വിസ്മയിക്കുന്ന സവിശേഷതകളോടെ സാംസംഗ് ഗാലക്‌സി എസ്3 എത്തി



കാത്തിരിപ്പിനൊടുവില്‍ ഇന്നലെ സാംസംഗ് ഗാലക്‌സി എസ്3 (ഗാലക്‌സി എസ് III) പുറത്തിറങ്ങി. മെയ് 3ന് പുറത്തിറങ്ങുമെന്ന് മുമ്പേ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ലണ്ടനില്‍ വെച്ചായിരുന്നു ഗാലക്‌സി എസ്3യുടെ പ്രത്യേക അവതരണ പരിപാടി നടന്നത്.

കഴിഞ്ഞ വര്‍ഷം കമ്പനിക്ക് ഏറെ ലാഭം നേടിക്കൊടുത്ത ഗാലക്‌സി എസ്2വിന്റെ പിന്‍ഗാമിയായാണ് എസ്3യുടെ വരവ്. 4.8 ഇഞ്ച് സ്‌ക്രീന്‍, ക്വാഡ് കോര്‍ പ്രോസസര്‍, എന്‍എഫ്‌സി പേയ്‌മെന്റ്, ഫെയ്‌സ് റെക്കഗ്നിഷന്‍ തുടങ്ങിയവയാണ് എസ്3യുടെ പ്രഥമസവിശേഷതകളായി പറയാനാകുക.

Advertisement

മുന്‍ ഗാലക്‌സി മോഡലുകളുടെ പ്രഖ്യാപിത ശത്രുവായ ഐഫോണാണ് ഗാലക്‌സി എസ്3യുടേയും എതിരാളി. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ വിലക്കുറവും വിലക്കൂടുതലുമുള്ള ധാരാളം സ്മാര്‍ട്‌ഫോണുകള്‍ ഉണ്ടെങ്കിലും ഐഫോണ്‍ സ്റ്റാന്‍ഡേര്‍ഡ് ആഗ്രഹിക്കുന്ന ആന്‍ഡ്രോയിഡ് പ്രേമികള്‍ക്കാകും ഗാലക്‌സി എസ്3 ഏറ്റവും അധികം ഇണങ്ങുക.

Advertisement

ആന്‍ഡ്രോയിഡ് 4 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എസ്-ബീം, സ്മാര്‍ട് സ്‌റ്റേ, എസ് വോയ്‌സ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറയുമായി ചേര്‍ന്ന് ഡിസ്‌പ്ലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് സ്മാര്‍ട് സ്റ്റേയുടെ ദൗത്യം. അതായത് സ്മാര്‍ട്‌ഫോണിന്റെ ഫ്രന്റ് ക്യാമറ ഉപയോഗിച്ച് സ്മാര്‍ട് സ്‌റ്റേ നിങ്ങള്‍ ഡിസ്‌പ്ലെയിലേക്ക് നോക്കുന്നതെപ്പോള്‍ എന്ന് മനസ്സിലാക്കുന്നു. നിങ്ങളുടെ ശ്രദ്ധ ഡിസ്‌പ്ലെയിലേക്കാണെങ്കില്‍ അതിന് മികച്ച ബ്രൈറ്റ്‌നസും വ്യക്തതയും നല്‍കുകയാണ് സ്മാര്‍ട് സ്റ്റേയുടെ ലക്ഷ്യം.

ആപ്പിളിന്റെ സിരി ശബ്ദാധിഷ്ഠിത ആപ്ലിക്കേഷന്റെ ഗാലക്‌സി എതിരാളിയാണ് എസ് വോയ്‌സ്. സിരിയെ പോലെ നിങ്ങള്‍ നല്‍കുന്ന ശബ്ദാധിഷ്ഠിത നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനം നടത്തുകയാണ് എസ് വോയ്‌സിന്റെ ചുമതല. ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഇന്‍ബില്‍റ്റായുള്ള ആന്‍ഡ്രോയിഡ് ബീമിന്റെ മെച്ചപ്പെടുത്തിയ വേര്‍ഷനാണ് എസ് ബീം. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (എന്‍എഫ്‌സി) ഉപയോഗിച്ച് ഫോണുകള്‍ക്ക് തമ്മില്‍ ഡാറ്റകള്‍ പരസ്പരം എളുപ്പത്തില്‍ കൈമാറാന്‍ സാധിക്കും.

Advertisement

സാംസംഗ് ഗാലകസി എസ്3യുടെ മറ്റ് സവിശേഷതകള്‍

  • 4.8 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ

  • 1.4 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍

  • ആന്‍ഡ്രോയിഡ് 4.0

  • 8 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറ

  • 1.9 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ

  • വൈഫൈ, ജിപിഎസ്, എന്‍എഫ്‌സി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകള്‍

  • 2100mAh ബാറ്ററി


16 ജിബി, 32 ജിബി എന്നീ ഇന്‍ബില്‍റ്റ് മെമ്മറി മോഡലുകളാണ് ഗാലക്‌സി എസ്3യില്‍ ഇപ്പോള്‍ ലഭിക്കുക. ഏറെ താമസിയാതെ 64 ജിബിയും ലഭ്യമാകും. കൂടാതെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ 64 ജിബി അധിക മെമ്മറിയും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. മെയ് 29ന് യൂറോപ്യന്‍ വിപണിയിലാണ് ഗാലക്‌സി എസ്3 ആദ്യമായി എത്തുക.

Best Mobiles in India

Advertisement