ഹാപ്പി ബെര്‍ത്ത്‌ ഡേ ട്വിറ്റര്‍



ട്വിറ്റര്‍ മൈക്രോബ്ലോഗിംഗ് സൈറ്റ് ഇന്ന് ആറാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 2006ലാണ് ട്വിറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലായി പലതരം വിവാദ വിഷയങ്ങള്‍ ട്വിറ്ററിലൂടെ കടന്നുപോയിട്ടുണ്ട്. സമകാലിക പ്രശ്‌നങ്ങളുടെ ഏറ്റവും വലിയ ചര്‍ച്ചാവേദിയായി ഇത് മാറിയതും ഈ കാലയളവിലായിരുന്നു.

അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ ജാക്ക് ഡോര്‍സി, നോവ ഗ്ലാസ്, ഇവാന്‍ വില്ല്യംസ്, ബിസ് സ്‌റ്റോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ട്വിറ്ററിന് രൂപം നല്‍കിയത്. ഡിക്ക് കോസ്റ്റലോയാണ് ഇപ്പോഴത്തെ സിഇഒ. 28 ഭാഷകളിലായി വ്യാപിച്ചുകിടക്കുന്ന ട്വിറ്ററില്‍ ഏകദേശം 835 പേര്‍ ജോലി ചെയ്യുന്നുണ്ട്. 35 കോടിയോളം അക്കൗണ്ട് ഉടമകള്‍ ഇതിലുണ്ടെന്നാണ് ചില അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Advertisement

ട്വിറ്ററിലെ ഹ്രസ്വസന്ദേശമായ ട്വീറ്റ്‌സാണ് ഈ പ്ലാറ്റ്‌ഫോമിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഘടകം. ട്വീറ്റ്‌സായി പ്രത്യക്ഷപ്പെടുന്ന വെറും 140 അക്ഷരങ്ങള്‍ ലോകവിഷയമായി മാറിയ സന്ദര്‍ഭങ്ങള്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ലോകരാജ്യങ്ങളിലെ നേതാക്കളും കലാകായിക രംഗങ്ങളിലെ പ്രമുഖരും ഈ മാധ്യമത്തെ ഇന്ന് ഉപയോഗിക്കുന്നുണ്ട്.ഇംഗ്ലീഷില്‍

Best Mobiles in India

Advertisement