ആപ്പിള്‍ മാക്ബുക്കില്‍ നിന്നും എങ്ങനെ ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യാം?


ആപ്പിൡന്റെ ഏറ്റവും മികച്ചൊരു ഉത്പന്നമാണ് മാക്ബുക്ക്. ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന മിക്കവരും മനസ്സിലാക്കുന്നത് ഐഫോണ്‍, ഐപാഡ്, മാക്ബുക്ക് എന്നിവയുടെ പ്രവര്‍ത്തനം ഒരു പോലെയണെന്നാണ്. എന്നാല്‍ ഒരു പരിധി വരെ അത് ശരിയാണെങ്കിലും അതില്‍ നിന്നും കുറച്ചു വ്യത്യസ്ഥമാണ് മാക്ബുക്ക്.

Advertisement

ഉദാഹരണത്തിന് ഐഫോണ്‍, ഐപാഡ് എന്നിവയിലെ ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മാക്ബുക്കില്‍ കുറച്ചു വ്യത്യസ്ഥമാണ്.

Advertisement

ഇവിടെ മാക്ബുക്കില്‍ നിന്നും ആപ്‌സുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം എന്നുളളതിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്. അതിനായി ഈ താഴെ പറയുന്ന ലളിതമായ ഘട്ടങ്ങള്‍ പാലിക്കുക.


സ്‌റ്റെപ്പ് 1: ആദ്യം Finder തുറക്കുക.

സ്‌റ്റെപ്പ് 2: അവിടെ ഇടതു വശത്ത് ആപ്ലിക്കേഷന്‍സ് ടാബ് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3: ഇനി നിങ്ങള്‍ക്കു ഡിലീറ്റ് ചെയ്യേണ്ട ആപ്‌സ് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 4: അതില്‍ വലതു ക്ലിക്ക് ചെയ്ത് 'Move to trash' എന്നത് തിരഞ്ഞെടുക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് ആപ്‌സ് ട്രാഷിലേക്ക് ഡ്രാഗ് ചെയ്യുകയോ അല്ലെങ്കില്‍ കീബോര്‍ഡ് ഉപയോഗിച്ച് 'Command+Delete'shortcut/ ഉപയോഗിക്കുകയോ ചെയ്യാം.

Advertisement

സ്‌റ്റെപ്പ് 5: ഇനി ട്രാഷിലേക്കു പോയി ആപ്‌സ് പൂര്‍ണ്ണമായും മാക്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ 'Empty Trash' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഓപ്പോ A5 അവതരിപ്പിച്ചു, ഫോണ്‍ എങ്ങനെയുണ്ടെന്നു നോക്കാം..!

Best Mobiles in India

Advertisement

English Summary

Steps to delete apps from the Apple MacBook