21 MBps സ്പീഡുമായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി ഏത് നെറ്റ്‌വർക്കിനാണ് എന്നറിയാമോ?


ജിയോയും എയർടെല്ലും തമ്മിൽ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ കാര്യമായ മത്സരം നടക്കുന്നുണ്ടല്ലോ. ഒപ്പം വൊഡാഫോണും ഐഡിയയും ബിഎസ്എൻഎല്ലും എല്ലാം കൂട്ടിനുമുണ്ട്. ഇവിടെ ഏത് നെറ്റ്‌വർക്ക് ആണ് നമ്മുടെ രാജ്യത്ത് ഏറ്റവുമധികം വേഗതയുള്ളത് എന്ന സംശയം സ്വാഭാവികമായും ഉദിക്കും. ഈ ഫെബ്രുവരിയിലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) കണക്കുകൾ സൂചിപ്പിച്ചത് പ്രകാരം ജിയോ ആണ് 4ജി വേഗതയുടെ കാര്യത്തിൽ രാജ്യത്ത് ഒന്നാമതെത്തി നിൽക്കുന്നത്.

Advertisement

ജിയോ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ എയർടെൽ രണ്ടാം സ്ഥാനത്തും വൊഡാഫോണും ഐഡിയയും മൂന്നും നാലും സ്ഥാനങ്ങളിലുമെത്തി. MySpeed എന്ന തങ്ങളുടെ ആപ്പ് വഴിയാണ് TRAI ഓരോ നെറ്റ്‌വർക്കിന്റെയും വേഗത നിർണ്ണയിക്കുന്നത്. ആൻഡ്രോയിഡിലും ഐഫോണിലും ലഭ്യമായ ഈ സൗജന്യ ആപ്പിലൂടെ ആളുകൾക്ക് ലഭിക്കുന്ന ശരാശരി വേഗതയുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുക.

Advertisement

റിപ്പോർട്ട് പ്രകാരം 21.3 എംബിപിഎസ് വേഗതയാണ് ജിയോക്കുള്ളത്. എയർടെല്ലിന് 8.8 എംബിപിഎസ് മാത്രമാണുള്ളത്. വൊഡാഫോൺ തൊട്ടുപിറകിലായി 7.2 എംബിപിഎസ് വേഗതയിലും ഐഡിയ 6.8 എംബിപിഎസ് വേഗതയിലും നിലകൊള്ളുന്നു. അപ്‌ലോഡ് വേഗതയിൽ ആണെങ്കിൽ ശരാശരി 6.8 എംബിപിഎസ് സ്പീഡുമായി ഐഡിയ ഒന്നാമതെത്തിയപ്പോൾ വൊഡാഫോൺ, ജിയോ, എയർടെൽ എന്നിവ യഥാക്രമം 5.5 എംബിപിഎസ്, 4.5 എംബിപിഎസ്, 3.9 എംബിപിഎസ് എന്നിങ്ങനെ സ്ഥാനങ്ങളിലുമായി.

കാണുന്നിടത്തെല്ലാം കയറി ഓൺലൈനായി പണമിടാപാട് നടത്തുന്നവർ ഇതൊന്ന് വായിച്ചാൽ നല്ലത്

ഇങ്ങനെയൊക്കെ ആണെങ്കിലും ലോകത്തുള്ള മറ്റു രാജ്യങ്ങളിലെ ഇന്റർനെറ്റ് വേഗതയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറുത് മാത്രവുമാണ്. ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ 109 ആണ് ഇന്ത്യയുടെ സ്ഥാനം എന്നതും ഓർക്കേണ്ട കാര്യം തന്നെയാണ്. ഏറ്റവും അധികം വേഗതയുള്ള രാജ്യങ്ങൾ ഏതൊക്കെ, ഏറ്റവും കുറവുള്ള രാജ്യങ്ങൾ ഏതൊക്കെ എന്നറിയാൻ മുമ്പ് എഴുതിയ ഈ ആർട്ടിക്കിൾ വായിച്ചുനോക്കാം- ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം 109

Best Mobiles in India

Advertisement

English Summary

Jio is the fastest 4G network provider in India in February, based on TRAI's report.