ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍ എത്ര ഐഫോണുകളാണ് ഉപയോഗിക്കുന്നത്?അവ സുരക്ഷിതമാണോ?


ഈ ഒരു വാര്‍ത്ത നിങ്ങളെ ആശ്ചര്യപ്പെടുത്തുമോ? അമേരിക്കയുടെ പ്രസിഡന്റ് ഐഫോണ്‍ ഉപയോഗിക്കുന്നു. പെട്ടന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കിതില്‍ ഒരു അത്ഭുതവും നോന്നുന്നില്ല, അല്ലേ?

Advertisement


കാരണം സാധാരണപ്പെട്ട ആളുകള്‍ വരെ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട് ഐഫോണുകള്‍. എന്നാല്‍ പൊളിട്ടിക്കോയുടെ റിപ്പോര്‍ട്ടു പ്രകാരം, അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രണ്ട് ആപ്പിള്‍ ഐഫോണുകളാണ് ഉപയോഗിക്കുന്നത്. ഒന്ന് കോളുകള്‍ ചെയ്യാനും മറ്റൊന്ന് അദ്ദേഹം ട്വീറ്റിനായും ഉപയോഗിക്കുന്നു.

ആദ്യത്തെ അത്ഭുതം എന്തെന്നാല്‍ ട്വീറ്റിനായി അദ്ദേഹം ഉപയോഗിക്കുന്ന ഫോണില്‍ മികച്ച സുരക്ഷ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ്. വൈറ്റ് ഹൗസിലെ പൊളിറ്റിക്‌സ് ഉദ്ധരിക്കുന്ന സീനിയര്‍ ഓഫീസര്‍ പറയുന്നത് ഇങ്ങനെയാണ്, 'സെക്യൂരിറ്റി ക്ലിയറന്‍സ് വഴി പോകാന്‍ അദ്ദേഹം അസൗകര്യം കാണിക്കുന്നുവെന്നാണ്'. ഇത് മനസ്സിലായതോടെ എല്ലാ അമേരിക്കന്‍ പ്രസിഡന്ററുമാരും സോഷ്യല്‍ റിസ്‌ക്കുകള്‍ പരിശോധിക്കുന്നതിനായി 30 ദിവസത്തില്‍ ഒരിക്കല്‍ ഫോണ്‍ നല്‍കണം. എന്നാല്‍ ട്രെപ് ഇതു വരെ അങ്ങനെ ചെയ്തിട്ടില്ല.

Advertisement

ബാരക് ഒബാമ വളരെ കാലം ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണാണ് ഉപയോഗിച്ചിരുന്നത്. അത് അദ്ദേഹത്തിനു വേണ്ടി പ്രത്യേക രൂപകല്‍പന ചെയ്തതായിരുന്നു. ഒബാമയുടെ ബ്ലാക്ക്‌ബെറി ഫോണില്‍ ക്യാമറ, മൈക്രോഫോണ്‍, ജിപിഎസ് എന്നിവ ഒന്നും തന്നെ ഉണ്ടിയിരുന്നില്ല. ജിമ്മി കിമ്മല്‍ അവതരിപ്പിച്ച ഒരു ഡോക് ഷോയില്‍ മുന്‍ പ്രസിഡന്റ് ഇത് വ്യക്തമാക്കിയിട്ടുമുണ്ട്.

ആൻഡ്രോയിഡിൽ ഉടൻ എത്തുന്നു; 10 കിടിലൻ ഗെയിമുകൾ

ട്രംബ് ട്വിറ്റര്‍ നിരന്തരം ഉപയോഗിക്കുന്നതിനാലും സൈബര്‍ ആക്രമണത്തിന്റെ ഭീക്ഷണി ഉയര്‍ന്നു നില്‍ക്കുന്നതിനാലും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ ആശങ്കാകുലരാണ് എന്നാണ് പൊളിറ്റിക്കോ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തന്റെ ഐഫോണിന്റെ സുരക്ഷ ആവശ്യങ്ങള്‍ വിസമ്മതിച്ചിരിക്കുകയാണ്.

Best Mobiles in India

Advertisement

English Summary

World's Most 'Powerful Man And Its 'iPhones'