ഒടുവിൽ വിഐ5ജിയും എത്തി? എവിടെയെന്നറിയാമോ!

|
ഒടുവിൽ വിഐ5ജിയും എത്തി? എവിടെയെന്നറിയാമോ!

ഉപയോക്താക്കളുടെ പ്രതീക്ഷകൾക്ക് ശക്തിപകർന്ന് വിഐ ഇന്ത്യയിൽ 5ജി സർവീസ് ആരംഭിച്ചതായി റിപ്പോർട്ട്. രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് വിഐ തങ്ങളുടെ 5ജി ലഭ്യമാക്കിയിരിക്കുന്നത് എന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 5ജി പുറത്തിറക്കിയത് സംബന്ധിച്ച് വിഐ ഔദ്യോഗികമായി പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ വിഐയുടെ ട്വിറ്ററിലെ കസ്റ്റമർ കെയർ ഹാൻഡിലിൽ തങ്ങളുടെ 5ജി നിലവിൽ ഡൽഹി നഗരത്തിൽ മാത്രമേ ലഭ്യമാകൂ എന്ന് ഒരു സന്ദേശം കണ്ടു. ഇതോടെയാണ് വിഐ 5ജി ആരംഭിച്ചതായി വാർത്തകൾ വന്നിരിക്കുന്നത്.

 

വിശ്വസിക്കാനാകുന്നില്ല!

എന്നാൽ വിഐയുടെ നിലവിലെ അ‌വസ്ഥയെപ്പറ്റി അ‌റിയാവുന്നവർ ഈ വാർത്ത വിശ്വസിക്കാൻ തയാറല്ല. 5ജി പുറത്തിറക്കിയ കാര്യം കമ്പനി ഔദ്യോഗികമായി മാധ്യമങ്ങളെയോ ഉപഭോക്താക്കളെയോ അറിയിച്ചിട്ടില്ല. തങ്ങളുടെ ഫണ്ടിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ 5ജി ലോഞ്ച് ആരംഭിക്കുന്നത് സംബന്ധിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്ന് ആയിരുന്നു വിഐ മാനേജ്‌മെന്റ് വ്യക്തക്കിയിരുന്നത്. ഇതിനിടെയാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിഐയുടെ 5ജി എത്തിയതായി വാർത്ത വന്നിരിക്കുന്നത്.

എന്നാലും അ‌തെങ്ങനെ?

എന്നാൽ നിലവിൽ ഡൽഹിൽ 5ജി നൽകുന്നവരുടെ പട്ടികയിൽ ജിയോയും എയർടെലും മാത്രമാണ് ഇപ്പോഴുമുള്ളത്. അ‌തിനാൽ വിഐയുടെ 5ജി സംബന്ധിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്. വിഐയുടെ 5ജി വാണിജ്യപരമായി ലഭ്യമാണോ അതോ നിശബ്‌ദമായ രീതിയിൽ വിഐ ബീറ്റ പരിശോധന നടത്തുകയാണോ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണിൽ 5ജി കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

ഒടുവിൽ വിഐ5ജിയും എത്തി? എവിടെയെന്നറിയാമോ!

പ്രതീക്ഷകൾക്ക് ചിറക് മുളയ്ക്കുന്നു

വാർത്തകൾ ശരിയാണെങ്കിൽ വിഐ ഉപയോക്താക്കളെ സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വളരെ സാധ്യതകൾ ഉണ്ട്. കാരണം വിഐ 5ജി ഉടനെങ്ങും ലഭ്യമാകാൻ യാതൊരു സാധ്യതയും ഉള്ളതായി കമ്പനി പോലും പ്രതീക്ഷിച്ചിരുന്നില്ല എന്ന നിലയിലാണ് കാര്യങ്ങൾ കിടന്നിരുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ് വിഐയെ 5ജിയിൽ നിന്ന് അ‌കറ്റിയത്. വിഐയ്​ക്ക് ഒപ്പം തന്നെ 5ജി സ്പെക്ട്രം സ്വന്തമാക്കിയ ജിയോയും എയർടെലും ഇതിനകം രാജ്യത്തിന്റെ പ്രധാന നഗരങ്ങളിൽ എല്ലാം 5ജി സർവീസുകൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മൗനം

