ഇനി നിങ്ങളുടെ ഫോണ്‍ ഡെസ്‌ക്‌ടോപ്പില്‍: പുതിയ ആപ്പുമായി മൈക്രോസോഫ്റ്റ്!


സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ആശയവിനിമയം നടത്താന്‍ ഇപ്പോള്‍ പലരും ഡെസ്‌ക്‌ടോപ്പുകളെ സ്വാധീനിക്കുന്നുണ്ട്. ഇതു നിങ്ങളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ബന്ധിപ്പിക്കാനുളള എളുപ്പവും പുതിയതുമായ മാര്‍ഗ്ഗമാണ്.

Advertisement


നിങ്ങള്‍ ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ നിങ്ങള്‍ക്കു മനസ്സിലാകും ധാരാളം സംഭവങ്ങളാണ് ഇന്ന് നിങ്ങളുടെ ഫോണിനെ ചുറ്റിപ്പറ്റി നടക്കുന്നത്. ഇന്‍സ്റ്റന്റ് മെസേജുകളുടെ പെട്ടന്നുളള വളര്‍ച്ചയ്ക്ക് നിങ്ങള്‍ നന്ദി പറയണം.

യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഫോണിലെ എല്ലാ കാര്യങ്ങളും അതില്‍ തന്നെ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഫോണിലെ അതേ സംഭവങ്ങള്‍ നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ ചെയ്യാന്‍ സാധിച്ചാല്‍ അതു നിങ്ങള്‍ക്കൊരു അനുഗ്രഹവുമാണ്, അല്ലേ? എന്നാല്‍ നിങ്ങളുടെ ഈ പ്രശ്‌നത്തിന് സോഫ്റ്റ്‌വയര്‍ ജയിന്റ് മൈക്രോസോഫ്റ്റ് തന്നെ ഒരു പുതിയ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. 'Your Phone' എന്നാണ് ഈ ആപ്പിന്റെ പേര്.

Advertisement

ഈ പുതിയ ആപ്പ് വാര്‍ഷിക ബില്‍ഡ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിക്കപ്പെട്ടു. അതായത് നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ പിസിയിലേക്ക് കണക്ടു ചെയ്യാനുളള പുതിയൊരു മാര്‍ഗ്ഗം.

ഫ്‌ളിപ്കാര്‍ട്ട് വോയിസ് അസിസ്റ്റന്റെ് വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു

'Your Phone' എന്ന ആപ്പിനെ കുറിച്ച് പരിമിതമായ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. വിന്‍ഡോസ് 10 ഡെസ്‌ക്‌ടോപ്പില്‍ ഈ ആപ്പ് നിങ്ങളെ ഏറെ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഫോണ്‍ ഡെസ്‌ക്ടോപ്പ് പിസിയില്‍ നേരിട്ട് കണക്ട് ചെയ്യുന്ന രീതിയിലാണ് ഈ ആപ്ലിക്കേഷനെ രൂപകല്‍പന ചെയ്തിരിക്കുന്നത്. കൂടാതെ വിന്‍ഡോസ് 10 ഉപയോക്താക്കള്‍ക്ക് എസ്എംഎസ്, ഫോട്ടോസ്, നോട്ടിഫിക്കേഷന്‍സ് എന്നിവ നേരിട്ട് അവരുടെ കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലോ ലഭ്യമാകും.

Advertisement

ഈ ഫീച്ചര്‍ നിങ്ങളുടെ പിസിയില്‍ തുടര്‍ന്നും നിലനിര്‍ത്താന്‍ എഡ്ജ് ബ്രൗസറും ആവശ്യമാണ്. ഈ ആപ്പില്‍ എത്താന്‍ പോകുന്ന കൂടുതല്‍ സവിശേഷതകളെ കുറിച്ച് അറിയാനായി നമുക്ക് കാത്തിരിക്കാം.

Best Mobiles in India

Advertisement

English Summary

Microsoft New App Will Connect Your Android Phone To Your PC