'രണ്ടു​കൈയും' നോക്കാൻ നോക്കിയ; പുത്തൻ ടി10 ടാബ്ലെറ്റ് ഇന്ത്യയിൽ പുറത്തിറക്കി

|

ഇന്ത്യൻ ഇലക്ട്രോണിക്സ് വിപണിയിൽ ഇപ്പോൾ 'ഉത്സവ സീസൺ' ആണെന്നു പറയാം. ലോകോത്തര ഇലക്ട്രോണിക്സ് ബ്രാൻഡുകൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവുമായി ഇപ്പോൾ കളം നിറഞ്ഞിരിക്കുകയാണ്. ഓഫറുകളിൽ ആകൃഷ്ടരായ ജനം വൻതോതിൽ ഈ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇടിച്ച് കയറുകയും ചെയ്യുന്നുണ്ട്. സ്മാർട്ട്ഫോൺ, ലാപ്ടോപ്, ടാബ്, സ്മാർട്ട് വാച്ച്, ടിവി, തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.

ഡിസ്കൗണ്ടിൽ സാധനങ്ങൾ

ഓൺ​ലൈൻ വിൽപ്പന രംഗത്തെ പ്രമുഖരായ ആമസോണും ഫ്ലിപ്കാർട്ടും തങ്ങളുടെ സ്വന്തം ഫെസ്റ്റിവൽ സെയിലുകളിൽ കിടിലൻ ഓഫറുകളാണ് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് നൽകുന്നത്. ഇതിനു പുറമെ പല ബ്രാൻഡുകളും തങ്ങളുടെ വെബ്​സൈറ്റ് ​വഴിയും ഡിസ്കൗണ്ടിൽ സാധനങ്ങൾ വിറ്റഴിക്കുന്നുണ്ട്. ഇങ്ങനെ കൊണ്ടുപിടിച്ച കച്ചവടം നടക്കുന്നതിന് നടുവിലേക്ക് തങ്ങളുടെ ഏറ്റവും പുതിയ ടാബ്ലെറ്റ് ആയ ടി10 അ‌വതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നോക്കിയ.

ചെറുതായൊന്ന് പണിപാളി; ഫോണിലെ രഹസ്യങ്ങൾ പുറത്താകേണ്ടെങ്കിൽ വാട്സ്ആപ്പ് വേഗം അ‌പ്ഡേറ്റ് ചെയ്തോചെറുതായൊന്ന് പണിപാളി; ഫോണിലെ രഹസ്യങ്ങൾ പുറത്താകേണ്ടെങ്കിൽ വാട്സ്ആപ്പ് വേഗം അ‌പ്ഡേറ്റ് ചെയ്തോ

പ്രൗഡി മങ്ങാത്ത നോക്കിയ

മൊ​​ബൈൽ വിൽപ്പന രംഗത്ത് ഇപ്പോഴും പ്രൗഡി മങ്ങാത്ത നോക്കിയ കുടുബത്തിൽ നിന്നും അ‌വതരിച്ച ഉൽപ്പന്നം എന്ന നിലയിൽ നോക്കിയ ടി10 ടാബ്ലെറ്റിന് വൻ ജനശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നോക്കിയ ടി20 ടാബിന്റെ പരിഷ്കരിച്ച പതിപ്പാണ് നോക്കിയ ടാബ് പരമ്പരയിലെ ഒടുവിലെ കണ്ണിയായ ടി10 ടാബ്. അ‌തിനാൽത്തന്നെ നോക്കിയ ടി 20 ടാബിന്റെ ഏകദേശം അ‌തേ ഡി​സൈനും ഗുണഗണങ്ങളും ഫീച്ചറുകളുമൊക്കെ ആണ് ഈ ടി10 ടാബിനും ഉള്ളത്.

8 ഇഞ്ച് ഡിസ്പ്ലെ
 

ടി20 യിൽ 10.4 ഇഞ്ചിന്റെ ഡിസ്പ്ലെയാണ് ഉണ്ടായിരുന്നതെങ്കിൽ പുത്തൻ ടി10 8 ഇഞ്ച് ഡിസ്പ്ലെയുമായാണ് എത്തിയിരിക്കുന്നത്. റിയൽമി പാഡ് മിനിയുടെ മുഖ്യ എതിരാളിയായി എത്തിയിരിക്കുന്ന ടി10 ഈ വർഷം ജൂ​ലൈയിലാണ് ആദ്യമായി പുറത്തിറക്കിയത്. സാധാരണക്കാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന ഒരു ബജറ്റ് ടാബ്ലെറ്റ് ആണ് നോക്കിയ ടി10.

സുരക്ഷ മറന്നാൽ കളി കാര്യമാകും; വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ അ‌റിഞ്ഞിരിക്കേണ്ട ട്രിക്സ് ഇതാ..സുരക്ഷ മറന്നാൽ കളി കാര്യമാകും; വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ അ‌റിഞ്ഞിരിക്കേണ്ട ട്രിക്സ് ഇതാ..

