ചൈനയില്‍ നിന്ന് ലോകത്തിലെ ആദ്യ എഐ വാര്‍ത്താ അവതാരകന്‍; പരീക്ഷണത്തിന് പിന്നില്‍ ഷിന്‍ഹുവ


ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ ലോകത്തിലെ ആദ്യത്തെ എഐ വാര്‍ത്താ അവതാരകനെ രംഗത്തിറക്കി. നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന അവതാരകന് ഇംഗ്ലീഷിലും ചൈനീസിലും വാര്‍ത്തകള്‍ വായിക്കാന്‍ കഴിയും.

Advertisement

എഐ വാര്‍ത്താ അവതാരകന്‍

ചൈനയിലെ വൂഴനില്‍ നടന്ന വേള്‍ഡ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സില്‍ എഐ വാര്‍ത്താ അവതാരകന്‍ ലോകത്തോട് സംസാരിച്ചു. സെര്‍ച്ച് എന്‍ജിന്‍ ഓപ്പറേറ്ററായ സോഗൗവുമായി ചേര്‍ന്നാണ് ഷിന്‍ഹുവ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. മനുഷ്യ അവതാരകരെ പോലെയാണ് എഐ അവതാരകനും. തികച്ചും സ്വാഭാവികമാണ് വാര്‍ത്ത വായിക്കുമ്പോഴുള്ള മുഖഭാവവും ചുണ്ടുകളുടെ ചലനവും.

Advertisement
കാഴ്ചക്കാര്‍ക്ക് ഉറപ്പുനല്‍കി.

ഏജന്‍സിയുടെ അവതാരകനായ ഷാങ് ഷോയെ മാതൃകയാക്കിയാണ് എഐ അവതാരകനെ സൃഷ്ടിച്ചിരിക്കുന്നത്. ടെലിപ്രോംപ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നതിന് അനുസരിച്ച് വാര്‍ത്ത വായിച്ചുകൊണ്ടിരിക്കും. ഇടതടവില്ലാതെ കഠിനമായി തന്റെ ജോലി നിര്‍വ്വഹിക്കുമെന്നും എഐ അവതാരകന്‍ കാഴ്ചക്കാര്‍ക്ക് ഉറപ്പുനല്‍കി.

വാര്‍ത്താ അവതാരകര്‍

വിവരങ്ങള്‍ ശേഖരിച്ച് അവ അവതരിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്. ലൈവ് വീഡിയോകളില്‍ നിന്നുള്ള വിവരങ്ങള്‍ വാര്‍ത്താ അവതാരകര്‍ വായിക്കുന്നത് പോലെ എഐ അവതാരകനും വായിക്കുമെന്ന് ഷിന്‍ഹുവയും വ്യക്തമാക്കുന്നു.

ഷിന്‍ഹുവ

എഐ അവതാരകന്‍ ഷിന്‍ഹുവ ടീമിന്റെ ഭാഗമായിക്കഴിഞ്ഞു. ഏജന്‍സിയുടെ വെബ്‌സൈറ്റിലും സമൂഹ മാധ്യമ പേജുകളിലും 24 മണിക്കൂറും പുത്തന്‍ അവതാരകന്‍ ഉണ്ടാകും. വാര്‍ത്താ നിര്‍മമ്മാണ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും എഐ അവതാരകന് കഴിയുമെന്നാണ് വിലയിരുത്തല്‍.

ഭാവവ്യത്യാസങ്ങള്‍ ഇല്ലാതെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വായിക്കുന്നതിനാല്‍ എഐ അവതാരകന്‍ വിരസത ഉണ്ടാക്കുന്നുണ്ട്. സാങ്കേതിവിദ്യ വളരുന്നതിന് അനുസരിച്ച് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് എഐ അവതാരകന്‍ തന്നെ ഉറപ്പുനല്‍കുന്നു.


Best Mobiles in India

English Summary

China’s Xinhua unveils the world’s first AI news anchor