കുട്ടികളുടെ പഠനത്തിന് സഹായകമായ 10 വെബ് സൈറ്റുകള്‍!!!


ഇന്റര്‍നെറ്റ് പൊതുവെ കുട്ടികളെ വഴിതെറ്റിക്കുന്നു എന്നാണ് ആരോപണം. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഏറെ സാധ്യതകളും ിതിനുണ്ട്. പണ്ടൊക്കെ പാഠപുസ്തകത്തില്‍ എഴുതിവച്ച പാഠങ്ങള്‍ മാത്രം പഠിച്ചു വളരേണ്ട സ്ഥിതിയായിരുന്നു എങ്കില്‍ ഇന്ന് സൂര്യനു താഴെയുള്ള എന്തിനെ കുറിച്ചും ഒറ്റ ക്ലിക്കില്‍ അറിയാന്‍ കഴിയും.

Advertisement

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

Advertisement

വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ചെറുപ്പത്തിലെ അവരവര്‍ക്ക് ഇഷ്ടമുള്ള മേഘലകളെ കുറിച്ച് അറിയാനും പഠിക്കാനും ഇത് ഏറെ സഹായകരമാണുതാനും. അതുകൊണ്ടുതന്നെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായ ഏതാനും വെബ്‌സൈറ്റുകളാണ് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.

സയന്‍സ്, സ്‌പോര്‍ട്‌സ്, സാങ്കേതികം തുടങ്ങി ഏതു വിഷയവത്തെ കുറിച്ചും ആധികാരികമായ അറിവുകള്‍ പങ്കുവയ്ക്കുന്ന സൈറ്റുകളാണ് ഇത്. ഒപ്പം ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പ്രാവിണ്യം നേടാനും സഹായിക്കും.

ഇത്തരത്തിലുള്ള 10 വെബ്‌സൈറ്റുകള്‍ ചുവടെ കൊടുക്കുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

www.kidsites.com

സയന്‍സ്, ഗണിതം, ചരിത്രം, സംഗീതം, കല തുടങ്ങിയ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ ഉപകരിക്കുന്ന സൈറ്റാണ് ഇത്. അതോടൊപ്പം ചിത്രകല, പെയിന്റിംഗ് എന്നിവയും കുട്ടികള്‍ക്കായുള്ള കഥകളും ഓണ്‍ലൈന്‍ ഗെയമുകളും കിഡ്‌സൈറ്റിലുണ്ട്.

 

www.sportsknowhow.com

സ്‌പോര്‍ട്‌സ് സംബന്ധമായ എല്ലാ കാര്യങ്ങളും അറിയാനുള്ള വെബ്‌സൈറ്റാണ് ഇത്. ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി, ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങി ഒരുവിധം എല്ലാ സ്‌പോര്‍ട്‌സ് ഇനങ്ങളെ കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ഓരോ കളിയുടെയും അടിസ്ഥാന നിയമങ്ങള്‍, രീതി തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍നിന്ന് മനസിലാക്കാം.

 

www.all-science-fair-projects.com

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങി എല്ലാ ശാസ്ത്ര വിഷയങ്ങളിലും പ്രൊജക്റ്റുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഈ വെബ്‌സൈറ്റ് വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകരമാണ്.

 

www.//ipl.org

ലോകത്തിലെ ഏതു പത്രവും വായിക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണ് ഇത്. സൈറ്റ് തുറന്നാല്‍ കാണുന്ന ന്യൂസ് പേപ്പേഴ്‌സ് ആന്‍ഡ് മാഗസിന്‍ എന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ എല്ലാ ഭൂഖണ്ഡങ്ങളും തെളിഞ്ഞുവരും. അതില്‍ ക്ലിക് ചെയ്ത് ഇഷ്ടമുള്ള രാജ്യം തെരഞ്ഞെടുക്കാം. ആ രാജ്യത്തെ പ്രധാന വര്‍ത്തമാന പത്രങ്ങളും മാഗസിനുകളും അതില്‍ കൊടുത്തിട്ടുണ്ടാകും.

 

www.howstuffworks.com

ശാസ്ത്ര വിഷയങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച സൈറ്റാണ് ഇത്. ഏത് ഉപകരണത്തെ കുറിച്ചുള്ള വിശദ വിവരങ്ങളും അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും ഇതില്‍ വിശദമായി പറയും.

 

http://translate.google.com

വിവിധ ഭാഷകളിലുള്ള വാക്കുകളും വാചകങ്ങളും നിങ്ങള്‍ക്ക് അറിയാവുന്ന ഭാഷയിലേക്ക് തര്‍ജമ ചെയ്യുന്നതിനുള്ള സൈറ്റാണ് ഇത്. അറുപതിലേറെ ഭാഷകള്‍ ഇതില്‍ തര്‍ജമ ചെയ്യാന്‍ സാധിക്കും. തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ഹിന്ദി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളും ഇതിലുണ്ട്. എന്നാല്‍ മലയാളം ലഭ്യമല്ല.

 

www.mathplayground.com

ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ആള്‍ജിബ്രയും ജോമട്രിയും ഉള്‍പ്പെടെയുള്ള ഗണിതവും ആനിമേഷന്‍, ക്വിസ് തുടങ്ങിയവയും ഉള്‍കൊള്ളിച്ചുള്ളതാണ് ഈ വെബ്‌സൈറ്റ്.

 

http://learnenglish.britishcouncil.org/en

കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ഏറ്റവും യോജിച്ച വെബ് സൈറ്റാണ് ഇത്. ഗ്രാമര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീഡിയോ, ഓഡിയോ എന്നിവയുടെ സഹായത്തോടെയാണ് പഠിപ്പിക്കുന്നത്. ശരിയായ ഉച്ചാരണവും പഠിക്കാന്‍ സാധിക്കും.

 

www.howjsay.com

ഇംഗ്ലീഷ് വാക്കുകളുടെ ശരിയായാ ഉച്ചാരണം മനസിലാക്കാന്‍ ഈ വെബ്‌സൈറ്റ് സഹായിക്കും. സൈറ്റില്‍ കൊടുത്തിട്ടുള്ള ബോക്‌സില്‍ ആവശ്യമുള്ള ഇംഗ്ലീഷ് വാക്ക് ടൈപ് ചെയ്ത് സബ്മിറ്റ് ചെയ്താല്‍ മതി.

 

www.physics4kids.com

ഭൗതികശാസ്ത്രം സംബ്ന്ധിച്ച് അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും പ്രതിപാദിക്കുന്ന വെബ്‌സൈറ്റാണ് ഇത്.

 

Best Mobiles in India