സ്‌കേറ്റ് കിസ്: ഇസഡ്ടിഇയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍


മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് ഇസഡ്ടിഇ അവതരിപ്പിച്ച പുതിയ സ്മാര്‍ട്‌ഫോണാണ് സ്‌കേറ്റ് കിസ്. ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡില്‍ വരുന്ന ഇത് 2ജി പിന്തുണയോടെയാണ് എത്തുന്നത്.

ക്വാള്‍കോം എംഎസ്എം7225എ 800 മെഗാഹെര്‍ട്‌സ് പ്രോസസറില്‍ എത്തുന്ന ഫോണില്‍ 256 എംബി റാം ഉണ്ട്. 3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, 3.2 മെഗാപിക്‌സല്‍ ക്യാമറ എന്നിവയും ഇതില്‍ വരുന്നുണ്ട്. എന്നാല്‍ സ്മാര്‍ട്‌ഫോണ്‍ എന്ന നിലയില്‍ വീഡിയോകോളിംഗിന് ആവശ്യമായ ഫ്രന്റ് സൈഡ് ക്യാമറ ഈ സെറ്റില്‍ കമ്പനി ഉള്‍്‌പ്പെടുത്തിയിട്ടില്ല എന്നത് ഒരു പോരായ്മയായി കാണാം.

ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികളാണ് ഇതിലെ മറ്റൊരു പ്രത്യേകത. മൈക്രോയുഎസ്ബി പോര്‍ട്ടും കാണാം. എഫ്എം റേഡിയോ സൗകര്യത്തെ കമ്പനി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 200 എംബിയാണ് ഇന്‍ബില്‍റ്റ് മെമ്മറിയെങ്കിലും അത് മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ 32 ജിബി വരെയാക്കാം.

ഈ ഹാന്‍ഡ്‌സെറ്റിന്റെ ലഭ്യതയെക്കുറിച്ചോ വിലയെക്കുറിച്ചോ ചൈനീസ് കമ്പനിയായ ഇസഡ്ടിഇ വ്യക്തമാക്കിയിട്ടില്ല.

Most Read Articles
Best Mobiles in India

Have a great day!
Read more...