ലെനോവൊയും മോട്ടറോളയും ചേര്‍ന്നുള്ള ആദ്യ സ്മാര്‍ട്‌ഫോണ്‍ ഈ വര്‍ഷം അവസാനം


മോട്ടറോള മൊബിലിറ്റിയെ ഗൂഗിളില്‍നിന്ന് ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലെനോവൊ ഏറ്റെടുത്തത് അടുത്ത കാലത്താണ്. മോട്ടറോളയെ പ്രത്യേക യൂണിറ്റായി നിലനിര്‍ത്തുമെന്ന് ഏറ്റെടുക്കുന്ന സമയത്തുതന്നെ ലെനോവൊ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

Advertisement

എന്തായാലും ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അനുസരിച്ച് ലെനോവൊയുടെ ഭാഗമായശേഷമുള്ള മോട്ടറോളയുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്നാണ്. അതേസമയം മോട്ടറോളയും ലെനോവൊയും സഹകരിച്ചാണോ ഫോണ്‍ നിര്‍മിക്കുന്നത് എന്നു വ്യക്തമല്ല. മോട്ടറോളയെ പ്രത്യേക യൂണിറ്റായി നിലനിര്‍ത്തുന്നതിനാല്‍ അവര്‍ സ്വന്തം നിലയ്ക്ക് ഫോണ്‍ വികസിപ്പിക്കാനും സാധ്യതയുണ്ട്.

Advertisement

അതോടൊപ്പംതന്നെ നേരത്തെ പറഞ്ഞുകേട്ടിരുന്ന മോട്ടോ X+1 എന്ന ഫോണിന്റെ കാര്യത്തിലും അവ്യക്തത തുടരുന്നുണ്ട്. ലെനോവൊയുടെ സഹകരണത്തോടെയാണ് മോട്ടറോള പുതിയ ഹാന്‍ഡ്‌സെറ്റ് വികസിപ്പിക്കുന്നതെങ്കില്‍ മോട്ടോ X+1 യാദാര്‍ഥ്യമാവാനുള്ള സാധ്യത കുറവാണ്. കാരണം ഇത് മോട്ടറോള ഗൂഗിളിന്റെ ഭാഗമായിരുന്നപ്പോള്‍ നിര്‍മിക്കാന്‍ പദ്ധിയിട്ട സ്മാര്‍ട്‌ഫോണാണ്.

എന്തായായലും അഭ്യൂഹങ്ങള്‍ ശരിയായാല്‍ ഈവര്‍ഷം ഒക്‌ടോബറിലോ നവംബറിലോ പുതിയ മോട്ടറോള ഫോണ്‍ പുറത്തിറങ്ങും.

Best Mobiles in India

Advertisement