പണിപ്പുരയിൽ തയാറാകുന്ന 'രഹസ്യ' ടാബ് ഗൂഗിൾ ഇന്ത്യയിലേക്ക് അ‌യ​ച്ചത് എന്തിന്?

|

ലോകത്തിന് ഒരു പുത്തൻ ടാബ് തങ്ങളുടെ വകയായി സമ്മാനിക്കാനുള്ള പണിപ്പുരയിലാണ് ഇന്റർനെറ്റ് രംഗത്തെ വൻ ശക്തിയായ ഗൂഗി​ൾ. ഉടൻ തന്നെ മാർക്കറ്റിൽ ടാബ്ലെറ്റ് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് 2022 മേയിൽ ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2023 ൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഈ ടാബിന്റെ മറ്റു വിവരങ്ങൾ ഒന്നും ഗൂഗിൾ പുറത്ത് വിട്ടിരുന്നില്ല.

 

ടെക് ലോകത്തിന് ആകാംക്ഷ

എന്നാൽ ഗൂഗിളിന്റെ പണിപ്പുരയിൽ നിർമാണത്തിലിരിക്കുന്ന ടാബിനെപ്പറ്റി ടെക് ലോകത്തിന് ആകാംക്ഷ കൂടുതലാണ്. എന്ത് സ്പെഷ്യൽ ആണ് ഗൂഗിൾ ഒരുക്കുക എന്നറിയാൻ. അ‌തിനാൽത്തന്നെ ഈ ടാബ് സംബന്ധിച്ച എന്തെങ്കിലും വിവരം പുറത്തുവരുമോയെന്ന് കാത്തിരിക്കുകയായിരുന്നു ടെക് പ്രേമികൾ. അ‌വരുടെ ആഗ്രഹം പോലെ തന്നെ, ഇപ്പോൾ അ‌ണിയറയിൽ തയാറാകുന്ന ഗൂഗിളിന്റെ ഈ രഹസ്യ ടാബിനെ സംബന്ധിച്ച ചില വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

പിക്സൽ മിനി ജനിക്കു​മോ? ഗൂഗിൾ പണിപ്പുരയിലെന്ന് രഹസ്യ റിപ്പോർട്ട്!പിക്സൽ മിനി ജനിക്കു​മോ? ഗൂഗിൾ പണിപ്പുരയിലെന്ന് രഹസ്യ റിപ്പോർട്ട്!

പിക്സൽ ടാബ്

ഗൂഗിൾ ഈ ടാബിന് പിക്സൽ ടാബ് എന്ന് പേരിടുമെന്നാണ് നേരത്തെ പുറത്തുവന്ന അ‌നൗദ്യോഗിക റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ടാബിന്റെ നിർമാണം ഏതാണ്ട് അ‌വസാന ഘട്ടത്തിൽ എത്തി എന്നുള്ളതാണ്. ഗൂഗിളിന്റെ ഈ പുത്തൻ ടാബ് ഇവിറ്റി ( engineering validation test ) ഘട്ടത്തിലേക്ക് കടന്നു എന്നാണ് ഡെവലപ്പറായ കുബ വൊചൊവ്സ്കി അ‌വകാശപ്പെട്ടിരിക്കുന്നത്.

അ‌വസാനവട്ട മിനുക്ക് പണികൾ
 

ഈ റിപ്പോർട്ട് ശരിയാണെങ്കിൽ ടാബ് അ‌തിന്റെ നിർമാണത്തിന്റെ അ‌ന്തിമ ഘട്ടത്തിൽ എത്തി എന്നും, നിർമാതാക്കൾക്ക് ഇനി ടാബിന്റെ അ‌വസാനവട്ട മിനുക്ക് പണികൾ മാത്രമാണ് അ‌വശേഷിക്കുന്നത് എന്നുമാണ് വിദഗ്ധർ പറയുന്നത്. ടാബിന്റെ ഇന്റേണൽ സ്പെസിഫിക്കേഷനുകൾ, ഡി​സൈൻ തുടങ്ങിയ മറ്റു ഘടകങ്ങളുടെയെല്ലാം രൂപകൽപനയും നിർമാണവും പൂർത്തിയായെന്നും റിപ്പോർട്ട് പറയുന്നു.

ചൈനയുടെ 'ന്യൂഡിൽസിൽ' മണ്ണു വാരിയിട്ട് ഗൂഗിൾ; പിക്സൽ സ്മാർട്ട്ഫോൺ നിർമാണം ഇന്ത്യയിലേക്ക്?ചൈനയുടെ 'ന്യൂഡിൽസിൽ' മണ്ണു വാരിയിട്ട് ഗൂഗിൾ; പിക്സൽ സ്മാർട്ട്ഫോൺ നിർമാണം ഇന്ത്യയിലേക്ക്?

മോഡലുകളിൽ കുറേയെണ്ണം ഇന്ത്യയിലേക്ക്

കുബ വൊചൊവ്സകി പുറത്തുവിട്ട വിവരങ്ങളിൽ നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ഗൂഗിൾ ഈ ടാബിന്റെ മോഡലുകളിൽ കുറേയെണ്ണം ഇന്ത്യയിലേക്ക് അ‌യച്ചിട്ടുണ്ട് എന്നതാണ്. എൻജിനീയറിങ് വാലിഡേഷൻ ടെസ്റ്റിനും സർട്ടിഫിക്കേഷൻ നടപടികൾക്കും വേണ്ടിയാണ് ഗൂഗിൾ ഈ ടാബുകൾ ഇന്ത്യയിലേക്ക് അ‌യച്ചിരിക്കുന്നത് എന്നാണ് വിവരം.

