റയില്‍വേ പദ്ധതികളുടെ പുരോഗതികള്‍ പരിശോധിക്കാന്‍ ഡ്രോണുകള്‍


നിര്‍മ്മാണത്തിലിരിക്കുന്ന ഇന്ത്യന്‍ റയില്‍വേയുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി ആദ്യമായി ഡ്രോണുകളെ ഉപയോഗിച്ചിരിക്കുകയാണ്.

42 കിലോ മീറ്റര്‍ ചുറ്റളവില്‍ ആണ് ഡ്രോണുകള്‍ ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ റെക്കോര്‍ഡിങ്ങിന്റെ അനാലിസിസില്‍ ആണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ഡ്രോണുകളെ ഉപയോഗിക്കുമ്പോള്‍ വളരെ വേഗത്തിലും എളുപ്പത്തിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കിട്ടുന്നു.

ഡ്രോണ്‍ഫൂട്ടേജ് ഉപയോഗിച്ച് ഫീള്‍ഡ് വര്‍ക്കുകള്‍ ഓഫീസില്‍ ഇരുന്നു തന്നെ മോണിറ്റര്‍ ചെയ്യാവുന്നതാണ്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകളെ ഉപയോഗിക്കുന്നതിന് 3,000 രൂപയാണ് ചിലവാകുന്നത്. നിലവില്‍ 170 പ്രോജക്ടുകളാണ്‌ ഡ്രോണുകളെ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

കൂടുതല്‍ വായിക്കാന്‍:മരുന്നുകള്‍ എത്തിക്കാന്‍ ഇനി ഡ്രോണുകള്‍

Have a great day!
Read more...