ഇന്ത്യന്‍ വിപണി പിടിക്കാന്‍ അസൂസും ഫ്‌ളിപ്കാര്‍ട്ടും കൈകോര്‍ക്കുന്നു


തയ്‌വാന്‍ ആസ്ഥാനമായ സ്മാര്‍ട്ട്‌ഫോണ്‍- ഐടി ടെക്‌നോളജി കമ്പനി അസൂസും ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ഫ്‌ളിപ്കാര്‍ട്ടും കൈകോര്‍ക്കുന്നു. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും സഹകരണത്തിലേര്‍പ്പെടുന്നത്.

Advertisement

ഇതോടെ ആസൂസ് സെന്‍ഫോണുകള്‍ ഫ്‌ളിപ്കാര്‍ട്ട് വഴി വാങ്ങാനുള്ള അസുലഭാവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇന്ത്യയില്‍ ഇവ ഓണ്‍ലൈനായി ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് മാത്രമേ വാങ്ങാന്‍ കഴിയൂ.

Advertisement

ഇതിന് പുറമെ ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ച് ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുകയും മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യും.

ഇന്ത്യയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അതിന് അനുസരിച്ചുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് കമ്പനി അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആസൂസ് സിഇഒ ജെറി ഷെന്‍ പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ടുമായുള്ള സഹകരണത്തിലൂടെ ഈ ദിശയില്‍ വലിയ മുന്നേറ്റം നടത്താനാകും. ഫ്‌ളിപ്കാര്‍ട്ടിന്റെ വിതരണശൃംഖലയും വിപണന തന്ത്രങ്ങളും വഴി ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയും. രണ്ട് കമ്പനികള്‍ക്കും ഇതിലൂടെ മികച്ച നേട്ടം കൊയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 23ന് സെന്‍ഫോണ്‍ മാക്‌സ് പ്രോ പുറത്തിറങ്ങുന്നതോടെ ആസൂസും ഫ്‌ളിപ്കാര്‍ട്ടും തമ്മിലുള്ള സഹകരണം യാഥാര്‍ത്ഥ്യമാകും. സ്‌നാപ്ഡ്രാഗണ്‍ 636-ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളിപ്കാര്‍ട്ടുമായി സഹകരിക്കുന്നതെന്ന് അസൂസ് വ്യക്തമാക്കി.

Advertisement

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ വളര്‍ച്ചയില്‍ ഫ്‌ളിപ്കാര്‍ട്ട് നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് കമ്പനി സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. അസൂസുമായുള്ള സഹകരണത്തിലൂടെ ഇന്ത്യ ആഗ്രഹിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് ശ്രമം. രണ്ട് കമ്പനികളുടെയും ശക്തി ഇത് സാധ്യമാക്കും. മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കമ്പനിയാണ് അസൂസ്. എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യയാണ് ഞങ്ങള്‍ സ്വപ്‌നം കാണുന്നത്. അതില്‍ ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.

നിങ്ങളുടെ പാസ്‌വേഡ് മോഷ്ടിക്കപ്പെട്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം?

സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ ഇന്ത്യയ്ക്കും അര്‍ഹതപ്പെട്ടവര്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കുന്നതിനും ആവശ്യമായ പിന്തുണ നല്‍കുമെന്ന് അസൂസ് പ്രഖ്യാപിച്ചു.

Advertisement

സ്മാര്‍ട്ട്‌ഫോണുകള്‍, മദര്‍ബോര്‍ഡുകള്‍, ഗെയിമിംഗ് പിസി, ഹൈ എന്‍ഡ് റൗട്ടറുകള്‍, സ്മാര്‍ട്ട് ഹോം റോബോട്ട് സെന്‍ബോ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങള്‍ അസൂസ് വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

Best Mobiles in India

English Summary

The MOU will further provide customers with the opportunity to enjoy exclusive access to ASUS ZenFones on the e-commerce platform.