വാരിക്കോരി ഫ്രീ നല്‍കിയിട്ടും കോടികളുടെ വരുമാനവുമായി ജിയോ! അതിശയിപ്പിക്കുന്ന റിപ്പോര്‍ട്ട് വായിക്കാം


വിപണിയില്‍ ഇനി ജിയോ മാത്രമാകുന്ന കാലം വരുമോ? ഇന്ത്യന്‍ ടെലികോം സെക്ടറില്‍ സമാനതകളില്ലാത്ത മുന്നേറ്റം നടത്തിയ കമ്പനിയാണ് റിലയന്‍സ് ജിയോ. കിടിലന്‍ ഓഫറുകളിലൂടെ കളം നിറഞ്ഞതോടെ മറ്റു കമ്പനികള്‍ക്ക് അടിതെറ്റി.

Advertisement

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളുടെ മൂന്നു മാസത്തെ വരുമാനത്തിന്റെ കണക്കുകള്‍ എടുക്കുമ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. അതായത് കേവലം ഒന്നര വര്‍ഷം മുന്‍പ് തുടങ്ങിയ റിലയന്‍സ് ജിയോ വരമാനത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയിക്കുകയാണ് ഇപ്പോള്‍. വോഡാഫോണിനെ പിന്തളളിയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്.

Advertisement

മൂന്നു മാസത്തെ വരുമാനം 6,217.64 കോടി

കഴിഞ്ഞ മൂന്നു മാസത്തെ ജിയോയുടെ വരുമാനം 6,217.64 കോടി രൂപയാണ്. വമ്പന്‍ ഓഫറുകള്‍ നല്‍കിയിട്ടും ജിയോയുടെ വരുമാനത്തിലും ലാഭത്തിലും ഇടിവ് ഒന്നും തന്നെ സംഭവിച്ചിട്ടില്ല. വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന എയര്‍ടെല്ലിന്റെ വരുമാനം 7,086.49 കോടി രൂപയോടെ ഒന്നാമത് നില്‍ക്കുന്നു.

14.99 ശതമാനത്തിന്റെ വളർച്ച മൂന്ന് മാസം കൊണ്ട്

ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരം ജിയോയുടെ ആകെ വരുമാനമാണ് 6,217.64 കോടി രൂപ. മുന്‍ പാദത്തില്‍ ഇത് 5,407.19 കോടി ആയിരുന്നു. 14.99 ശതമാനത്തിന്റെ കുതിപ്പാണ് കേവലം മൂന്നു മാസത്തിനുളളില്‍ ജിയോ നടത്തിയത്. അതു നിരക്കുകള്‍ വെട്ടിക്കുറച്ചും സൗജന്യ ഓഫറുകള്‍ നല്‍കിയും. എന്നാല്‍ കഴിഞ്ഞ പാദത്തില്‍ 9.44 ശതമാനം എയര്‍ടെല്ലിന്റെ വരമാനം ഇടിഞ്ഞു. കഴിഞ്ഞ പാദത്തില്‍ അതായത് 2017 ഒക്ടോബര്‍-ഡിസംബറില്‍ 7,825 രൂപയായിരുന്നു വരുമാനം.

വോഡാഫോണിന്റേയും ഐഡിയയുടേയും വരുമാനം കുത്തനെ താഴോട്ട്

വോഡാഫോണിന്റേയും ഐഡിയയുടേയും വരുമാനം കുത്തനെ താഴോട്ട് പോയി. വോഡാഫോണിന് 12.71 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്, അതായത് 5,656.48 കോടിയില്‍ നിന്നും 4,937.26 കോടി യിലേക്ക് എത്തിയിരിക്കുന്നു. അതു പോലെ തന്നെ ഐഡിയയുടേയും വരുമാനത്തിന്റെ കാര്യം. 15.02 ശതമാനം ഇടിവാണ് ഐഡിയക്ക് സംഭവിച്ചിരിക്കുന്നത്. അതായത് ആകെ വരുമാനം ഇപ്പോള്‍ 4.033.49 രൂപയിലെത്തിയിരിക്കുന്നു. എന്നാല്‍ ഇതെല്ലാം കണക്കിലെടുത്ത് അധികം വൈകാതെ തന്നെ ടെലികോം കമ്പനികളില്‍ ജിയോ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് ബിസിനസ് വിദഗ്ദര്‍ പറയുന്നത്.

ഏറ്റവും വേഗം കൂടിയ 4ജി

അതു പോലെ രാജ്യത്ത് ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോ ആണെന്നാണ് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായി) കണക്കുകള്‍ വ്യക്തമാക്കുന്നു. മൈസ്പീഡ് ആപ്പ് വഴി ലഭിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

വേഗം 18.4 Mbps

ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 18.4 Mbps ആണ്, എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുളള എയര്‍ടെല്ലിന്റെ വേഗം കേവലം 9.1 Mbps ആണ്. എന്നാല്‍ വോഡാഫോണ്‍ 7.6 Mbps ഉും ഐഡിയ 7.0 Mbps ഉുമാണ്.

നോച്ച് ഇല്ല, താഴെയും ഒന്നുമില്ല.. മുൻവശം മൊത്തം സ്ക്രീൻ മാത്രം..!! വരുന്നു ഷവോമിയുടെ തകർപ്പൻ ഫോൺ!

Best Mobiles in India

English Summary

Reliance Jio pips Vodafone to become number 2 by revenue