PUBG കളിച്ച് എങ്ങനെ ഒരു കോടി രൂപ വരെ സമ്മാനം നേടാം?


ഇന്ന് നിലവിലുളള ഏറ്റവും ജനപ്രീതി നേടിയ മൊബൈല്‍ ആക്ഷന്‍ ഗെയിമുകളില്‍ ഒന്നാണ് പബ്ജി (PUBG). ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ ഈ ഗെയിം ലഭ്യമാണ്. ഈ ഗെയിമില്‍ യുദ്ധക്കളത്തില്‍ മരിക്കാതെ അവസാനം വരെ പൊരുതി നില്‍ക്കുന്ന ആളാണ് വിജയി.

Advertisement

പബ്ജി

ഇന്ന് പബ്ജി 2019ലെ ഏറ്റവും വലിയ ഇസ്‌പോര്‍ട്ട്‌സ് (eSports) ടൂര്‍ണ്ണമെന്റില്‍ ഒന്നായി പ്രഖ്യാപിച്ചിട്ടുണ്ട്-'പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019'. കഴിഞ്ഞ വര്‍ഷം 'കാമ്പസ് ചാമ്പ്യന്‍ഷിപ്പ്' ഹോസ്റ്റ് ചെയ്തതിനു ശേഷം ഇത് രണ്ടാമത്തെ ഇസ്‌പോര്‍ട്ട് ടൂര്‍ണമെന്റാണ്. കാമ്പസ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പരിമിതമായിരുന്നെങ്കിലും ഇന്ത്യന്‍ സീരീസ് 2019 എല്ലാവര്‍ക്കുമായി തുറന്നു. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക വെബ് പേജ് പ്രകാരം, ഒരു രജിസ്‌ട്രേഷന്‍ ഫീസും ഇല്ലാതെ തന്നെ ഒരു കോടി രൂപ വരെ സമ്മാനമായി നല്‍കും.

Advertisement
PUBG മൊബൈല്‍ ഇന്ത്യ സീരീസ് 2019:

പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു തുടങ്ങി. ജനുവരി 23ന് ഇത് അവസാനിക്കുകയും ചെയ്യും. കളിക്കാര്‍ ഈ കളിയില്‍ ലെവല്‍ 20ല്‍ ആയിരിക്കണം എന്നതു മാത്രമാണ് രജിസ്‌ട്രേഷനിലുളള ഏറ്റവും ചുരുങ്ങിയ ആവശ്യകത.

രജിസ്‌ട്രേഷന്‍ എങ്ങനെ ചെയ്യാം?

1. ആദ്യം നിങ്ങള്‍ ഔദ്യോഗിക PUBG മൊബൈല്‍ ഇന്ത്യ 2019 രജിസ്‌ട്രേഷന്‍ പേജ് സന്ദര്‍ശിക്കുക.

2. ശേഷം 'Register now' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

3. നിങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുകയോ അല്ലെങ്കില്‍ പുതിയ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യുക.

4. രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയായ ശേഷം നിങ്ങള്‍ക്ക് സ്‌ക്വാഡ് ഐഡി ഉപയോഗിച്ച് ഒരു സ്‌ക്വാഡില്‍ ചേരുകയോ അല്ലെങ്കില്‍ പുതിയ സ്‌ക്വാഡിന്റെ നിര്‍മ്മാണത്തിനായി മറ്റു കളിക്കാരെ ക്ഷണിക്കുകയോ ചെയ്യാം.

ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ് ഇങ്ങനെയാണ്...

ആദ്യം കളിക്കാല്‍ ഇറാഞ്ചല്‍ മാപ്പില്‍ (Erangel Map) ക്ലാസിക് മത്സരം 15 റൗണ്ട് കളിക്കേണ്ടതാണ്, അതും മൊത്തം 15 മത്സരങ്ങളില്‍. അതില്‍ നിന്നും മികച്ച പത്ത് എണ്ണം ഫൈനലില്‍ തിരഞ്ഞെടുക്കും. കൊലയും അവസാന സ്ഥാനവും അടിസ്ഥാനമാക്കിയാണ് ഫലങ്ങള്‍. ടീം ക്വാളിഫയര്‍ ക്ലിയര്‍ ചെയ്തു കഴിഞ്ഞാല്‍, അവര്‍ 'ഓണ്‍ലൈന്‍ പ്ലേ-ഓഫ്‌സ്' കളിക്കണം. അത് മൂന്ന് റൗണ്ടിലധികം കളിക്കണം.

 

 

ഗ്രാന്റ് ഫിനാലയില്‍

ഓണ്‍ലൈന്‍ പ്ലേ-ഓഫ്‌സിനു ശേഷം 20 ടീമുകളാണ് ഗ്രാന്റ് ഫിനാലയില്‍ എത്തുന്നത്. അവസാനത്തെ ഒരു മത്സരം അവര്‍ക്ക് ചിക്കന്‍ ഡിന്നര്‍ നേടാനും അവസരം നല്‍കും. ഒപ്പം 'പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019' വിജയിയെ കിരീടധാരിയാക്കും.

ജിയോ ഫോണില്‍ ഉടന്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട്..!

 

Best Mobiles in India

English Summary

How To win Rs 1 Crore By Playing PUBG