എച്ച്ടിസി U12 മേയ് 23ന് എത്തും, അറിയേണ്ടതെല്ലാം..!


തായ്‌വാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്ടിസി പുതിയ സ്മാര്‍ട്ട്‌ഫോണുമായി എത്തുന്നു. എച്ച്ടിസി U12 എന്ന തങ്ങളുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ മേയ് 23ന് എത്തുമെന്നാണ് ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

'ഉടന്‍ വരുന്നു' എന്ന ക്യാപ്ഷനോടു കൂടി ഇമേജിനൊപ്പം ലോഞ്ച് തീയതി കൂടി കമ്പനി ട്വീറ്റ് ചെയ്തിട്ടുണ്ട്. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നീ പ്രധാന സവിശേഷതകള്‍ പുറത്തിറക്കിയ ഇമേജില്‍ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം.

Advertisement

എച്ച്ടിസി U12ന് 6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, 18:9 ആസ്‌പെക്ട് റേഷ്യോ, 2880X1440 പിക്‌സല്‍ റസൊല്യൂഷന്‍ എന്നിവയുമുണ്ട്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 6ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുമുണ്ട്. ഫോട്ടോഗ്രാഫിയെ കുറിച്ചു പറയുകയാണെങ്കില്‍ നാല് ക്യാമറകള്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 16എംപി 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പും രണ്ട് 8എംപി മുന്‍ ക്യാമറയും ഫോണിലുണ്ട്.

ആന്‍ഡ്രോയിഡ് 8 ഓറിയോയിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഫേസ് അണ്‍ലോക്ക് സവിശേഷതയും ഫോണിലുണ്ടാകും. 3,420എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഡ്ജ് സെന്‍സ് 2.0യും എച്ച്ടിസി U12ല്‍ ഉള്‍പ്പെടുത്തുന്നു. ഇതിലൂടെ ആപ്‌സുകള്‍ ലോഞ്ച് ചെയ്യാനും ഫോട്ടോകള്‍ എടുക്കാനും, 'OK Google' പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാനും സാധിക്കുന്നു.

Advertisement

1700ന്‍റെ VR 3D ഗ്ലാസ് 249ന്, 3500ന്‍റെ ഫിലിപ്സ് സ്പീക്കർ 829ന്; 1000 രൂപക്ക് താഴെ 11 കിടിലൻ ഓഫറുകൾ

എച്ച്ടിസി U12ന്റെ മുഖ്യ എതിരാളി സാംസങ്ങ് ഗ്യാലക്‌സി എസ്9 ആയിരിക്കും. ഈ ഫോണിനെ കുറിച്ച് കൂടുതല്‍ അറിയാനായി മേയ് 23 വരെ കാത്തിരിക്കാം.

Best Mobiles in India

Advertisement

English Summary

HTC U12 Launches On May 23, Everything You Need To Know