പാസ്‌വേഡുകളും, എസ്എംഎസ്സുകളും മോഷ്ടിക്കുന്ന വൈറസ് ആന്‍ഡ്രോയിഡ് ഫോണുകളെ ആക്രമിക്കുന്നു....!


ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളെ അത്യന്തം അപകടകാരികളായ ട്രോജന്‍ വൈറസുകള്‍ ആക്രമിക്കുന്നതായി സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇത് ഫോണിലെ സുപ്രധാന വിവരങ്ങള്‍ കട്ടെടുക്കുകയും, മൊബൈല്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലുളളവര്‍ക്ക് അനുവാദം കൂടാതെ എസ്എംഎസ്സുകള്‍ അയയ്ക്കുകയുമാണ് ചെയ്യുന്നത്.

Advertisement

ആന്‍ഡ്രോയിഡ് എസ്എംഎസ് സെന്‍ഡ് എന്നാണ് ഈ വൈറസിനെ തിരിച്ചറിഞ്ഞിരിക്കുന്നത്. വൈറസ് ഫോണില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സ്മാര്‍ട്ട്‌ഫോണിന്റെ അടിസ്ഥാന വിവരങ്ങളായ ഐഎംഇഐ നമ്പര്‍, ഡിവൈസ് ഐഡി, ഡിവൈസ് ടൈപ് തുടങ്ങിയവ കളങ്കപ്പെടുത്തുന്നു, മാത്രമല്ല ഡിവൈസില്‍ സ്‌പൈവയര്‍ വരെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശേഷിയുളളതാണ് ഇത്. കോണ്‍ടാക്റ്റുകളും, ചിത്രങ്ങളും മോഷ്ടിക്കുക, സ്ഥലം പിന്തുടരുക, പാസ്‌വേഡുകള്‍ മോഷ്ടിക്കുക, ടെക്‌സ്റ്റ് മെസേജുകള്‍ അനധികൃതമായി കൈയേറുക, ഒരു സിസ്റ്റം മുഴുവന്‍ തകര്‍ക്കുക, ലോഗിന്‍ ചെയ്യുമ്പോള്‍ സ്വകാര്യ ബാങ്കിങ് വിവരങ്ങള്‍ മോഷ്ടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശേഷിയുളള മാരകമായ വൈറസായാണ് ഇതിനെ കണക്കാക്കുന്നത്.

Advertisement

ഇതിനെ തടയാനായി വിദഗ്ദ്ധര്‍ ചില മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അവിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യാതിരിക്കുക, മൊബൈല്‍ സെക്യൂരിറ്റി സൊലൂഷനോ, മൊബൈല്‍ ആന്റി വൈറസ് സൊലൂഷനോ ഉളള ഡിവൈസുകളില്‍ പൂര്‍ണ്ണ സിസ്റ്റം സ്‌കാന്‍ നടത്തുക, ഡിവൈസ് എന്‍ക്രിപ്ഷനോ, എന്‍ക്രിപ്റ്റിങ് എക്‌സ്‌റ്റേണല്‍ എസ്ഡി കാര്‍ഡ് സവിശേഷതയോ നടത്തുക. മാത്രമല്ല അറിയാത്ത വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ഒഴിവാക്കുകയും കൃത്യമായ ഇടവേളകളില്‍ ആന്‍ഡ്രോയിഡ് ഡിവൈസിന്റെ ബാക്ക്അപ്പ് എടുക്കുകയും ചെയ്യുക.

Best Mobiles in India

Advertisement

English Summary

Password, SMS stealing virus hits Android phones.