ഒരു രൂപയ്ക്ക് എങ്ങനെ ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം?


ദീപാവലി, ദസറ എന്നീ ഉത്സവങ്ങള്‍ അടുത്തിരിക്കുകയാണ്. ഇ-കൊമേഴ്‌സ് സൈറ്റുകള്‍ കൂടാതെ കമ്പനികള്‍ തന്നെ അവരുടെ സൈറ്റുകളിലും ആകര്‍ഷകമായ വില്‍പന ഓഫറുകള്‍ നടത്തുന്നുണ്ട്.

സാംസങ്ങ്, ഷവോമി എന്നീ കമ്പനികള്‍ക്കു ശേഷം ഇപ്പോള്‍ ഹോണറും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പ്രത്യേക വില്‍പന ആരംഭിക്കുകയാണ്. ഹോണര്‍ ദസറ വില്‍പന ഒക്ടോബര്‍ 10 മുതല്‍ ഒക്ടോബര്‍ 15 വരെയാണ്. ഈ പ്രത്യേക ഡിസ്‌ക്കൗണ്ടില്‍ ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകളുടെ മുഴുവന്‍ ശ്രേണിയും വില്‍പനയ്ക്കുണ്ട്. പ്രത്യേക കിഴിവ് കൂപ്പണുകള്‍, ഡീലുകള്‍, ക്യാഷ് ബാക്ക് എന്നിവ നല്‍കുന്നുണ്ട്.

ഹോണര്‍ ദസറ സെയില്‍: സ്മാര്‍ട്ട്‌ഫോണുകള്‍ ഒരു രൂപയ്ക്ക്

ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി ഒരു രൂപ ഓഫറില്‍ നല്‍കുന്നുണ്ട്. ഹോണര്‍ 7A, ഹോണര്‍ 8 പ്രോ, ഹോണര്‍ ബാന്‍ഡ് 3 എന്നിവയാണ് ഒരു രൂപയ്ക്ക് നല്‍കുന്നത്. ഈ മൂന്നു ഉത്പന്നങ്ങളുടേയും വില്‍പന നടക്കുന്നത് ഒക്ടോബര്‍ 9, 12, 15 എന്നീ തീയതികളില്‍ രാവിലെ 11.45ന് ആണ്. സ്‌റ്റോക്കുകള്‍ പരിമിതമായിരിക്കും. അതിനാല്‍ ആദ്യം എത്തുന്നയാള്‍ ആയിരിക്കും ആദ്യ വിജയി. കുറഞ്ഞത് മത്സരം ആരംഭിക്കുന്നതിന് 15 മിനിറ്റ് മുന്‍പെങ്കിലും വിവരങ്ങള്‍ സേവ് ചെയ്തു വയ്ക്കണം.

ഹോണര്‍ 7S

ഹോണര്‍ ദസറ സെയിലില്‍ ഹോണര്‍ 7Sന് 2500 രൂപ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. അങ്ങനെ ഹോണര്‍ 7S നിങ്ങള്‍ക്ക് 6,499 രൂപയ്ക്കു ലഭിക്കുന്നു. കൂപ്പണ്‍ ഉപയോഗിച്ചാല്‍ 300 രൂപ അധിക ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

Honor 9N

ഹോണര്‍ 9N 32ജിബിക്ക് 11,999 രൂപയും 64ജിബിക്ക് 9999 രൂപയുമാണ്. ഇൗ രണ്ടു ഫോണുകള്‍ക്കും 4000 രൂപയാണ് ഡിസ്‌ക്കൗണ്ട്. കൂപ്പണ്‍ ഉപയോഗിച്ചാല്‍ അധിക ഡിസ്‌ക്കൗണ്ടു കൂടി നേടാം.

Honor 7A

ഹോണര്‍ 7Aയ്ക്ക് 3000 രൂപയുടെ പ്രത്യേക ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. കൂടാതെ 300 രൂപയുടെ അധിക ഡിസ്‌ക്കൗണ്ടു കൂടി ചേര്‍ത്ത് 7999 രൂപയ്ക്കു വാങ്ങാം.

Honor 9 Lite

ഹോണര്‍ 9 ലൈറ്റിന് 4000 രൂപയുടെ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 9,999 രൂപയ്ക്കു വാങ്ങാം. ദസറ വില്‍പനയില്‍ കൂപ്പണ്‍ വഴി 300 രൂപയ്ക്ക് അധിക ഡിസ്‌ക്കൗണ്ടും നേടാം.

Honor 7C

ഹോണര്‍ 7Cയുടെ വില കമ്പനി ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഈ ഫോണിന് 2000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്നു പ്രതീക്ഷിക്കാം. കൂടാതെ കൂപ്പണ്‍ വഴി 300 രൂപയുടെ അധിക ഡിസ്‌ക്കൗണ്ടും നേടാം.

Honor Play

പ്രീമിയം ഹോണര്‍ ഫോണും ദസറ വില്‍പനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില ഇതു വരെ പുറത്തു വിട്ടിട്ടില്ലെങ്കിലും 1000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്നു പ്രതീക്ഷിക്കാം. കൂടാതെ കൂപ്പണ്‍ ഉപയോഗിച്ച് അധിക ഡിസ്‌ക്കൗണ്ട് കൂടി ലഭിക്കുന്നു.

മൊബിക്വിക്

മൊബിക്വിക്കിലൂടെ 20 ശതമാനം വരെ ഹോണര്‍ ഫോണുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു.

വോഡാഫോണ്‍

ഹോണര്‍ ദസറ വില്‍പനയില്‍ 120ജിബി ഡേറ്റ വരെ വോഡാഫോണ്‍ ഉപയോക്താക്കള്‍ക്ക് 12 മാസത്തേക്ക് ഫ്രീ ഡേറ്റ ലഭിക്കുന്നു.

റിലയന്‍സ് ജിയോ

ഹോണര്‍ ഫോണുകള്‍ക്ക് 2000 രൂപയുടെ ക്യാഷ്ബാക്കിനോടൊപ്പം 50ജിബ ഫ്രീ 4ജി ഡേറ്റ റിലയന്‍സ് ജിയോ നല്‍കുന്നു.

ബൈക്കിലും കാറിലും ഉപയോഗിക്കാൻ പറ്റിയ നല്ല സ്മാർട്ഫോൺ ഹോൾഡറുകൾ എങ്ങനെ വാങ്ങാം?

Most Read Articles
Best Mobiles in India
Read More About: honor mobile news

Have a great day!
Read more...

English Summary

How To Get Honor Smartphones For Re 1 In Honor Dussehra Sale