ഗൂഗിള്‍ ഗ്ലാസിനു പിന്നാലെ വരുന്നു, ചെവിയിലണിയാവുന്ന കമ്പ്യൂട്ടറും!!!


ഭാവിയുടെ സാമങ്കതികത എന്നു പറയുന്നത് ശരീരത്തില്‍ ധരിക്കാവുന്ന ഉപകരണങ്ങളാണെന്ന് പൊതുവെ പറയുന്നുണ്ട്. കണ്ണടപോലെ ധരിക്കാവുന്ന കമ്പ്യൂട്ടറായ ഗൂഗിള്‍ ഗ്ലാസ് ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെ മറികടന്നുകൊണ്ട് ചെവിയില്‍ കമ്മലുപോലെ ധരിക്കാവുന്ന കമ്പ്യൂട്ടര്‍ വരുന്നു.

Advertisement

ജപ്പാനിലെ ഏതാനും ശാസ്ത്രജ്ഞരാണ് പുതിയ കമ്പ്യൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. കണ്ണിളക്കിയോ, വായ തുറന്നോ സംസാരം കൊണ്ടോ, ശ്വാസോഛ്വാസം കൊണ്ടോ ഒക്കെ നിയന്ത്രിക്കാം എന്നതാണ് കമ്പ്യൂട്ടറിന്റെ പ്രത്യേകത. ബ്ലുടൂത്ത് സംവിധാനമുള്ള ഈ കമ്പ്യൂട്ടറിന് 17 ഗ്രാം മാത്രമാണ് ഭാരം.

Advertisement

ബ്ലുടൂത്ത്, ജി.പി.എസ്, കോംപസ്, ജൈറോ സെന്‍സര്‍, ബാറ്ററി, സ്പീക്കര്‍ മൈക്രോഫോണ്‍, സെന്‍സറുകള്‍ തുടങ്ങിയവയൊക്കെയാണ് കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍. ഐപോഡ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് ഇവ പ്രവര്‍ത്തിപ്പിക്കാം. 'ഇയര്‍ക്ലിപ് -ടൈപ് വെയറബിള്‍ പി.സി. എന്നാണ് ഇപ്പോള്‍ കമ്പ്യൂട്ടറിന് പേരിട്ടിരിക്കുന്നത്.

2015 ഡിസംബറില്‍ ഇത് പുറത്തിറക്കാനാവുമെന്നാണ് കരുതെന്നതെന്ന് പദ്ധതി നടപ്പിലാക്കുന്ന ഗവേഷകര്‍ പറഞ്ഞു. കമ്മല്‍ പോലെ ധരിക്കുന്ന ഉപകരണത്തിനകത്തെ ഇന്‍ഫ്രറെഡ് സെന്‍സറുകള്‍ ചെവിയിലെ സൂക്ഷ്മ ചലനങ്ങള്‍ ഒപ്പിയെടുത്ത് കമ്പ്യൂട്ടറിന് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ചെയ്യുക. മുഖത്തെ ഓരോ ചലനങ്ങളും ചെവിയില്‍ ചലനങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ കണ്ണ്, മൂക്ക്, വായ തുടങ്ങിയവയുടെ സഹായത്തോടെ ഇത് ഉപയോഗിക്കാം.

Advertisement

മൈക്രോചിപും ഡാറ്റാസ്‌റ്റോറേജുമുള്ള കമ്പ്യൂട്ടറില്‍ വിവിധ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനും സാധിക്കും. കൈകൊണ്ട് തൊമടണ്ട ആവശ്യം ഇല്ല എന്നതിനാല്‍ പര്‍വതാരോഹകര്‍, അംഗവൈകല്യമുള്ളവര്‍, ബൈക് റൈഡേഴ്‌സ് എന്നിവര്‍ക്കെല്ലാം ഇത് ഉപകരിക്കും. പര്‍വതാരോഹണം നടത്തുമ്പോള്‍ ഏതു ദിശയിലാണ് പോകുന്നത്, എത്ര ദൂരം സഞ്ചരിച്ചു എന്നൊക്കെ കമ്പ്യൂട്ടറിനോടു ചോദിച്ചാല്‍ മതി. 2016-ല്‍ കമ്മല്‍ കമ്പ്യൂട്ടര്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

Best Mobiles in India

Advertisement