ടെക്‌നോളജിയുടെ ഇന്ദ്രജാലവുമായി ജനുവരി 15ന് വണ്‍പ്ലസിന്റെ 5ജി ഫോണ്‍ എത്തുന്നു..!


വണ്‍പ്ലസ് എന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അദിപത്യം സ്ഥാപിച്ചത് കുറച്ചു നാള്‍ക്കു മുമ്പാണ്. ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എത്ര വില കുറച്ചു നിര്‍മ്മിച്ച് വില്‍ക്കാമെന്ന് ലോകത്തിന് ആദ്യം കാണിച്ചു കൊടുത്ത കമ്പനിയാണ് ഇത്.

Advertisement

വണ്‍പ്ലസ് വണ്‍

2013ല്‍ ആയിരുന്നു വണ്‍പ്ലസിന്റെ ആദ്യ ഫോണായ വണ്‍പ്ലസ് വണ്‍ അവതരിപ്പിച്ചത്. നല്ല ഹാര്‍ഡ്‌വയര്‍ വില കുറച്ചു വിറ്റാല്‍ വാങ്ങാന്‍ ആളുണ്ടാകുമെന്ന് ആദ്യമായി കാണിച്ചു കൊടുത്തതും വണ്‍പ്ലസ് ആണ്.

ഇപ്പോള്‍ വണ്‍പ്ലസ് 6 അതിന്റെ പിന്‍ഗാമിയെ അവതരിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്. വണ്‍പ്ലസ് 6T എന്നു വിളിക്കാവുന്ന ഫോണ്‍ ഒക്ടോബറില്‍ എത്തുമെന്നു പ്രതീക്ഷിക്കാം.

Advertisement
കമ്പനിയുടെ ആദ്യത്തെ 5ജി ഫോണ്‍

ഇതു കൂടാതെ ഈ വരുന്ന ജനുവരി 15ന് വണ്‍പ്ലസിന്റെ ഏറ്റവും വലിയ പ്രഖ്യാപനം നടക്കാന്‍ പോകുകയാണ്. അതായത് കമ്പനിയുടെ ആദ്യത്തെ 5ജി ഫോണ്‍ അടുത്ത വര്‍ഷം ആദ്യം എത്തും. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ Weibo-യില്‍ വണ്‍പ്ലസ് ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

5ജി കണക്ടിവിറ്റിക്കായി ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടി വരും. 2018 അവസാനത്തോടെ അമേരിക്കയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി ആരംഭിക്കും. ഓപ്പോയുടെ മാതൃ കമ്പനിയും അതു പോലെ വണ്‍പ്ലസ്-BBK അതിനകം തന്നെ 5ജി ഫോണിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

ടെലികോം ഓപ്പറേറ്റര്‍മാര്‍

അടുത്തിടെ സ്‌നാപ്ഡ്രാഗണ്‍ X50 LTE മോഡം ഉപയോഗിച്ച് ഓപ്പോ R15 ഫോണില്‍ 5ജി പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഈ രണ്ടു കമ്പനി ഫോണുകളും സജീവമായി തന്നെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ 5ജി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഷാങ്ഹായില്‍ വച്ചു നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വണ്‍പ്ലസ് 6 സിഇഒ പീറ്റ് ലോ വ്യക്തമാക്കിയത്, അടുത്ത വര്‍ഷം ആദ്യം തന്നെ കമ്പനി 5ജി ഫോണ്‍ അവതരിപ്പിക്കും എന്നാണ്. ഒപ്പം നോര്‍ത്ത് അമേരിക്കന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇതിനകം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

വണ്‍പ്ലസ് 6T

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നവംബറിലും ഡിസംബറിലുമായി കമ്പനി അവതരിപ്പിക്കുന്നത് 'T' എന്നു കൂടി ചേര്‍ക്കുന്ന ഹാന്‍സെറ്റുകളാണ്. അതിനാല്‍ ഇത്തവണ നമുക്കു പ്രതീക്ഷിക്കാം ഇന്ത്യയില്‍ എത്തുന്നത് വണ്‍പ്ലസ് 6T ആയിരിക്കുമെന്ന്. വണ്‍പ്ലസ് 6T എത്തുന്നത് കുറച്ചു പരിഷ്‌കരണത്തോടു കൂടിയാകും. ഫ്‌ളാഗ്ഷിപ്പ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍ ആകും ഫോണില്‍ ഉപയോഗപ്പെടുത്തുന്നതെന്നും ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്.


Best Mobiles in India

English Summary

OnePlus first 5G smartphone on January 15