നോക്കിയ ടി10 ഫീച്ചറുകളും പ്രത്യേകതകളും

നോക്കിയ ടി10 ഫീച്ചറുകളും പ്രത്യേകതകളും

8 ഇഞ്ച് സ്ക്രീൻ ആണ് പുത്തൻ നോക്കിയ ടി10 ടാബിന്റെ ഏറ്റവും പ്രധാന സവിശേഷതയായി ആരാധകർ എടുത്തുകാട്ടുന്നത്. എവിടെയും എളുപ്പത്തിൽ കൊണ്ടു നടക്കാനുള്ള സൗകര്യമാണ് ആരാധകരുടെ അ‌ഭിനന്ദനത്തിന് ടി10 നെ പ്രാപ്തമാക്കിയത്. ആൻഡ്രോയിഡ് 12 ൽ ആണ് ടി10 പ്രവർത്തിക്കുക. മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നതിനായി യൂണിസോക് ടി606 എസഒസി ചിപ്സെറ്റ് ആണ് ഈ ടാബിൽ സ്ഥാപിച്ചിരിക്കുന്നത്. ബ്ലോട്ട്വെയർ ആപ്പുകളുടെ അഭാവവും മികച്ച സോഫ്റ്റ്‌വെയറുമാണ് മറ്റൊരു പ്രധാന സവിശേഷത.

ഫുൾ എച്ച്ഡി

ഫുൾ എച്ച്ഡി റെസല്യൂഷനോടു കൂടിയതാണ് 8 ഇഞ്ച് ഡിസ്​പ്ലെ. ടാബിന്റെ പിൻ ഭാഗത്തായി 8 എംപിയുടെ ​​പ്രൈമറി ക്യാമറയും സെൽഫി പോലുള്ള ആവശ്യങ്ങൾ മുൻനിർത്തി മുൻഭാഗത്തായി 2 എംപിയുടെ ക്യാമറയും നൽകിയിട്ടുണ്ട്. സ്റ്റീരിയോ സ്പീക്കർ, ബയോ മെട്രിക് ഫേസ് അ‌ൺലോക്ക്, ഐപിഎക്സ്2 ഗ്രേഡ്, എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

പേടിക്കേണ്ട, പ്ലാനിൽ ബിഎസ്എൻഎൽ പരിധിക്ക് അ‌കത്താണ്; 500 രൂപയിൽ താഴെ ചെലവ് വരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാനുകൾപേടിക്കേണ്ട, പ്ലാനിൽ ബിഎസ്എൻഎൽ പരിധിക്ക് അ‌കത്താണ്; 500 രൂപയിൽ താഴെ ചെലവ് വരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാനുകൾ

10 വാട്ട് ചാർജിങ് ശേഷി

ഇതു കൂടാതെ കുട്ടികൾക്കായി നൽകിയിരിക്കുന്ന ഗൂഗിൾ കിഡ്സ് ആൻഡ് എന്റർടെയ്ൻമെന്റ് ആണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. 10 വാട്ട് ചാർജിങ് ശേഷിയുള്ള 5,250 എംഎഎച്ചിന്റെ ബാറ്ററിയാണ് ടി10 ടാബിലുള്ളത്. രണ്ട് സ്റ്റോറേജ്​ വേരിയന്റുകളിൽ ഇറങ്ങിയിരിക്കുന്ന നോക്കിയ ടി10 ടാബ്, പഴയ അ‌തേ ബ്ലൂ അ‌പ്പിയറൻസ് നിലനിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

64 ജിബി ​ഇന്റേണൽ സ്റ്റോറേജ്

3 ജിബി റാം + 32 ജിബി ​ഇന്റേണൽ സ്റ്റോറേജ് ടി 10 വേരിയന്റിന് 11,799 രൂപയാണ് വിലവരുന്നത്. 4 ജിബി റാം + 64 ജിബി ​ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 12,799 രൂപയാണ് വില. ഈ രണ്ട് വേരിയന്റുകളും ആമസോണിലും നോക്കിയയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ആണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ ടി10 ന്റെ ഒരു എൽടിഇ മോഡലും അ‌വതരിപ്പിക്കുമെന്ന് ​നിർമാതാക്കളായ എച്ച്എംടി ഗ്ലോബൽ അ‌റിയിച്ചിട്ടുണ്ട്.

ഉഗ്രൻ സെഞ്ച്വറിക്കാർ ; 108 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകൾഉഗ്രൻ സെഞ്ച്വറിക്കാർ ; 108 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
As a product from the Nokia family, the T10 tablet has received a lot of attention. The T10 Tab, the latest in the Nokia Tab series, is an upgraded version of the Nokia T20 Tab that was released last year. Therefore, this T10 tab has almost the same design, quality, and features as the Nokia T20 tab.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X