Q2 2018ലെ നാല് വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍


സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ പല പരീക്ഷണങ്ങള്‍ നടത്തി വരുകയാണ്. അത് ചിലപ്പോള്‍ സവിശേഷതകളിലാകാം, ഓണ്‍ലൈന്‍ വില്‍പനയിലാകാം, വിലകിഴിവിലാകാം അങ്ങനെ പല കാരണങ്ങളിലാകാം.

Advertisement

ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഏറെ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇപ്പോള്‍ മിക്ക ഇന്ത്യാക്കാരുടേയും കൈയ്യിലുളളത് ചൈനീസ് ഹാന്‍സെറ്റുകളാണ്. Q2 2018ലെ റിപ്പോര്‍ട്ട് പ്രകാരം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി വിവോയാണ്.

Advertisement

നമുക്കു നോക്കാം Q2 2018ലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍. ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പറേഷന്‍ (IDC) ആണ് ഈ ഡേറ്റ വെളിപ്പെടുത്തിയിരിക്കുന്നത്.

വിവോ

വിവോ എന്ന സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 2018ല്‍ വിവോയുടെ മാര്‍ക്കറ്റ് ഷെയര്‍ 12.6% ആണ്. 4.2 മില്ല്യന്‍ യണിറ്റുകളാണ് കമ്പനി കയറ്റുമതി ചെയ്തത്.

ഷവോമി

Q2 2018ല്‍ ഷവോമിയാണ് ഏറ്റവും ഉന്നത സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കമ്പനിയുടെ മാര്‍ക്കറ്റ് ഷെയര്‍ 29.7 ആണ്. ഏപ്രില്‍, മേയ്, ജൂണ്‍ എന്നീ മാസങ്ങളില്‍ 10 ദശലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.

സാംസങ്ങ്

ഷവോമിക്കു ശേഷം രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് സാംസങ്ങ് ആണ്. സാംസങ്ങിന്റെ മാര്‍ക്കറ്റ് ഷെയര്‍ 23.9 ശതമാനവും. എട്ട് ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് ഈ സമയത്തിനുളളില്‍ കമ്പനി കയറ്റുമതി ചെയ്തത്.

ഓപ്പോ

Q2 2018ല്‍ ഓപ്പോ നാലാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഈ കമ്പനിയുടെ മാര്‍ക്കറ്റ് ഷെയര്‍ 7.7 ശതമാനമാണ്. 2.5 മില്ല്യന്‍ ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് കയറ്റുമതി ചെയ്തത്.

Best Mobiles in India

English Summary

These Are The 5 biggest Smartphone Companies In India In Q2 2018