നായകൾക്കായി ടിൻഡർ: വളർത്തുമൃഗത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ശരിയായ ആപ്പ്


നായകളേ സ്നേഹിക്കുന്നവർക്ക് ഒരു നല്ല വാർത്തയായിരിക്കും ഇനി ഇവിടെ പറയുവാൻ പോകുനത്, അത് സ്വീകരിക്കുന്നതിന് മുമ്പ് നിങ്ങൾക്കൊരു 'നായ' തിരഞ്ഞെടുക്കാൻ ചെയ്യാൻ കഴിയുന്ന ഒരു അപ്ലിക്കേഷൻ ഉണ്ട്. ടിന്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പുതിയ 'ഗെറ്റ്പെറ്റ്' ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ എ.ഐ സവിശേഷതയുള്ള മിറർലെസ്സ് ക്യാമറ ഇന്ത്യയിൽ

നായകൾക്കായി ടിൻഡർ

'ഗെറ്റ്പെറ്റ്' അപ്പ് ആദ്യമായി അവതരിപ്പിച്ചത് ലിത്വാനിയിലാണ്. അനാഥരായ നായ്ക്കളെയും പുതിയ ഉടമസ്ഥരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സംവിധാനമാണ്, ഇവയുടെ കണ്ണുകൾ മറ്റുള്ളവരെ നോക്കുന്ന രീതിയിലുള്ള പ്രൊഫൈൽ ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രൊഫൈൽ ചിത്രങ്ങൾ

നിങ്ങൾ ഒരു പ്രൊഫൈൽ കണ്ടെത്തുമ്പോൾ, താഴേക്ക് സ്ക്രോൾ ചെയ്ത്, നായയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ വലത് വശത്തേക്ക് സ്വൈപ്പു ചെയ്യുക. പൗസ്‌ ലൈക് മി, ബാർക്ബഡി തുടങ്ങിയ ആപ്ലിക്കേഷനുകളുടെ തട്ടിലേക്ക് പ്രതിദിനം നൂറുകണക്കിന് പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നുണ്ട്. ഇപ്പോൾ, ഇത് നായ്ക്കൾ മാത്രമാണ്, പൂച്ചകളും മറ്റ് മൃഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയാണ് ഇപ്പോൾ ആലോചിക്കുന്നത്.

'ഗെറ്റ്പെറ്റ്' അപ്പ്

അടുത്തിടെയായി, എമിലി, എലീന എന്ന് പേരുള്ള രണ്ടു സുഹൃത്തുക്കൾ ഈ ആപ്പ് വഴി വിൽനുസിലുള്ള എസ്.ഒ.എസ് ഗ്യവുവാണി എന്ന വളർത്തുമൃഗകേന്ദ്രം സന്ദർശിക്കുകയും അവിടെ നിന്ന് ബ്ലാക്ക്-ഗ്രേയ്‌ കളറോട് കൂടിയ ഒരു പിഫിനെ വാങ്ങിക്കുകയും ചെയ്‌തു. ഈ സംവിധാനത്തിന്റെ തലയായ ഇലോന റെക്ലൈറ്റി, ഈ ആപ്പ് വികസിപ്പിച്ചതിൽ സന്തോഷിക്കുകയാണെന്ന് പ്രതികരിച്ചിരുന്നു.

വളർത്തുമൃഗങ്ങൾക്കായുള്ള ആപ്പ്

"ഞങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് പുതിയ ഉടമസ്ഥരെയും ഒരു പുതിയ വീടിനെയും കണ്ടെത്തുന്നതിനായി ഞങ്ങൾക്ക് ഈ ആപ്പ് കൂടുതൽ അവസരങ്ങൾ തരുന്നുണ്ട്, തെരുവിലെ മറ്റു നായ്ക്കളെയും സഹായിക്കുന്നതിനായി ഇത് അവസരം നൽകും", ഇലോന റെക്ലൈറ്റി പറഞ്ഞു. "ഇപ്പോൾ ഞങ്ങൾക്ക് 140 നായ്ക്കൾ ഉണ്ട്, ചിലപ്പോൾ ഞങ്ങൾ ഒന്നോ രണ്ടോ നായ്ക്കളെ ദിനംപ്രതി നൽകാറുണ്ട്, എന്നാൽ ഇപ്പോൾ ആവശ്യക്കാരുടെ ഒരുപാട് കോളുകൾ ലഭിക്കുന്നു," റെക്ലൈറ്റി കൂട്ടിച്ചേർത്തു.

Most Read Articles
Best Mobiles in India
Read More About: app news technology animals

Have a great day!
Read more...

English Summary

Vaidas Gecevicius, one of the app's creators, told media that the idea came to them when they saw a stray dog on the street during a computer workshop through the window. "It is like Tinder, but with dogs," Gecevicius said.