ആരെയും ആകർഷിക്കുന്ന യുട്യൂബ് തംബ്‌നൈൽ ഉണ്ടാക്കാനിതാ ഏറ്റവും മികച്ച 5 മാർഗ്ഗങ്ങൾ!


ഒരു യൂടൂബ് വീഡിയോ കാണുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്താണ്? യാതൊരു സംശയവുമില്ലാതെ നമുക്ക് പറയാം അത് ആ വീഡിയോയുടെ തംബ്‌നൈൽ തന്നെയാണെന്ന്. കാരണം തമ്പ്നയിൽ വഴി മാത്രമേ ആളുകളെ നമ്മുടെ വീഡിയോയിലേക്ക് ഏറ്റവുമധികം ആകർഷിക്കാൻ കഴിയുകയുള്ളൂ എന്നത് തന്നെ.

Advertisement

അതിനാൽ തന്നെ ഒട്ടുമിക്ക എല്ലാ യുട്യൂബ് ചാനലുകളും തങ്ങളുടെ യുട്യൂബ് വീഡിയോ തംബ്‌നൈൽ ഏറെ ആകർഷകമാക്കാറുണ്ട്. പലപ്പോഴും ഇത്തരം ക്ലിക്ക് ബേറ്റുകൾ (ക്ലിക്ക് ചെയ്യാനുള്ള ചൂണ്ട) കാരണം പല വീഡിയോകളും വൻവിജയം ആകാറുമുണ്ട്. എന്തായലും ഇന്നിവിടെ അത്തരത്തിൽ ഏറ്റവും മികച്ച യുട്യൂബ് തംബ്‌നൈലുകൾ ഉണ്ടാക്കാൻ സഹായകമായ 5 ഓണ്ലൈൻ മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുകയാണ്.

Advertisement

1. Canva

ഉപയോഗിച്ചതിൽ ഏറ്റവും എളുപ്പമുള്ളതും ഏറെ സൗകര്യങ്ങൾ നിറഞ്ഞതുമായ ഒരു ഓണ്ലൈൻ ഇമേജ് എഡിറ്റിങ് ടൂൾ ആണ് Canva. ഒരുപിടി മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ ടൂൾ സൗജന്യമാണ് എന്നതും ഏറെ ശ്രദ്ധേയമാണ്. ഇതിലൂടെ മികച്ച ഡിസൈനുകളിൽ ഉള്ള യുട്യൂബ് തംബ്‌നൈലുകൾ നിങ്ങൾക്ക് നിമിഷനേരം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എന്നാൽ യുട്യൂബ് തംബ്‌നൈൽ മാത്രമല്ല, ഒപ്പം എല്ലാ തരത്തിലുള്ള ഇമേജ് എഡിറ്റിങ്ങുകളും ഇതിൽ സാധ്യവുമാണ്.

2. Fotojet

500ൽ അധികം കൊളാഷ്‌ ടെംലേറ്റുകളും ഒരുപിടി പ്രഫഷണൽ ഇമേജ് എഡിറ്റിങ് ടൂളുകളും മനോഹരങ്ങളായ ഡിസൈനുകളും എല്ലാം കൂടിച്ചേരുന്ന Fotojet ഇന്നുള്ളതിൽ ഏറ്റവും മികച്ച ഒരു ഓണ്ലൈൻ ഫോട്ടോ എഡിറ്റിങ് ടൂൾ ആണ്. ഒരിക്കൽ മാത്രം ഒരു യുട്യൂബ് തംബ്‌നൈൽ ഉണ്ടാക്കാൻ നിങ്ങൾ ഇത് ഉപയോഗിച്ചുനോക്കിയാൽ മതി, പിന്നീട് ഇത് നിങ്ങൾ സ്ഥിരമായി ഉപയോഗിച്ചുകൊള്ളും, തീർച്ച.

3. Snappa

ഈ ലിസ്റ്റിൽ ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഓണ്ലൈൻ ഫോട്ടോ എഡിറ്റിങ് ടൂൾ ആണിത്. പ്രത്യേകിച്ചും യുട്യൂബ് തംബ്‌നൈൽ ഡിസൈനുകൾ ഉണ്ടാക്കുന്നതിൽ കൂടുതൽ സൗകര്യങ്ങൾ നൽകുന്ന ഒന്നാണ് ഈ ടൂൾ. ആയിരക്കണക്കിന് ഡിസൈനുകളും ഓപ്ഷനുകളും കൂടിച്ചേർന്നതാണ് ഈ ടൂൾ എന്നതിനാൽ തീർച്ചയായും നിങ്ങൾക്ക് ഉപയോഗിച്ച് നോക്കാവുന്നതാണ്.

4. Adobe Spark

ഇനി അല്പം പ്രീമിയം ആയ ഒരു മാർഗ്ഗം ആണ് നിങ്ങൾ തേടുന്നത് എങ്കിൽ ധൈര്യമായി നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ഫോട്ടോ എഡിറ്റിങ് ലോകത്തെ ഒന്നാമനായ അഡോബിന്റെ ഈ Adobe Spark എന്ന സോഫ്റ്റ്‌വെയർ. അഡോബിന്റെ സൗകര്യങ്ങൾ എങ്ങനെയുണ്ടാകും എന്നത് പ്രത്യേകം ഇവിടെ പറയേണ്ടതില്ലല്ലോ.

5. Fotor

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായുള്ള വ്യത്യസ്തങ്ങളായ തീമുകൾ ഉപയോഗിച്ച് ഏറെ ആകർഷണീയമായ യുട്യൂബ് തംബ്‌നൈലുകൾ ഉണ്ടാക്കാൻ സഹായിക്കുന്ന മറ്റൊരു ടൂൾ ആണ് Fotor. മികച്ച നിലവാരത്തിലും ഡിസൈനിലും ഉള്ള ഒരുപിടി യുട്യൂബ് തംബ്‌നൈലുകൾ ഈ ടൂൾ വഴി നിങ്ങൾക്ക് എളുപ്പം ഉണ്ടാക്കിയെടുക്കാം.

1300 ഡോളറിന് എഐ ഭാര്യ; $ 14 ജീവിതച്ചെലവ് നല്‍കിയാല്‍ ജീവിതം പരമസുഖം

Best Mobiles in India

English Summary

Top 5 Youtube Thumbnail Tools