നോക്കിയ ആശ 206ന്റെ ടോപ് 5 സവിശേഷതകള്‍


ഡ്യുവല്‍ സിം

കുറഞ്ഞ വിലയ്ക്ക് ഇരട്ട സിം സൗകര്യവുമായാണ് നോക്കിയ ആശ 206 എത്തിയിരിയ്ക്കുന്നത്. അത് മാത്രമല്ല സിം മാറാനായി ഫോണിന്റെ പിന്‍ അടപ്പും,ബാറ്ററിയും ഒന്നും മാറേണ്ട ആവശ്യവും ഈ മോഡലില്‍ ഇല്ല. ഫോണിന്റെ വശത്തായി നല്‍കിയിരിയ്ക്കുന്ന സിം സൈ്വപ് പോര്‍ട്ട് സൗകര്യം ഇതിനായി ഉപയോഗപ്പെടുത്താം.

Advertisement

സ്റ്റാന്‍ഡ് ബൈ ടൈം

നോക്കിയ അവകാശപ്പെടുന്നതനുസരിച്ച് ആശ 206 സിംഗിള്‍ സിം മോഡലില്‍ 47 ദിവസം സ്റ്റാന്‍ഡ് ബൈ സമയം ലഭിയ്ക്കും. ഡ്യുവല്‍ സിം വേര്‍ഷനില്‍ 25 ദിവസമാണ് സ്റ്റാന്‍ഡ് ബൈ ടൈം. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ഫോണുപയോഗിച്ച് ഉപയോക്താവിന് 20 മണിക്കൂര്‍ വരെ കോള്‍ ചെയ്യാനാകും.

Advertisement

വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി

ആശ 206ന്റെ ആന്തരികമെമ്മറി 10 എംബിയാണ്. എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഉപയോഗത്തിലൂടെ ബാഹ്യമെമ്മറി 32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാനാകും. മാത്രമല്ല കുറഞ്ഞ വിലയ്ക്ക് 1.3 എംപി ക്യാമറയും ചേര്‍ത്താണ് ഈ മോഡല്‍ വന്നിരിയ്ക്കുന്നത്.

Best Mobiles in India

Advertisement