ജിയോയെ വെല്ലു വിളിച്ച് എയര്‍ടെല്‍ പുതുക്കിയ 93 രൂപ പ്ലാന്‍ ഞെട്ടിക്കുന്നു


ജിയോയെ വെല്ലു വിളിച്ച് എയര്‍ടെല്‍ തങ്ങളുടെ 93 രൂപ പ്ലാന്‍ പുതുക്കിയിരിക്കുയാണ്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ജിയോ അവതരിപ്പിച്ച 98 രൂപ പ്ലാനും ഏകദേശം ഇതേ ഓഫറുകളാണ് നല്‍കുന്നത്.

Advertisement

അണ്‍ലിമിറ്റഡ് കോള്‍ ആഗ്രഹിക്കുന്ന വരിക്കാരെ ലക്ഷ്യമിട്ടാണ് ജിയോയും എയര്‍ടെല്ലും 98, 93 രൂപ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ 149 രൂപയ്ക്ക് 28 ദിവസത്തെ അണ്‍ലിമിറ്റഡ് കോള്‍, ഒരു ജിബി ഡാറ്റ എന്നിവയായിരുന്നു എയര്‍ടെല്‍ നല്‍കിയിരുന്നത്.

Advertisement

എയര്‍ടെല്‍ 93 രൂപ (പുതുക്കിയ പ്ലാന്‍)

എയര്‍ടെല്ലിന്റെ 93 രൂപ പുതുക്കിയ പ്ലാനില്‍ ലോക്കല്‍ എസ്റ്റിഡി കോളുകള്‍, സൗജന്യ റോമിംഗ് കോളുകള്‍, പ്രതിദിനം 100 എംസ്എംഎസ്, 1ജിബി 3ജി/ 4ജി ഡാറ്റ 28 ദിവസത്തേക്ക് എന്നിവയും നല്‍കുന്നു.

പ്രതിദിനം 250 മിനിറ്റും ആഴ്ചയില്‍ 1000 മിനിറ്റുമാണ് പരിധി ഇല്ലാതെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാന്‍ കഴിയുന്നത്. ദിവസേന പരിധി കഴിയുമ്പോള്‍ ഒരു മിനിറ്റിന് 10 പൈസ വീതം ഈടാക്കും.

ജിയോ 98 രൂപ പ്ലാന്‍

ജിയോയുടെ 98 രൂപ പ്ലാനില്‍ 1ജിബി ഡാറ്റയായിരുന്നതിന്റെ സ്ഥാനത്ത് ഇപ്പോള്‍ 2ജിബി ഡാറ്റയാണ് നല്‍കുന്നത്. ഏറ്റവും ഹൈസ്പീഡ് ഡാറ്റയുമായി എത്തുന്ന ജിയോ ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും നല്‍കുന്നു.

ഓണ്‍ലൈന്‍ വഴി അടുത്തുളള ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ എങ്ങനെ കണ്ടെത്താം?

ജിയോയേയും എയര്‍ടെല്ലിനേയും നേരിടാന്‍ പുതിയ ബ്രാന്‍ഡ്

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാദാക്കളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവയെ നേരിടാനായി വോഡാഫോണും ഐഡിയയും ഒന്നിക്കുന്നു. ഇവര്‍ക്ക് പുതിയ ബ്രാന്‍ഡ് നെയിം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതിലൂടെ അതിവേത 4ജി നെറ്റ്‌വര്‍ക്ക് വിവിധ സര്‍ക്കിളുകളില്‍ സജീവമാക്കും. ഇവര്‍ ഒന്നിക്കുന്നതോടെ ചില ടവറുകളും വിറ്റേക്കും. പുതിയ ബ്രാന്‍ഡിനു കീഴില്‍ ആരേയും അതിശയിപ്പിക്കുന്ന ഓഫറുകളും ഇവര്‍ കൊണ്ടു വരും.

Best Mobiles in India

English Summary

Airtel has revamped one of its budget prepaid recharge options with extra validity. It comes with bundled local + STD calls, 1GB data