ഗൂഗിളില്‍ ഒരു ലക്ഷം ഡോളര്‍ ശബളം ലഭിക്കുന്നതിന് നിങ്ങള്‍ക്കുണ്ടാകേണ്ട 10 നിപുണതകള്‍...!


ഗൂഗിള്‍ ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളാണ്. ഇവിടെ എന്‍ഞ്ചിനിയര്‍മാര്‍ സിനിമാ താരങ്ങളെപ്പോലെയാണ് പരിപാലിക്കപ്പെടുന്നത്, അവര്‍ക്കുളള ശബളം അത്തരത്തിലാണ്.

Advertisement

70,000 $ മുതല്‍ 90,000 $ വരെയാണ് ഇന്റേണികള്‍ക്ക് നല്‍കുന്നത്. അതേ സമയം സോഫ്റ്റ് എഞ്ചിനിയര്‍മാര്‍ക്ക് 118,000 $-ഉം സീനിയര്‍ സോഫ്റ്റ് എഞ്ചിനിയര്‍മാര്‍ക്ക് 152,985 $-ഉം ശരാശരി ശബളമായി ലഭിക്കുന്നു. പക്ഷെ ഗൂഗിള്‍പ്ലെക്‌സിലേക്ക് നടന്നു കയറുക അത്ര ലളിതമല്ല.

Advertisement

2.5 മില്ല്യണ്‍ അപേക്ഷകരാണ് ഇവിടെ ജോലിക്കായി അപേക്ഷിക്കുന്നത്, പക്ഷെ ജോലിക്ക് എടുക്കുന്നത് വെറും 4,000 പേരെയും.

ഗൂഗിളേര്‍സ് ആവുന്നതിന് ഗൂഗിള്‍ ചില അളവുകോലുകള്‍ നിശ്ചയിച്ചിട്ടുണ്ട്. അവ ഏതെന്ന് പരിശോധിക്കുന്നതിനുളള ശ്രമമാണ് ചുവടെ.

1

സി++, ജാവാ, പൈത്തോണ്‍ എന്നിവയിലേതെങ്കിലുമൊന്നില്‍ കോഡ് ചെയ്യാന്‍ പഠിക്കുക.

 

2

ബഗുകള്‍ കണ്ടുപിടിക്കുന്നതിനും, കോഡുകള്‍ പരിശോധിക്കുന്നതിനും, സോഫ്റ്റ്‌വയര്‍ പിളര്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കണം.

 

3

ലോജിക്കല്‍ റീസനിംഗ്, ഡിസ്‌ക്രീറ്റ് മാത്ത് എന്നിവയില്‍ പരിജ്ഞാനം ഉണ്ടാകേണ്ടത് ആവശ്യമാണ്.

 

4

നിങ്ങള്‍ ഭൂരിഭാഗം സമയങ്ങളിലും പണിയെടുക്കാന്‍ സാധ്യതയുളളത് ഈ വിഭാഗത്തില്‍ ആയതിനാല്‍ ഒഎസ്സിനെക്കുറിച്ച് അറിവുളളവരാകുക.

 

5

ഗൂഗിള്‍ റൊബോട്ടുകളെ പ്രണയിക്കുന്നവരായതിനാല്‍ എ ഐ-യെക്കുറിച്ച് അറിവ് നേടുക.

 

6

സ്റ്റാക്ക്‌സ്, ക്യൂസ്, ബാഗ്‌സ് തുടങ്ങിയ ഡാറ്റാ ടൈപ്പുകളിലും, ക്വിക്ക്‌സോര്‍ട്ട്, മെര്‍ജ്‌സോര്‍ട്ട്, ഹീപ്‌സോര്‍ട്ട് തുടങ്ങിയ സോര്‍ട്ടിങ് അല്‍ഗോരിതങ്ങളിലും അടിസ്ഥാന വിവരം നേടുക.

 

7

സൈബര്‍ സുരക്ഷ അത്യാവശ്യമായതിനാല്‍ ക്രിപ്‌റ്റോഗ്രാഫി മനസ്സിലാക്കുക.

 

8

മനുഷ്യനായി രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന തരത്തിലുളള പ്രോഗ്രാം വ്യവസ്ഥിതമായി മെഷീനുകള്‍ക്ക് യോജിച്ച തരത്തിലുളള ലോ-ലെവല്‍ അസംബ്ലി പ്രോഗ്രാമായി മാറ്റാന്‍ ഇതുകൊണ്ട് നിങ്ങള്‍ക്ക് അനായാസം സാധിക്കും.

 

9

ജാവാ സ്‌ക്രിപ്റ്റ്, സിഎസ്എസ്, റൂബി, എച്ച്ടിഎംഎല്‍ എന്നിവയും നിങ്ങളുടെ വൈദഗ്ദ്ധ്യ പട്ടികയിലേക്ക് കൊണ്ടുവരിക.

 

10

ഒരേ സമയം തന്നെ നൂറ് കണക്കിന് കമ്പ്യൂട്ടേഷനുകള്‍ ചെയ്യാന്‍ സാധിക്കുന്നത് നിങ്ങളെ തീര്‍ച്ചയായും ശക്തനാക്കും.

 

Best Mobiles in India

English Summary

Here we look skills you need to get a $100,000 job at Google.