Vodafone 997 Recharge Plan: 270 ജിബി ഡാറ്റയുമായി വോഡാഫോണിന്റെ പുതിയ പ്രീപെയ്ഡ് പ്ലാൻ


വോഡഫോൺ പ്രീപെയ്ഡ് പ്ലാനുകളുടെ പോർട്ട്‌ഫോളിയോ വികസിപ്പിച്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത് തുടുകയാണ്. 99 രൂപയുടെയും 555 രൂപയുടെയും പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ കൊണ്ടുവന്ന ശേഷം കമ്പനി 997 രൂപയുടെ പുതിയ ദീർഘകാല പ്ലാൻ കൂടി അവതരിപ്പിച്ചു. വോഡഫോണിൽ നിന്നുള്ള ആകർഷകമായ ഒരു പ്ലാനാണ് ഇത്. 180 ദിവസത്തെ മുഴുവൻ വാലിഡിറ്റി കാലയളവിലും ദിവസേന 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനുലൂടെ കമ്പനി നൽകുന്നത്.

Advertisement

997 രൂപ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസുകളും കമ്പനി വാഗ്ദാനം ചെയ്യുന്നണ്ട്. 84 ദിവസത്തേക്ക് സമാന ആനുകൂല്യങ്ങൾ നൽകുന്ന 599 രൂപ പ്ലാനിന്റെ അടുത്ത പതിപ്പായിട്ടാണ് ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. വോഡഫോണിൽ നിന്നുള്ള 997 രൂപ റീചാർജ് പ്ലാൻ നിലവിൽ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ലഭ്യമാകൂ. അധികം വൈകാതെ എല്ലാ സർക്കിളുകളിലേക്കും കമ്പനി ഈ പ്ലാൻ എത്തിക്കും.

കൂടുതൽ വായിക്കുക: പുതിയ റീച്ചാർജ് പ്ലാനുകളുമായി വോഡാഫോൺ, അറിയേണ്ടതെല്ലാം

Advertisement
വോഡഫോൺ 997 പ്ലാൻ; ആനുകൂല്യങ്ങൾ

ഡിസംബറിൽ പ്രീപെയ്ഡ് താരിഫ് പരിഷ്കരിച്ച ശേഷം മൊത്തത്തിലുള്ള പ്ലാൻ പോർട്ട്‌ഫോളിയോയിൽ വലിയ കുറവാണ് ഉണ്ടായത്. മുൻപ് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ധാരാളം പ്ലാൻ ചോയിസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അധികം ചോയിസുകൾ കമ്പനികൾ ലഭ്യമാക്കുന്നില്ല. അതേ സമയം ഒരേ വില വിഭാഗത്തിൽ തന്നെ മിക്ച പ്ലാനുകളുമായി ഭാരതി എയർടെൽ വിപണിയിൽ സജീവമാവുകയാണ്. ഈ അവസരത്തിലാണ് വോഡാഫോണും 997 രൂപയുടെ പ്ലാനുമായി ഉപയോക്താക്കളെ ആകർഷിക്കാൻ ഒരുങ്ങുന്നത്.

99 രൂപ, 555 രൂപ പ്രീപെയ്ഡ് പ്ലാനുകൾ കൊണ്ടുവന്ന ശേഷം വോഡഫോൺ പുറത്തിറക്കിയ പുതിയ പ്ലാനാണ് 997 രൂപയുടേത്. ഇതൊരു ദീർഘകാല റീചാർജ് പ്ലാനാണ്. പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 180 ദിവസത്തേക്ക് 100 എസ്എംഎസ് എന്നിവയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. എല്ലാ മാസവും റീചാർജ് ചെയ്യുന്നതിൽ താല്പര്യമില്ലാത്ത ഉപയോക്താക്കളെ സംബന്ധിച്ച് മികച്ചൊരു പ്ലാനാണ് ഇത്. ദിവസേന 1.5 ജിബി ഡാറ്റ ലഭിക്കുന്നതിലൂടെ പ്ലാൻ കാലയളവിൽ ഉടനീളം മൊത്തത്തിൽ 270 ജിബി ഡാറ്റയാണ് ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നത്.

കൂടുതൽ വായിക്കുക: പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകളുമായി വിപണിയിൽ മത്സരം ശക്തമാക്കാൻ വോഡാഫോൺ

നിലവിൽ വോഡഫോൺ ഉപയോക്താക്കൾക്ക് 1,499 രൂപയുടെ ദീർഘകാല റീചാർജ് പ്ലാൻ ലഭ്യമാണ്. ഡാറ്റാ ആനുകൂല്യങ്ങൾ വളരെ കുറഞ്ഞ പ്ലാനാണ് ഇത്. 12 മാസത്തെ വാലിഡിറ്റിയുള്ള 1,499 രൂപ റീചാർജ് പ്ലാനിലൂടെ കമ്പനി ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത് വെറും 24 ജിബി ഡാറ്റയാണ്. എന്നാൽ പുതുതായി പുറത്തിറക്കിയ 997 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ദിവസേന 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

മുകളിൽ സൂചിപ്പിച്ചതുപോലെ 599 രൂപയുടെ പ്ലാനിന്റെ തുടർച്ചയായിട്ടാണ് ഈ പുതിയ പ്ലാൻ വരുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റ 84 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് 599 രൂപയുടേത്. 599 രൂപ റിച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് അതേ ആനുകൂല്യങ്ങൾ 180 ദിവസത്തേക്ക് നേടാനും രണ്ട് തവണ റീച്ചാർജ് ചെയ്ത് വാലിഡിറ്റി വർദ്ധിപ്പിക്കുമ്പോൾ ഉള്ളതിൽ നിന്ന് 200 രൂപ ലാഭിക്കുന്നതിനും ഈ പുതിയ പ്ലാൻ സഹായിക്കും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ നിരക്ക് കുറച്ചു

Best Mobiles in India

English Summary

Vodafone continues to launch new prepaid plans expanding its overall portfolio. After bringing the Rs 99 and Rs 555 prepaid recharges, the UK-based company has come up with a new long-term plan of Rs 997. This is an interesting plan from Vodafone as the benefits are on the impressive side. The telecom operator is shipping 1.5GB data per day for the entire validity period of 180 days.