ടാബിന്റെ സ്റ്റോറേജ് സൗകര്യം

ഗൂഗിൾ ഒരു വിവരവും പുറത്തുവിടാതെ രഹസ്യമായി തയാറാക്കുന്ന ടാബിന്റെ സ്റ്റോറേജ് സൗകര്യം ഉൾപ്പെടെയുള്ള വിവരങ്ങളും കുബ വെളിപ്പെടുത്തിയിട്ടുണ്ട്. 128ജിബി, 256ജിബി സ്റ്റോറേജ് വേരിയന്റുകളിലാകും പിക്സൽ ടാബ് എത്തുക. അ‌തേസമയം ഈ രണ്ടു വേരിയന്റുകളിലും റാം ഒരേപോലെ ആയിരിക്കുമോ എന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.

i3 ലാപ്പിൽ നോട്ടമുണ്ടോ? ആമസോണിൽ കിടിലൻ ഡീലുണ്ട്i3 ലാപ്പിൽ നോട്ടമുണ്ടോ? ആമസോണിൽ കിടിലൻ ഡീലുണ്ട്

ഗൂഗിൾ പിക്സൽ ടാബ് സ്പെസിഫിക്കേഷനുകൾ

ഗൂഗിൾ പിക്സൽ ടാബ് സ്പെസിഫിക്കേഷനുകൾ

10.95 ഇഞ്ചുള്ള ഡിസ്പ്ലെ ആണ് ഗൂഗിൾ പിക്സൽ ടാബുകൾക്ക് ഉണ്ടാകുക. യുഎസ്ഐ അ‌ംഗീകാരം ഇതിനോടകം ഗൂഗിൾ പിക്സൽ ടാബ് സ്വന്തമാക്കിയിട്ടുണ്ടെന്നും കുബ വെളിപ്പെടുത്തി. ഗൂഗിളിന്റെ തന്നെ ഫസ്റ്റ് ജനറേഷൻ ടെൻസർ എസ്ഒസി ചിപ്സെറ്റാണ് ടാബിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. കൂടുതൽ വിവരങ്ങൾ ഈ പിക്സൽ ടാബിനെ സംബന്ധിച്ച് ലഭ്യമായിട്ടില്ല.

64 ബിറ്റ്

കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ആൻഡ്രോയിഡ് 13 ന്റെ 64 ബിറ്റ് വേർഷനിൽ മാത്രമാകും പിക്സൽ ടാബ് പുറത്തിറങ്ങുക. മെമ്മറിയുടെ ഉപയോഗം കുറയ്ക്കാനാണ് ഇത്തരമൊരു നീക്കം. 32 ബിറ്റിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ ടാബിന് പുറത്താകുമെന്നും ഇത് വ്യക്തമാക്കുന്നു. വരും ദിവസങ്ങളിലോ, മാസങ്ങളിലോ ഗൂഗിൾ പിക്സൽ ടാബിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.

വേണോ വേണ്ടയോന്ന് നിങ്ങൾ തീരുമാനിക്കണം; നഗ്നത തടയാൻ ഫീച്ചർ വികസിപ്പിച്ച് ഇൻസ്റ്റഗ്രാംവേണോ വേണ്ടയോന്ന് നിങ്ങൾ തീരുമാനിക്കണം; നഗ്നത തടയാൻ ഫീച്ചർ വികസിപ്പിച്ച് ഇൻസ്റ്റഗ്രാം

ഗൂഗിൾ പിക്സൽ സി ടാബിന്റെ പ്രത്യേകതകൾ

ഗൂഗിൾ പിക്സൽ സി ടാബിന്റെ പ്രത്യേകതകൾ

2015 സെപ്റ്റംബറിൽ ആണ് ഗൂഗിൾ പിക്സൽ സി ടാബ്‌ലെറ്റ് പുറത്തിറക്കിയത്. 10.20 ഇഞ്ച് ഡിസ്‌പ്ലേയും 1800x2560 പിക്‌സൽ റെസലൂഷനും 308 പിക്‌സൽ പെർ ഇഞ്ച് പിക്‌സൽ ഡെൻസിറ്റിയും (പിഐഐ) ആണ് ഈ ടാബിന് ഉണ്ടായിരുന്നത്. എട്ട് കോറുകളുള്ള എൻവിഡിയ ടെഗ്ര എക്സ്1 പ്രൊസസറാണ് ഗൂഗിൾ പിക്സൽ സിക്ക് കരുത്ത് പകരുന്നത്.

ഇന്റേണൽ സ്റ്റോറേജ്

3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 എംപി ബാക്ക് ക്യാമറ, സെൽഫികൾക്കായി 2എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകൾ. ആൻഡ്രോയിഡ് 6.0 അടിസ്ഥാനമാക്കിയുള്ള മാർഷ്മാലോയിൽ ആയിരുന്നു ഗൂഗിൾ പിക്സൽ സി ടാബിന്റെ പ്രവർത്തനം. സിംഗിൾ സിം ടാബ്‌ലെറ്റായ ഗൂഗിൾ പിക്‌സൽ സി യ്ക്ക് 517 ഗ്രാം ഭാരവും 179.00 x 242.00 x 7.00 മിമി വലിപ്പവുമാണ് ഉണ്ടായിരുന്നത്.

ഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കിഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കി

Best Mobiles in India

English summary
Google is working on giving the world a new tab. Google announced in May 2022 that it would soon bring the tablet to the market. But other information about this tab, which is planned to be released in 2023, was not released. Some information about this under-construction secret tab has now come out.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X