ഇനി ആന്‍േഡ്രായ്ഡ്, ഐ.ഒ.എസ് ഫോണുകളിലും മൈക്രോസോഫ്റ്റ് ഓഫീസ് ആപ്


ഒടുവില്‍ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി ഓഫീസ് സ്യൂട് ആപ് ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകള്‍ക്കും ലഭ്യമാക്കി. ഇന്നലെ നടന്ന ചടങ്ങില്‍ മൈക്രോസോഫ്റ്റിന്റെ ഇന്ത്യക്കാരനായ പുതിയ സി.ഇ.ഒ സത്യ നഡെല്ലയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സി.ഇ.ഒ ആയശേഷം അദ്ദേഹം പങ്കെടുക്കുന്ന കമ്പനിയുടെ പൊതുപരിപാടി കൂടിയായിരുന്നു ഇന്നലത്തെ ചടങ്ങ്.

Advertisement

വേഡ്, എക്‌സല്‍, പവര്‍പോയിന്റ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഓഫീസ് സ്യൂട്. ആപ്പിള്‍ ആപ് സ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഇത് ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ ഓഫീസ് സ്യുടിന്റെ പുര്‍ണമായ ഉപയോഗം ലഭ്യമാവണമെങ്കില്‍ മൈക്രോസോഫ്റ്റ് ഓഫീസ് 365 സബ്‌സ്‌ക്രൈബ് ചെയ്യണം.

Advertisement

ഓഫീസ് 365 ഹോം പ്രീമിയം പ്ലാനിന് 9.99 ഡോളര്‍ മാസം നല്‍കണം. ഇതിനു പുറമെ ഉടന്‍ അവതരിപ്പിക്കുന്ന പേഴ്‌സണല്‍ പ്ലാനിന് 6.99 ഡോളറാണ് നിരക്ക്. ഓഫീസ് ആപ് സ്‌കൈ ഡ്രൈവുമായി സിങ്ക് ചെയ്യാനും സാധിക്കും.

Best Mobiles in India

Advertisement