ഓര്‍ത്തിരിയ്ക്കാന്‍ എളുപ്പമുള്ള സുരക്ഷിതമായ ഒരു പാസ്‌വേഡ് എങ്ങനെ ഉണ്ടാക്കാം?

Posted By: Staff

 ഓര്‍ത്തിരിയ്ക്കാന്‍ എളുപ്പമുള്ള സുരക്ഷിതമായ ഒരു പാസ്‌വേഡ് എങ്ങനെ ഉണ്ടാക്കാം?

ഇന്ന് ഇന്റര്‍നെറ്റിലും, ഉപകരണങ്ങളിലുമെല്ലാം പാസ്‌വേഡുകളുടെ കളിയാണ്.  ഈ രഹസ്യത്താക്കോലുകളാലാണ് നമ്മുടെ ഡിജിറ്റല്‍ ഡാറ്റകളെല്ലാം തന്നെ പൂട്ടിക്കെട്ടി വച്ചിരിയ്ക്കുന്നത്.  ഇല്ലാതെ രക്ഷയില്ല. കാരണം എമ്പാടും നുഴഞ്ഞു കയറ്റക്കാരാണ്.  മനുഷ്യന്റെ സ്വകാര്യതകളും, സാമ്പത്തിക ഇടപാടുകളുമെല്ലാം ചോര്‍ത്താന്‍ തുനിഞ്ഞിറങ്ങിയ കുറേ ഹാക്കര്‍ ചേട്ടന്മാരില്‍ നിന്നും രക്ഷപെടാന്‍ ഏറ്റവും ശക്തമായ പാസ്‌വേഡുകള്‍ തന്നെ ഉപയോഗിയ്‌ക്കേണ്ടി വരും. എന്നാല്‍ സുരക്ഷിതമായ പാസ്‌വേഡ് ഓര്‍മ്മിയ്ക്കാനും എളുപ്പമുള്ളതാകണം. അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും. അതുകൊണ്ട് സുരക്ഷിതവും, നിങ്ങള്‍ക്ക് ഓര്‍മ്മിയ്ക്കാന്‍ എളുപ്പവുമായ പാസ് വേഡുകള്‍ ഉണ്ടാക്കാനുള്ള വഴി പറഞ്ഞു തരാം.

ഫേസ്ബുക്കില്‍ ആ പടമിട്ടാല്‍ പണികിട്ടും…

  • സുരക്ഷിതമായ പാസ്‌വേഡ് ഉണ്ടാക്കാനായി ഇഷ്ടപ്പെട്ട ഒരു വാക്കും ഒരു ചിഹ്നവും ഒരുമിച്ചു ചേര്‍ക്കുകയോ, രണ്ട് ഇഷ്ടപ്പെട്ട വാക്കുകളുടെ ആദ്യത്തെ അക്ഷരങ്ങള്‍ കൂട്ടിയൊട്ടിയ്ക്കുകയോ ചെയ്യാം. എന്നിട്ട് ഇഷ്ടപ്പെട്ട നമ്പര്‍ ഇതില്‍ എവിടെയെങ്കിലും എളുപ്പം ഓര്‍മ്മിയ്ക്കാവുന്ന വിധത്തില്‍ ചേര്‍ക്കുകയും ചെയ്യാം. പ്രിയപ്പെട്ട നമ്പരുകളും വാക്കുകളുമായതിനാല്‍ അവ ചേര്‍ത്തുണ്ടാക്കിയ പാസ്‌വേഡ് അങ്ങനെ മറക്കില്ലല്ലോ.

  • നിങ്ങള്‍ക്ക് നന്നായി അറിയാവുന്ന ഒരു വാക്യത്തെ ചുരുക്കി ഒരു രഹസ്യവാക്ക് സൃഷ്ടിയ്ക്കുന്നതാണ് അടുത്ത മാര്‍ഗം. let's play cricket എന്ന വാചകത്തില്‍ നിന്ന് വേണമെങ്കില്‍ leplacric എന്നോ മറ്റോ പാസ്വേഡ് ഉണ്ടാക്കാം. മറന്നാലും എളുപ്പം കണ്ടെത്താം എന്നു മാത്രമല്ല, ആര്‍ക്കും ഇത് ഊഹിയ്ക്കാന്‍ പോലും ആകില്ല.

  • ഇഷ്ടപ്പെട്ട ഒരു നമ്പറിനെ അക്ഷരങ്ങളാക്കി മാറ്റിയും സുരക്ഷിതമായയ പാസ്‌വേഡ് ഉണ്ടാക്കാം. ഉദാഹരണത്തിന് 12345 എന്ന നമ്പര്‍ abcde എന്നോ, zyxwv എന്നോ ഒക്കെ അക്ഷരങ്ങളിലാക്കാന്‍ സാധിയ്ക്കും. പക്ഷെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കുക.ഈ മാര്‍ഗത്തിനായി നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിയ്ക്കരുത്.

  • ചെറിയ അക്ഷരവും, വലിയ അക്ഷരവും പാസ്‌വേഡായി ഉപയോഗിയ്ക്കാവുന്ന സേവനങ്ങളില്‍ അവ ഇടകലര്‍ത്തി ഉപയോഗിയ്ക്കുക. ഉദാഹരണത്തിന്  RocKnROll എന്നോ മറ്റോ.


Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot