2013 ല്‍ സംഭവിയ്ക്കുന്ന ടാബ്ലെറ്റ് അത്ഭുതങ്ങള്‍



4ജി & WiGig കണക്ടിവിറ്റി

3ജിയേക്കാള്‍ വളരെ വളരെ വേഗതയേറിയ കണക്ടിവിറ്റി സാധ്യതയാണ് 4ജി LTE തരുന്നത്. അതുപോലെ വൈ-ഫൈ യുഗം അവസാനിപ്പിയ്ക്കാന്‍ വരുന്ന സാങ്കേതികവിദ്യയാണ് WiGig. സെക്കന്റില്‍ 7 ജിഗാബൈറ്റ് എന്ന നിരക്ക് നിലവില്‍ വന്നാല്‍ പിന്നെ ഇന്റര്‍നെറ്റ് ഒരത്ഭുമായിത്തീരും.

Advertisement

വെള്ളത്തില്‍ വീണാല്‍ നോ പ്രോബ്ലം

Advertisement

മണിച്ചിത്രത്താഴിലെ പോലെ വെള്ളത്തെ പേടിയ്ക്കുന്ന സാധനങ്ങളാണ് നമ്മുടെ സ്മാര്‍ട്ട്‌ഫോണുകളും, ടാബ്ലെറ്റുകളും. ഇനി അടുത്ത തലമുറ ടാബ്ലെറ്റുകള്‍ വെള്ളം തൊട്ടാല്‍ പുല്ലാണെന്ന് പറയും.

ജെസ്ച്ചര്‍ കണ്ട്രോള്‍

ആന്‍ഡ്രോയ്ഡ് ജെല്ലിബീനിലും മറ്റുമായി അവതരിപ്പിയ്ക്കപ്പെട്ട സാങ്കേതികവിദ്യയാണിത്. സ്‌ക്രീനില്‍ തൊടാതെ തന്നെ ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങളെ നിയന്ത്രിയ്ക്കാനായി ഇതുപയോഗിയ്ക്കുന്നു. കൈ വെറുതേ സ്‌ക്രീനില്‍ തൊടാതെ മുകളിലോട്ടും താഴോട്ടും ഓടിച്ചാല്‍ സ്‌ക്രീനില്‍ അതനുസരിച്ചുള്ള മാറ്റങ്ങള്‍ കാണാന്‍ സാധിയ്ക്കും.

ഐട്രാക്കിംഗ് & ബിഹേവിയര്‍ റെക്കഗ്നിഷന്‍

ഉപയോക്താവിന്റെ ശാരീരിക ചലനങ്ങളെയും, കണ്‍ ചലനങ്ങളെയും സെന്‍സ് ചെയ്ത് സ്‌ക്രീന്‍ ലോക്ക് ചെയ്യുക പോലെയുള്ള ധര്‍മങ്ങള്‍ നിര്‍വഹിയ്ക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിയ്ക്കും.

Best Mobiles in India

Advertisement