ആപ്പിൾ സ്റ്റോറിൽ നിന്നും പൊട്ടിത്തെറിച്ച് ഐപാഡ്!


സാംസങിന്റെ പഴയ നോട്ട് 7 ഫോൺ പൊട്ടിത്തെറിച്ചത് പണ്ട് വലിയ വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും വഴി തെളിയിച്ചിരുന്നു. അവസാനം കമ്പനി ആ മോഡൽ തന്നെ വിപണിയിൽ നിന്നും പിൻവലിക്കുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തുകയായിരുന്നു. ഇപ്പോഴിതാ സാംസങിന്റെ പ്രധാന എതിരാളിയായ ആപ്പിളിന്റെ ഐപാഡ് പൊത്തിത്തെറിച്ച സംഭവം ശ്രദ്ധ നേടുകയാണ്.

Advertisement

സംഭവം ആംസ്റ്റർഡാമിൽ

ആംസ്റ്റർഡാമിലെ ഒരു ആപ്പിൾ സ്റ്റോറിലാണ് സംഭവം. ബാറ്ററി ലീക്ക് ആയതുതോ അധികമായി ചൂടായതോ ആണ് ഐപാഡ് പെട്ടെന്ന് പൊട്ടിത്തെറിക്കാൻ കാരണമായതെന്ന് കരുതുന്നു. ആർക്കും പ്രത്യേകിച്ച് അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അപകടത്തെ തുടർന്ന് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ആളുകൾ പെട്ടന്ന് പുറത്തേക്ക് പോകുകയായിരുന്നു. ഞായറാഴ്ച ആയിരുന്നു സംഭവം.

Advertisement
പരിക്കുകളില്ല..!

എന്നാൽ സംഭവത്തെ തുടർന്ന് കടയിലുണ്ടായിരുന്ന മൂന്ന് പേർക്ക് ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങൾ അനുഭവപ്പെടുകയുണ്ടായി എന്ന് സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് സ്ഥലത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാറ്ററി ലീക്ക് ആയതാണോ ഇനി അധികമായി ചൂടായതാണോ കാരണം എന്ന് വ്യക്തമായിട്ടില്ല.

സംഭവത്തെ തുടർന്ന് അഗ്നിശമനവിഭാഗം എത്തിക്കുകയുണ്ടായി..!

എന്തായാലും സംഭവത്തെ തുടർന്ന് ഉടൻ തന്നെ നഗരത്തിലെ അഗ്നിശമനവിഭാഗം എത്തുകയും സ്ഥലത്തെ അവസ്ഥകൾ വിലയിരുത്തുകയും അകത്തുള്ള ആളുകളെ താത്കാലികമായി പുറത്തിറക്കുകയും ചെയ്തു. എന്തായാലും വിഷയത്തിൽ ആപ്പിളിന്റെ ഭാഗത്തു നിന്നും പ്രത്യേകിച്ച് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

AT5ന്റെ ട്വീറ്റ്

AT5ന്റെ ട്വീറ്റ്

ക്രെഡിറ്റ്: thenextweb, Apple

Best Mobiles in India

English Summary

iPad explodes at Apple’s Amsterdam store.