എയര്‍ടെലിന്റെ അതിശയകരമായ Rs.499 ഇന്‍ഫിനിറ്റി പ്ലാന്‍


രാജ്യത്തെ എല്ലാ മൊബൈല്‍ ഓപ്പറേറ്റര്‍മാരും മികച്ച കവറേജും കുറഞ്ഞ നിരക്കില്‍ ഡാറ്റാ പാക്കേജുകളും പ്രഖ്യാപിക്കുന്നതില്‍ മത്സരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാരതി എയര്‍ടെല്‍. പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കായി ഇന്‍ഫിനിറ്റി പ്ലാനില്‍ മാറ്റം വരുത്തിയാണ് കമ്പനി മത്സരം കടുപ്പിച്ചിരിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം മുമ്പത്തേതിന്റെ ഇരട്ടി 3G/4G ഡാറ്റയും മറ്റ് ആകര്‍ഷകമായ ആനുകൂല്യങ്ങളും ലഭിക്കും.

Advertisement

പുതുക്കിയ പ്ലാനുകള്‍

എയര്‍ടെലിന്റെ പുതുക്കിയ ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ 399, 499, 799, 1199 രൂപകളില്‍ ലഭിക്കും. ഒരു മാസമാണ് എല്ലാ പ്ലാനുകളുടെയും കാലാവധി. 499 രൂപയ്ക്കുള്ള പ്ലാനിന്റെ സവിശേഷതകള്‍ പരിശോധിക്കാം.

Advertisement
ഡബിള്‍ ഡാറ്റ

റോള്‍ഓവര്‍ സൗകര്യമാണ് ഈ പ്ലാനുകളുടെ എല്ലാം പ്രധാന സവിശേഷത. 499 രൂപയ്ക്കുള്ള പ്ലാനില്‍ 40GB 3G/4G ഡാറ്റ ലഭിക്കും. ഇതിന് പുറമെ പരിധികളില്ലാതെ ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകളും വിളിക്കാം. റോമിംഗ് കോളുകളില്‍ ഇന്‍കമിംഗ്-ഔട്ട്‌ഗോയിംഗ് കോളുകള്‍ ഉള്‍പ്പെടുന്നു. നേരത്തേ ഈ പ്ലാനില്‍ 20GB 3G/4G ഡാറ്റയാണ് ലഭിച്ചുകൊണ്ടിരുന്നത്.

ഡാറ്റ റോള്‍ഓവര്‍

ബില്ലിംഗ് കാലയളവില്‍ ഉപയോഗിക്കാതെ അവശേഷിക്കുന്ന ഡാറ്റ പുതുതായി ലഭിക്കുന്ന ഡാറ്റയ്‌ക്കൊപ്പം ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഡാറ്റ റോള്‍ഓവറിന്റെ ഗുണം. ഇപ്രകാരം 200 GB ഡാറ്റവരെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. മൈ എയര്‍ടെല്‍ ആപ്പ് വഴി ഉപയോഗിച്ച ഡാറ്റ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.

മറ്റ് ആനുകൂല്യങ്ങള്‍

499 രൂപയ്ക്കുള്ള ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ വരിക്കാര്‍ക്ക് Wynk Music, ലൈവ് ടിവി & മൂവീസ് എന്നീ ആനുകൂല്യങ്ങളും ലഭിക്കും. മാത്രമല്ല മൊബൈല്‍ ഫോണിന് സംഭവിക്കാവുന്ന കേടുപാടുകള്‍ക്ക് എതിരെ സംരക്ഷണവും നേടാം. 999 രൂപ വിലയുള്ള ആമസോണ്‍ പ്രൈം ഒരു വര്‍ഷത്തേക്ക് സ്വന്തമാക്കാനും അവസരമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രീയ പ്രകാശ് പാടിയ പാട്ടുകളും വൈറലാകുന്നു!

എയര്‍ടെല്‍ ടിവിക്കൊപ്പം ആമസോണ്‍ പ്രൈമും സൗജന്യം

ഒരു വര്‍ഷക്കാലം സൗജന്യമായി ലഭിക്കുന്ന ആമസോണ്‍ പ്രൈം ഉപയോഗിക്കുന്നതിന്, എയര്‍ടെല്‍ ടിവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സബ്‌സ്‌ക്രിപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുക. അടുത്തതായി ഡൗണ്‍ലോഡ് ചെയ്യേണ്ടത് ആമസോണ്‍ പ്രൈം ആപ്പ് ആണ്. ഇനി പരിധികളില്ലാതെ വീഡിയോകളും ടിവി ഷോകളും ആസ്വദിക്കാം.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ഇത് എനിക്ക് ആവശ്യമാണോ?

സമാനമായ നിരവധി ഓഫറുകള്‍ മറ്റ് പല മൊബൈല്‍ ഓപ്പറേറ്റര്‍മാരും നല്‍കുന്നതിനാല്‍ 499 രൂപയുടെ ഓഫര്‍ തിരഞ്ഞെടുക്കണോ എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാകാം. 200 GB വരെ ഡാറ്റ പുതിയ ഡാറ്റയ്‌ക്കൊപ്പം ചേര്‍ത്ത് ഉപയോഗിക്കാമെന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഡാറ്റാ ഉപയോഗം കൂടുതലുള്ളവര്‍ക്ക് വളരെ അനുയോജ്യമായിരിക്കും ഈ പ്ലാന്‍.


Best Mobiles in India

English Summary

With almost every operator in India offering pan-India coverage and unbelievably low-cost data packages, the brand loyalty remains a big question.