സാംസങ്ങ് ഓഡിയോ ഉപകരണ നിര്‍മാണത്തിലേക്കും കാലെടുത്തുവയ്ക്കുന്നു!!!


സ്മാര്‍ട്‌ഫോണുകളും ടെലിവിഷനും ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണ വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള സാംസങ്ങ് പുതിയൊരു മേഘലയിലേക്കു കൂടി കാലെടുത്തു വയ്ക്കുന്നു. ഓഡിയോ ഉപകരണങ്ങള്‍... അതായത് ഹെഡ്‌ഫോണുകളും സ്പീക്കറുകളും വിപണനം ചെയ്യാന്‍ ഒരുങ്ങുകയാണ് കമ്പനി.

Advertisement

ഇതിന്റെ ഭാഗമായി മൂന്ന് ഹെഡ്‌ഫോണുകളും ഒരു സ്പീക്കറും ഞായറാഴ്ച കമ്പനി അവതരിപ്പിച്ചു. നോയിസ് കാന്‍സലിംഗ് സംവിധാനമുള്ള വയര്‍ലെസ് ഹെഡ്‌ഫോണായ ലെവല്‍ ഓവര്‍, നോയ്‌സ് കാന്‍സലേഷനും വയര്‍ലെസ് സംവിധാനവുമില്ലാത്ത ലെവല്‍ ഓണ്‍ എന്നീ െഹഡ്‌സെറ്റുകളും ലെവല്‍ ഇന്‍ എന്ന ഇയര്‍ ബഡും ലെവല്‍ ബോക്‌സ് എന്ന സ്പീക്കര്‍ ബോക്‌സുമാണ് ഇന്നലെ അവതരിപ്പിച്ചത്.

Advertisement

അടുത്തയാഴ്ചയോടെ ഈ ഉത്പന്നങ്ങള്‍ ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ വില എത്രയായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. എന്തായാലും ഓരോ ഉപകരണങ്ങളുടെയും പ്രത്യേകതകള്‍ നോക്കാം.

#1

സാംസങ്ങ് ലോഞ്ച് ചെയ്ത നാല് ഓഡിയോ ഉത്പന്നങ്ങള്‍ ഏറ്റവും മുന്തിയത് ലെവല്‍ ഓവര്‍ എന്ന വയര്‍ലെസ് ഹെഡ്‌സെറ്റാണ്. നോയ്‌സ് കാന്‍സലിംഗ് സംവിധാനമുള്ള ഹെഡ്‌ഫോണ്‍ ബ്ലുടൂത്ത് വഴി സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യാം. കൂടാതെ ടച്ച് കണ്‍ട്രോളുമുണ്ട്. സൈ്വപിംഗിലൂടെ ശബ്ദം കൂട്ടാനും കുറയ്ക്കാനും ട്രാക് ചേഞ്ച് ചെയ്യാനും കഴിയും.

 

#2

ലെവല്‍ ഓവറിനേക്കാള്‍ അല്‍പം താഴ്ന്ന ശ്രേണിയില്‍ പെട്ട ഹെഡ്‌സെറ്റാണ് ലെവല്‍ ഓണ്‍. വയര്‍ലെസ് കണക്റ്റിവിറ്റിയോ നോയ്‌സ് കാന്‍സലേഷനോ ഇതിലില്ല.

 

#3

മികച്ച ശബ്ദം നല്‍കുന്ന ഇയര്‍ഫോണാണ് ലെവല്‍ ഇന്‍. പ്രത്യേക സ്പീക്കര്‍ സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

#4

ഒരു വയര്‍ലെസ് സ്പീക്കര്‍ ബോക്‌സാണ് ലെവല്‍ ബോക്‌സ്. സ്മാര്‍ട്‌ഫോണ്‍ ബ്ലൂടൂത്ത് വഴി ലെവല്‍ ബോക്‌സുമായി കണക്റ്റ് ചെയ്യാം. NFC സപ്പോര്‍ട് ചെയ്യുന്ന സ്മാര്‍ട്‌ഫോണാണെങ്കില്‍ ലെവല്‍ ബോക്‌സിനെതിരായി ഫോണ്‍ പിടിച്ചാല്‍ മതി, കണക്റ്റഡ് ആവും.

 

#5

എല്ലാ ഉപകരണങ്ങളും അടുത്തയാഴ്ചയോടെ ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 

Best Mobiles in India