സല്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ, 1080പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്, 1 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 1800mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകള്‍.

Advertisement

ഇന്ത്യയെ കൂടാതെ യുകെയിലും ഇത് ഏപ്രിലില്‍ തന്നെ വില്പനക്കെത്തിയേക്കും. ഏകദേശവില 35,000 രൂപ.

Best Mobiles in India

Advertisement