3D സെന്‍സിംഗോട് കൂടിയ മൂന്ന് ക്യാമറ, 5X സൂം എന്നിവയോടെ ഐഫോണ്‍ വരുന്നു?


2018-ലെ ഐഫോണുകള്‍ പുറത്തിറങ്ങും മുമ്പ് തന്നെ 2019-ല്‍ ഇറങ്ങാന്‍ പോകുന്ന ഐഫോണുകളെ കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമായിക്കഴിഞ്ഞു. ഇതില്‍ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകള്‍ ഉണ്ടാകുമെന്നതാണ് പുറത്തുവരുന്ന പ്രധാന വിവരം.

Advertisement

ഇതില്‍ ഒരു ക്യാമറയില്‍ 5X സൂമോട് കൂടിയ 6P ലെന്‍സ് ആകും ഉണ്ടാവുക. എന്നാല്‍ ഒപ്ടിക്കല്‍, ഡിജിറ്റല്‍, ഹൈബ്രിഡ് എന്നിവയില്‍ ഏത് സൂം ആയിരിക്കുമെന്ന് വ്യക്തമല്ല. 3D ഡെപ്ത് സെന്‍സിംഗ് സൗകര്യമുള്ള ഫോണ്‍ ആയിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisement

പിന്‍ഭാഗത്തെ മൂന്ന് ക്യാമറകളില്‍, ഒന്ന് ഫോക്കല്‍ ലെംഗ്ത് കൂടുതലായിരിക്കും. ഇതില്‍ 3X സൂമും പ്രതീക്ഷിക്കാം. നിലവിലെ ഐഫോണുകളില്‍ 2X സൂം ആണ് ഉള്ളതെന്നതിനാല്‍ ഇത് ആകര്‍ഷകമായ മാറ്റം തന്നെയാണ്.

2019-ല്‍ പുറത്തിറങ്ങാന്‍ പോകുന്ന ഐഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ നിരവധി പ്രസിദ്ധീകരണങ്ങളില്‍ വന്നുകഴിഞ്ഞു. അതുകൊണ്ട് അടുത്ത വര്‍ഷം മൂന്ന് ക്യാമറയോട് കൂടിയ ഐഫോണ്‍ പുറത്തിറങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അടുത്തവര്‍ഷം മുതല്‍ ഐഫോണ്‍ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നതായും വിവരമുണ്ട്. രൂപകല്‍പ്പന ഉള്‍പ്പെടെയുള്ള അടിസ്ഥാന ഘടകങ്ങളില്‍ മാറ്റംവരുമെന്നാണ് സൂചനകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, ഐഫോണുകള്‍ പൂര്‍ണ്ണമായും OLED സ്‌ക്രീനുകളിലേക്ക് മാറും. ഇതോടെ ഐഫോണുകള്‍ക്ക് വില ഉയരാന്‍ സാധ്യതയുണ്ട്.

Advertisement

പെട്ടെന്ന് പൊട്ടിപ്പോകുന്ന ബോഡിയാണ് ഐഫോണിന്റേതെന്ന ആരോപണം കാലങ്ങളായി നമ്മള്‍ കേള്‍ക്കുന്നതാണ്. വലിയ വില കൊടുത്ത് വാങ്ങുന്ന ഫോണ്‍ പൊട്ടിത്തകര്‍ന്നാല്‍ ഉടമയ്ക്കുണ്ടാകുന്ന വിഷമം ഊഹിക്കാവുന്നതല്ലേയുള്ളൂ. വരും വര്‍ഷങ്ങളില്‍ ഐഫോണ്‍ ഈപ്രശ്‌നത്തിനും പരിഹാരം കാണുമത്രേ. ഈടുനില്‍ക്കുന്ന സുപ്പര്‍ മെറ്റീരിയലുകളിലേക്ക് ആപ്പിള്‍ മാറും.

മെറ്റാലിക് കെയ്‌സില്‍ നിന്ന് സെറാമിക്കിലേക്ക് മാറാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി ആപ്പിള്‍ ലാബുകളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ നിറങ്ങളിലുള്ള സെറാമിക് ബോഡിയോട് കൂടിയ ഐഫോണുകള്‍ക്കായി നമുക്ക് കാത്തിരിക്കാം. ഇതേക്കുറിച്ച് ആപ്പിള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഐഫോണ്‍ 8 വരെയുള്ള മോഡലുകളില്‍ ആപ്പിള്‍ എല്‍സിഡി ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഐഫോണ്‍ X-ല്‍ OLED സ്‌ക്രീനാണ്. എല്‍സിഡി സ്‌ക്രീനുകളെ അപേക്ഷിച്ച് നിറങ്ങള്‍ സ്വാഭാവികതയോടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നതാണ് OLED സ്‌ക്രീനുകളുടെ സവിശേഷത.

Advertisement

വൺപ്ലസ് 6ന്റെ എല്ലാ ഫുൾ HD ഒറിജിനൽ വാൾപേപ്പറുകളും ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം

ഐഫോണുകള്‍ പൂര്‍ണ്ണമായി OLED സ്‌ക്രീനിലേക്ക് മാറുന്നതായ വാര്‍ത്ത പുറത്തുവന്നുടന്‍ ആപ്പിളിന് വേണ്ടി LED സ്‌ക്രീനുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ ഓഹരികള്‍ കൂപ്പുകുത്തി. തുടര്‍ന്ന് മാധ്യമങ്ങള്‍ ആപ്പിള്‍ പ്രതിനിധികളെ സമീപിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ വിസ്സമ്മതിച്ചു.

Best Mobiles in India

English Summary

IPhone comes with 3D camera and 5X zoom