299 രൂപയ്ക്ക് പ്രതിദിനം 1.5ജിബി ഡേറ്റയുമായി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍!


പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതിയുമായി എത്തിയിരിക്കുന്നു. വയേര്‍ഡ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം ക്രമേണ കുറഞ്ഞു കൊണ്ടിരിക്കുന്ന വേളയിലാണ് ജിയോയുടെ ജിഗാഫൈബറിന്റെ കടന്നു വരവ്. അങ്ങനെ ബ്രോഡ്ബാന്‍ഡ് മേഖലയിലും വലിയൊരു മാറ്റത്തിനു കാരണമായി.

Advertisement

നേരത്തെ ബ്രോഡ്ബാന്‍ഡ് സേവനങ്ങളായ ബിഎസ്എന്‍എല്‍, ഹാത്ത്‌വേ, എയര്‍ടെല്‍ എന്നിവയെല്ലാം പദ്ധതികള്‍ പരിഷ്‌കരിച്ചിരുന്നെങ്കിലും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.

Advertisement

ഇന്നിവിടെ ബിഎസ്എന്‍എല്ലിന്റെ ബ്രോഡ്ബാന്‍ഡ് പ്ലാനിനെ കുറിച്ച് പറയാം. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആരംഭിക്കുന്നത് 299 രൂപ മുതല്‍ 2,295 രൂപ വരെയാണ്.

ബിഎസ്എന്‍എല്‍ 299 രൂപ ബ്രോഡ്ബാന്‍ഡ് പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ 299 രൂപ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ മൊത്തത്തില്‍ 45ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍ എന്നിവ നല്‍കുന്നു. 8Mbps വേഗത്തില്‍ ദിവസേന 1.5ജിബി ഡേറ്റ ലഭിക്കും. ഇതിനോടൊപ്പം ഉപയോക്താവിന് രാത്രി 10.30നും രാവിലെ 6 മണിക്കും ഇടയില്‍ ലോക്കല്‍, എസ്റ്റിഡി എന്നിവ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം. എന്നാല്‍ മറ്റു നെറ്റ്‌വര്‍ക്കിലേക്ക് 300 മിനിറ്റാണ് സൗജന്യ കോള്‍.

ആന്‍ഡമാന്‍, നിക്കോബാര്‍ ഒഴികെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഈ പ്ലാന്‍ ലഭ്യമാണ്. ഈ പ്ലാന്‍ ഉപയോഗിച്ച് 1ജിബി സ്‌റ്റോറേജ് സ്‌പേസും ഇമെയില്‍ ഐഡിയും ലഭ്യമാകും.

ഈ പ്ലാനില്‍ 299 രൂപ സംരക്ഷിക്കാം

ബിഎസ്എന്‍എല്‍ല്ലിന്റെ 3,588 രൂപയുടെ ബ്രാഡ്ബാന്‍ഡ് പദ്ധതി വാര്‍ഷിക അടിസ്ഥാനത്തില്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയാണെങ്കില്‍ 299 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. അതായത് 3,289 രൂപ അടച്ചാല്‍ മതിയാകും. അങ്ങനെ അവസാനത്തെ ഒരു മാസം നിങ്ങള്‍ക്ക് സൗജന്യമായി സേവനം തുടരാം.

ബിഎസ്എന്‍എല്ലിന്റെ മറ്റു ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍

നിങ്ങള്‍ക്ക് കൂടുതല്‍ ഡേറ്റ ആവശ്യമെങ്കില്‍ ഈ പ്ലാനുകള്‍ റീച്ചാര്‍ജ്ജ് ചെയ്യാം. അതായത് 549 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 3ജിബി ഡേറ്റ പ്രതിദിനം, 675 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 5ജിബി ഡേറ്റ പ്രതിദിനം, 845 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 10ജിബി ഡേറ്റ പ്രതിദിനം എന്നിങ്ങനെ ലഭിക്കുന്നു.

അടുത്തിടെ കമ്പനി 1,495 രൂപയുടെ ബ്രോഡ്ബാന്‍ഡ് പദ്ധതി അവതരിപ്പിച്ചു. അതില്‍ 25ജിബി ഡേറ്റയാണ് പ്രതിദിനം വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ 2,295 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 24Mbps സ്പീഡില്‍ 35ജിബി ഡേറ്റ ലഭിക്കുന്നു.

Best Mobiles in India

English Summary

Jio GigaFiber effect: BSNL offers 1.5GB data per day with Rs. 299 broadband plan