ഐഫോണിലെ 6 അടവുകള്‍..!!

Written By:

നിലവിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള രണ്ട് കരുത്തുറ്റ സ്മാര്‍ട്ട്‌ഫോണുകളാണ് ഐഫോണ്‍ 6എസും 6എസ് പ്ലസും. മുന്‍ഗാമികളായ ഐഫോണുകളെ താരതമ്യപെടുത്തുമ്പോള്‍ 3ഡി ടച്ച്, 2ജിബി റാം, 12എംപി ഐസൈറ്റ് ക്യാമറ തുടങ്ങിയവായാണ് എടുത്തുപറയേണ്ട സവിശേഷതകള്‍. കരുത്തുള്ള ഹാര്‍ഡ്‌വെയറുകള്‍ മാത്രമല്ല ഉപഭോക്താക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ആപ്പിള്‍ തങ്ങളുടെ ഫോണില്‍ കൂട്ടിയിണക്കിയിട്ടുള്ള പൊടികൈകളും ഐഫോണുകളുടെ ജനപ്രീതിയ്ക്ക് കാരണമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങള്‍ നമുക്കിവിടെ അറിയാം.

എന്താണ് ഐഫോണിലെ 'ഐ'യുടെ അര്‍ത്ഥം..??

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണിലെ 6 അടവുകള്‍..!!

ആപ്പിളിന്‍റെ വോയിസ് അസിസ്റ്റന്റ് സിറി ആക്റ്റിവേറ്റ് ചെയ്യാന്‍ നിങ്ങളൊന്ന് തലയാട്ടിയാല്‍ മതി. മുന്‍ക്യാമറയാണ് നിങ്ങളുടെ ചലനം ഒപ്പിയെടുത്ത് സിറിയെ അറിയിക്കുന്നത്.

ഐഫോണിലെ 6 അടവുകള്‍..!!

നോട്ടിഫിക്കേഷനുകള്‍ അലര്‍ട്ടായി നമുക്ക് ക്യാമറയുടെ ഫ്ലാഷ് ലൈറ്റ് ഉപയോഗിക്കാം.
ആക്റ്റിവേറ്റ് ചെയ്യാന്‍: സെറ്റിങ്ങ്സ്> അക്സ്സസിബിലിറ്റി> എല്‍ഇഡി ഫ്ലാഷ് അലര്‍ട്ട് ഓണാക്കുക.

ഐഫോണിലെ 6 അടവുകള്‍..!!

ഹോം ബട്ടണില്‍ ഡബിള്‍ പ്രസ്സ് ചെയ്താല്‍ നിങ്ങള്‍ക്ക് ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് ലഭിക്കും. അതുപോലെ തന്നെ ട്രിപ്പിള്‍ പ്രസ്സ് ചെയ്താല്‍ നിങ്ങള്‍ക്ക് രാത്രിയില്‍ വായിക്കാന്‍ കണ്ണിന് അനുയോജ്യമായ നൈറ്റ് റീഡിംഗ് മോഡ് ആക്റ്റിവേറ്റ് ചെയ്യാം.

ഐഫോണിലെ 6 അടവുകള്‍..!!

സ്ഥിരമായി ടൈപ്പ് ചെയ്യുന്ന നീണ്ട മെസേജിന് നിങ്ങള്‍ക്ക് ഷോര്‍ട്ട്കട്ട് രൂപകല്പന ചെയ്യാവുന്നതാണ്.
നിങ്ങള്‍ ചെയ്യേണ്ടത്: സെറ്റിങ്ങ്സ്> കീബോര്‍ഡ്> ടെക്സ്റ്റ് റീപ്ലേസ്മെന്‍റ്

ഐഫോണിലെ 6 അടവുകള്‍..!!

ഫോണ്‍ വൈബ്രേറ്റ്‌ ചെയ്യുന്നത് നമുക്ക് ഇഷ്ട്ടമുള്ള രീതിയില്‍ മാറ്റാന്‍ സാധിക്കും.
നിങ്ങള്‍ ചെയ്യേണ്ടത്: കോണ്ടാക്റ്റ്സ്> വൈബ്രേഷന്‍സ്> ക്രിയേറ്റ് ന്യൂ വൈബ്രേഷന്‍സ്> ന്യൂ പാറ്റേണ്‍സ്

ഐഫോണിലെ 6 അടവുകള്‍..!!

ഐഒഎസ്8 വരെ 4 അക്കങ്ങളുള്ള പാസ്സ്‌വേര്‍ഡാണ് ആപ്പിളിലുണ്ടായിരുന്നത്. എന്നാല്‍ കൂടുതല്‍ കരുത്ത് പകരാന്‍ ഇപ്പോള്‍ 6അക്കങ്ങളുള്ള പാസ്സ്‌വേര്‍ഡുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We have curated a guide that contains some shortcuts to customize your new iPhone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot