ഹോണര്‍ 10 ലൈറ്റ് ഇന്ത്യന്‍ വിപണിയിലെത്തി; വില 13,999 രൂപ മുതല്‍


ചൈനീസ് ടെക്ക് ഭീമന്മാരായ ഹുവായ് യുടെ സബ് ബ്രാന്‍ഡായ ഹോണര്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഹോണര്‍ 10 ലൈറ്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 13,999 രൂപ മുതലാണ് വിപണി വില ആരംഭിക്കുന്നത്. 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. രണ്ട് റാം വേരിയന്റുകളിലാണ് ഫോണ്‍ പുറത്തിറങ്ങിയത്.

Advertisement

രണ്ട് വേരിയന്റുകള്‍

4/64 ജി.ബി റാം, 6/64 ജി.ബി എന്നിവയാണ് രണ്ട് വേരിയന്റുകള്‍. 4 ജി.ബി റാമുള്ള ബേസ് വേരിയന്റിന് 13,999 രൂപയാണ് വില. 6 ജി.ബി റാമുള്ള വേരിയന്റിന് 17,999 രൂപയുമുണ്ട്. മിഡ്‌നൈറ്റ് ബ്ലാക്ക്, സഫൈര്‍ ബ്ലൂ, സ്‌കൈ ബ്ലൂ എന്നീ നിറഭേദങ്ങളിലാണ് ഫോണ്‍ ലഭിക്കുക. സ്‌കൈ ബ്ലൂ നിറത്തിലുള്ള മോഡല്‍ ഗ്രേഡിയന്റ് ഫിനിഷിംഗോടു കൂടിയതാണ്.

Advertisement
ഫോണ്‍ വാങ്ങാനാകും

ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടിലൂടെയും ഹോണറിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറായ ഹൈ ഹോണര്‍ ഇന്ത്യയിലൂടെയും ഫോണ്‍ വാങ്ങാനാകും. ജനുവരി 20 ന് 12 മണിമുതലാണ് വില്‍പ്പന ആരംഭിക്കുന്നത്. പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2,200 രൂപയുടെ ജിയോ ക്യാഷ് ബാക്ക്, 2,800 രൂപയുടെ ക്ലിയര്‍ട്രിപ്പ് വൗച്ചര്‍ എന്നിവയാണ് ഓഫറുകളില്‍ ചിലത്.

ഹോണര്‍ 10 സവിശേഷതകള്‍

6.21 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി ഫുള്‍ എച്ച്.ഡി+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2280X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:9 ആസ്‌പെക്ട് റേഷ്യോയും 90 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോയും ഡിസ്‌പ്ലേയ്ക്ക് പ്രത്യകം രൂപഭംഗി നല്‍കുന്നു. ഹുവായുടെ സ്വന്തം പ്രോസസ്സറായ കിരിന്‍ 710 ചിപ്പ്‌സെറ്റാണ് ഫോണിനു കരുത്തു പകരുന്നത്. കമ്പനിയുടെ ആദ്യ 12nm ചിപ്പ്‌സെറ്റ് കൂടിയാണിത്.

ജി.പി.യു ടര്‍ബോ

ജി.പി.യുവിന്റെ കരുത്തു വര്‍ദ്ധിപ്പിക്കാനായി ജി.പി.യു ടര്‍ബോ സംവിധാനം ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ പെര്‍ഫോമന്‍സ് 60 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഹുവായുടെ സ്വന്തം യു.ഐയായ EMUI 9 ആന്‍ഡ്രോയിഡ് 9 പൈ ഓ.എസുമായി ചേര്‍ന്നാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,400 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

ക്യാമറ കരുത്ത്‌

മുകളില്‍ പറഞ്ഞ സവിശേഷതകള്‍ക്കു പുറമേ കരുത്തന്‍ ക്യാമറയും ഫോണിലുണ്ട്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 24 മെഗാപിക്‌സലിന്റെ കൃതൃമബുദ്ധിയോടു കൂടിയ സെല്‍ഫി ക്യാമറയാണ്. പിന്നിലാകട്ടെ 13+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറയും ഇടംപിടിച്ചിട്ടുണ്ട്. കണക്ടീവിറ്റി സംവിധാനങ്ങളായ വൈഫൈ, ജി.പി.എസ്, ഗ്ലോണാസ്, ബ്ലൂടൂത്ത് 5.0, ബി.ഡി.എസ് എന്നിവ ഫോണിലുണ്ട്.

ഉത്പന്നങ്ങളുടെ ഓഫര്‍ പെരുമഴയുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ വീണ്ടും..!

Best Mobiles in India

English Summary

Honor 10 Lite launched in India, price starts Rs 13,999