പേറ്റിഎം ടാപ്പ് കാര്‍ഡ്: അഞ്ച് സെക്കന്‍ഡിനുളളില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഓഫ്‌ലൈനിലൂടെ!


ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുളള ഡിജിറ്റല്‍ പേയ്‌മെന്റ് പോര്‍ട്ടലാണ് പേറ്റിഎം. ' പേറ്റിഎം ടാപ്പ് കാര്‍ഡ്' എന്ന പേരില്‍ പുതിയൊരു സേവനവുമായി എത്തിയിരിക്കുകയാണ് പേറ്റിഎം. ഇത് ഇന്ത്യയിലെ ആദ്യത്തെ ഓഫ്‌ലൈന്‍ പേയ്‌മെന്റാണ്.

Advertisement

കമ്പനിയുടെ ഓതോറൈസ്ഡ് പേയ്‌മെന്റ് ഓഫ് സെയില്‍ (PoS) ടെര്‍മിനലുകള്‍ എന്‍എഫ്‌സി ഉപയോഗിക്കുന്ന ഒരു കാര്‍ഡാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. NFCയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പേറ്റിഎം ടാപ്പ് കാര്‍ഡ് വളരെ സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താം.

Advertisement

പേയ്‌മെന്റുകള്‍ നടത്താനായി, ടാപ്പ് കാര്‍ഡിലെ OR കോഡ് സ്‌കാന്‍ ചെയ്തു കൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ പേറ്റിഎം അക്കൗണ്ടില്‍ നിന്നും പണം ചേര്‍ക്കാന്‍ കഴിയും, അതോടൊപ്പം ആഡ് വാല്യൂ മെഷീനുകളില്‍ (AVM) ഏതെങ്കിലും അധികാരികതയോടെ ഇത് ആംഗീകരിക്കുന്നു.

ടാപ്പ് കാര്‍ഡ് ഉപയോഗിച്ച് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രാപ്തമാക്കാന്‍ ആദ്യ ഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോര്‍പറേറ്ററുകളും തമ്മില്‍ പങ്കാളിത്തമായി.

പേറ്റിഎം ടാപ്പ് കാര്‍ഡ് എങ്ങനെ ഉപയോഗിക്കാം?

പേറ്റിഎം വാലറ്റില്‍ ബാലന്‍സ് ഉളള ഒരു ഉപയോക്താവിന് ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കേണ്ടതില്ല, അവര്‍ക്ക് പണം കൈമാറുന്നതിന് ടാപ്പ് കാര്‍ഡില്‍ കാണുന്ന QR കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും. അതിനു ശേഷം ഏതെങ്കിലും വ്യാപാരി ഔട്ട്‌ലെറ്റുകള്‍ പേയ്‌മെന്റ് എക്‌സ്ട്രാക്റ്റ് ചെയ്യുന്നതിന് NFC മെക്കാനിസം ഉപയോഗിക്കുന്ന ഒരു ആഡ് വാല്യു മെഷീന്‍ (AVM) വഴി ടാപ്പ് കാര്‍ഡ് സ്‌കാന്‍ ചെയ്യും. കാര്‍ഡില്‍ ഇതിനകം തന്നെ പണമുണ്ടെങ്കില്‍ ഇടപാടിന്റെ സമയത്ത് ഫോണ്‍ ആവശ്യമില്ല.

Advertisement

ട്രൂ കോളർ ഉപയോഗിക്കുക ഇനി അത്ര എളുപ്പമാവില്ല!!

ഇപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ധാരാളം പേര്‍ ഉണ്ട്. അവരെ ലക്ഷ്യം വച്ചാണ് പേറ്റിഎം ഇങ്ങനെ ഒരു സംവിധാനം കൊണ്ടു വന്നിരിക്കുന്നത്.

Best Mobiles in India

Advertisement

English Summary

How To Use Paytm Tap Card, Allow Offline Payments Less Than A second