എന്നാൽ ഈ ഘട്ടങ്ങളിലെല്ലാം മൗനമായിരുന്നു വിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. ഇതോടെ കമ്പനിയുടെ നിലനിൽപ്പ് പോലും ചോദ്യം ചെയ്യപ്പെടുകയും ഉപയോക്താക്കൾ വൻ തോതിൽ കൊഴിഞ്ഞു പോകുകയും ചെയ്തു. ഇപ്പോൾ ഒരു സ്ഥലത്ത് എങ്കിലും 5ജി അ‌വതരിപ്പിച്ചതിലൂടെ കുറച്ച് ഉപയോക്താക്കളെ എങ്കിലും പിടിച്ചുനിർത്താൻ വിഐക്ക് കഴിഞ്ഞേക്കും.

കടം തരുമോ?

5ജി ആരംഭിക്കാൻ ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ഫണ്ട് ഇല്ലാത്തതാണ് വിഐയെ വലയ്ക്കുന്നത്. കമ്പനി നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഏറെയാണ്. അ‌തിനാൽ കടം നൽകാൻ കമ്പനികൾ തയാറല്ല. കമ്പനി നൽകാനുള്ള കുടിശികയുടെ പേരിൽ ഷെയറുകൾ കുറെയേറെ സർക്കാർ നിയന്ത്രണത്തിലാണ്. നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന കമ്പനിയിൽ പണമിറക്കാൻ ഉടമകൾക്കും താൽപര്യം പോര.

 
ഒടുവിൽ വിഐ5ജിയും എത്തി? എവിടെയെന്നറിയാമോ!

ആദ്യം ഉടമകൾ പണമിറക്കട്ടെ

ബാങ്ക് വായ്പയായിരുന്നു പിന്നീടുള്ള വിഐയുടെ പ്രതീക്ഷ. എന്നാൽ ഉടമകൾ ആദ്യം പണമിറക്കട്ടെ എന്ന നിലപാടാണ് ബാങ്കുകളും സ്വീകരിച്ചത്. ഇതോടെ വിഐയുടെ വഴികൾ എല്ലാം അ‌ടയുകയായിരുന്നു. ഇപ്പോൾ അ‌പ്രതീക്ഷിതമായുള്ള വിഐയുടെ 5ജി വാർത്ത അ‌തിനാൽത്തന്നെ ഉപയോക്താക്കളെയും മറ്റ് ടെലിക്കോം കമ്പനികളെയുമെല്ലാം ഞെട്ടിക്കുകയും അ‌ദ്ഭുതപ്പെടുത്തുകയും ചെയ്യുന്നു.

5ജി ഇറക്കാതെ 5ജി സിം

5ജി ഇറക്കും മുമ്പ് 5ജി സിം ഇറക്കിയ വിഐയുടെ പ്രഖ്യാപനം നേരത്തെ ഏറെ ആശ്ചര്യപ്പെടുത്തിയിരുന്നു. മറ്റ് ടെലിക്കോം കമ്പനികൾ 5ജിക്കായി നിർമാണ പ്രവൃത്തികൾ നടത്തുന്നതിനാൽ അ‌വരുടെ സിമ്മുകളിൽ 5ജി കിട്ടും. എന്നാൽ 5ജിയ്ക്കായി ഒന്നും ചെയ്യാത്ത വിഐ 5ജി സിം ഇറക്കി എന്താണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു ആ ഘട്ടത്തിൽ ഉയർന്ന ചോദ്യം. ആ ചോദ്യത്തിനും ഇപ്പോഴത്തെ 5ജി വാർത്ത ഉത്തരമാകുന്നുണ്ട്. ചാരത്തിൽനിന്ന് ഒരു ഉയിർത്തെഴുന്നേൽപ്പിന് വിഐയ്ക്ക് ഇനിയും ബാല്യമുണ്ട് എന്ന പ്രതീക്ഷയാണ് ഇപ്പോഴത്തെ 5ജി വാർത്ത ഉപയോക്താക്കൾക്ക് നൽകുന്നത്.

Best Mobiles in India

English summary
According to the report, VI has launched 5G service in India, raising user expectations. Telecom Talk reports that VI 5G has been rolled out in Delhi. A message was seen on VI's customer care handle on Twitter saying that their 5G service is currently only available in Delhi. With this, word has spread that VI 5G has begun.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X