വാട്ട്‌സാപ്പിലെ ഏറ്റവും പുതിയ രഹസ്യങ്ങള്‍


ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് ഇപ്പോള്‍ 1.5 ബില്ല്യന്‍ സജീവ ഉപഭോക്താക്കളാണുളളത്. ഔദ്യോഗികമായി ആപ്പ് ലോകത്തിലെ ഏറ്റവും പ്രീയപ്പെട്ട മെസേജിംഗ് ആപ്ലിക്കേഷനായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുളള ദശലക്ഷക്കണക്കിന് ഉപകരണങ്ങളില്‍ ഇന്‍സ്റ്റോള്‍ ചെയ്ത ആപ്ലിക്കേഷനിലൂടെ ഓരോ ദിവസവും 60 ബില്ല്യന്‍ സന്ദേശങ്ങള്‍ അയയ്കാന്‍ ഈ സേവനം ഉപയോഗിക്കുന്നു.

Advertisement

പ്രതിദിനമുളള ഉപഭോക്താക്കളുടെ വളര്‍ച്ചയില്‍ ആപ്പ് പുതിയ അപ്‌ഡേറ്റുകളും സവിശേഷതകളും കൊണ്ടു വരുകയാണ്. നിങ്ങള്‍ പതിവായി വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട വാട്ട്‌സാപ്പ് ഫീച്ചറുകള്‍ ഇവിടെ പറയാം.

Advertisement

ആപ്പില്‍ യൂട്യൂബ് വീഡിയോകള്‍ കാണാം

ആരെങ്കിലും നിങ്ങള്‍ക്കിപ്പോള്‍ യൂട്യൂബ് വീഡിയോകള്‍ വാട്ട്‌സാപ്പില്‍ അയച്ചാല്‍ നിങ്ങള്‍ അതില്‍ നിന്നും നേരിട്ട് കാണുന്നതിന് എല്ലാ ഫൂട്ടേജുകളും അനുവദിക്കുന്നു. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് പ്ലേ ബട്ടണ്‍ ടാപ്പ് ചെയ്യുക, അതേ തുടര്‍ന്ന് വീഡിയോ ഒരു ഫ്‌ളോട്ടിംഗ് വിന്‍ഡോയില്‍ ആരംഭിക്കും. അത് പിന്നീട് സ്‌ക്രീനിനു ചുറ്റും നീക്കാന്‍ സാധിക്കും.

നിങ്ങളുടെ ഫോട്ടോകളിലും വീഡിയോകളിലും സ്റ്റിക്കറുകള്‍ ചേര്‍ക്കാം

വാട്ട്‌സാപ്പിലൂടെ ഒരു ഫോട്ടോ അയയ്ക്കുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് അതില്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കാന്‍ കഴിയും. ഈ സേവനം അടുത്തിടെയാണ് ആരംഭിച്ചത്, ഉപയോക്താവിന് ലൊക്കേഷന്‍ ടാഗ് ചെയ്യാനും കൂടാതെ നിലവിലെ സമയവും, ഏതു ഫോട്ടോ വേണമെങ്കിലും വ്യക്തികള്‍ക്കോ ഗ്രൂപ്പിലേക്കോ അയയ്ക്കാം.

ഈ ഇഫക്ടുകള്‍ ഫോട്ടോകളില്‍ ചേര്‍ക്കുന്നതിനായി ആദ്യം ആരുടെയെങ്കിലും കൂടെ ചാറ്റ് തുറക്കുക, അതിനു ശേഷം '+' ഐക്കണ്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് ഫോട്ടോയും വീഡിയോ ലൈബ്രറിയും ടാപ്പ് ചെയ്യുക. ഇനി നിങ്ങള്‍ക്ക് ആവശ്യമുളള ഫോട്ടോ തിരഞ്ഞെടുത്ത് സ്‌ക്രീനിന്റെ മുകളില്‍ പുഞ്ചിരിക്കുന്ന മുഖം ടാപ്പ് ചെയ്യുക. ഇപ്പോള്‍ സ്റ്റിക്കറുകള്‍ തുറന്ന് അവിടെ നിന്നും നിങ്ങള്‍ക്ക് സമയവും ലൊക്കേഷന്‍ ഓപ്ഷനും കാണാം.

സുഹൃത്തുക്കള്‍ക്ക് പണം കൈമാറാം

വാട്ട്‌സാപ്പ് ചാറ്റ് വിന്‍ഡോയില്‍ നിന്നു കൊണ്ടു തന്നെ സുഹൃത്തുക്കള്‍ക്ക് പണം അയച്ചു കൊടുക്കാന്‍ സാധിക്കും. വയര്‍ലെസ് മണി ട്രാന്‍സ്ഫര്‍ എന്ന സവിശേഷത ഈ ഇടയാണ് കൊണ്ടു വന്നത്. ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കളുടേയും മികച്ച രീതിലുളള പ്രവര്‍ത്തനമാണെന്ന് സ്ഥിരീകരിച്ചു.

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്നതിനുളള കാരണങ്ങള്‍

സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം

നിങ്ങള്‍ അബദ്ധത്തില്‍ എന്തെങ്കിലും മെസേജ് അയച്ചുവെങ്കില്‍ അത് വേഗത്തില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യേണ്ട മെസേജ് ടാപ്പ് ചെയ്ത് ഹോള്‍ഡ് ചെയ്യുക, അപ്പോള്‍ നിങ്ങള്‍ക്ക് ഓപ്ഷനുകളുളള പോപ് അപ്പ് വിന്‍ഡോ തുറന്നു വരും. റിപ്ലേ, ഫോര്‍വേഡ്, കോപ്പി, ഡിലീറ്റ് എന്നിങ്ങനെ. അതില്‍ നിന്നും നിങ്ങള്‍ക്ക് ഡിലീറ്റ് ചിഹ്നം തിരഞ്ഞെടുക്കാം.

Best Mobiles in India

English Summary

WhatsApp is officially the world's biggest and most-loved messaging app. The Facebook-owned service recently announced that it now has a staggering 1.5 billion monthly active users.