പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
മൊബൈൽ റീചാർജ് പ്ലാനുകൾക്കൊപ്പം നൽകി വന്നിരുന്ന സൌജന്യ ഒടിടി ആനുകൂല്യങ്ങൾ പലതും ടെലിക്കോം കമ്പനികൾ നിർത്തലാക്കിയിരിക്കുന്നു. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെയാണ് കമ്പനികൾ അനുകൂല്യങ്ങൾ വെട്ടിക്കുറച്ചത്. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെലാണ് പ്ലാനുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിൽ മുമ്പിൽ നിന്നത്. 2022 ഡിസംബർ അവസാനത്തോടെ, പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന രണ്ടേ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ മാത്രമാണ് എയർടെലിനുണ്ടായിരുന്നത് ( 499 രൂപ പ്ലാൻ, 3,359 രൂപ പ്ലാൻ ).

എന്നാൽ പിന്നീട് രണ്ട് പ്ലാനുകളിൽ കൂടി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് കമ്പനി ലഭ്യമാക്കിയിരുന്നു ( 399 രൂപ പ്ലാൻ, 839 രൂപ പ്ലാൻ ). ഇപ്പോഴിതാ മൂന്ന് പ്ലാനുകളിൽ കൂടി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. 719 രൂപ, 779 രൂപ, 999 രൂപ എന്നീ നിരക്കുകളിൽ വരുന്ന പ്ലാനുകൾക്കൊപ്പമാണ് ഈ സൌകര്യം ലഭിക്കുക. അങ്ങനെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ എണ്ണം ഏഴ് ആയി.

399 രൂപ, 499 രൂപ, 719 രൂപ, 779 രൂപ, 839 രൂപ, 999 രൂപ, 3,359 രൂപ എന്നീ ഏഴ് പ്ലാനുകൾക്കൊപ്പമാണ് സൌജന്യമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് യൂസേഴ്സിന് ലഭിക്കുന്നത്. ഹോട്ട്സ്റ്റാർ ആക്സസിനൊപ്പം ഡെയിലി ഡാറ്റ, വോയ്സ് കോളുകൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഈ ഏഴ് പ്ലാനുകൾ നൽകുന്നുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

399 രൂപയുടെ എയർടെൽ പ്ലാൻ
- 28 ദിവസം വാലിഡിറ്റി
- ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ് ( 3 മാസം )
- 2.5 ജിബി ഡെയിലി ഡാറ്റ ആക്സസ്
- ലോക്കൽ, എസ്ടിഡി, റോമിങ് വോയ്സ് കോളുകൾ സൗജന്യം
- പ്രതിദിനം 100 എസ്എംഎസ് സൗജന്യം
- അപ്പോളോ 24 | 7 സർക്കിൾ സബ്സ്ക്രിപ്ഷൻ
- 28 ദിവസം വാലിഡിറ്റി
- ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ് ( 3 മാസം )
- 3 ജിബി ഡെയിലി ഡാറ്റ ആക്സസ്
- ലോക്കൽ, എസ്ടിഡി, റോമിങ് വോയ്സ് കോളുകൾ സൗജന്യം
- പ്രതിദിനം 100 എസ്എംഎസ് സൗജന്യം
- അപ്പോളോ 24 | 7 സർക്കിൾ സബ്സ്ക്രിപ്ഷൻ
- ഫ്രീ ഹലോ ട്യൂൺസ്
- 84 ദിവസം വാലിഡിറ്റി
- ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ് ( 3 മാസം )
- 1.5 ജിബി ഡെയിലി ഡാറ്റ ആക്സസ്
- ലോക്കൽ, എസ്ടിഡി, റോമിങ് വോയ്സ് കോളുകൾ സൗജന്യം
- പ്രതിദിനം 100 എസ്എംഎസ് സൗജന്യം
- അപ്പോളോ 24 | 7 സർക്കിൾ സബ്സ്ക്രിപ്ഷൻ
- ഫ്രീ ഹലോ ട്യൂൺസ്
- 90 ദിവസം വാലിഡിറ്റി

- 2 ജിബി ഡെയിലി ഡാറ്റ ആക്സസ്
- ലോക്കൽ, എസ്ടിഡി, റോമിങ് വോയ്സ് കോളുകൾ സൗജന്യം
- പ്രതിദിനം 100 എസ്എംഎസ് സൗജന്യം
- അപ്പോളോ 24 | 7 സർക്കിൾ സബ്സ്ക്രിപ്ഷൻ
- ഫ്രീ ഹലോ ട്യൂൺസ്
- 84 ദിവസം വാലിഡിറ്റി
- ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ് ( 3 മാസം )
- ആമസോൺ പ്രൈം വീഡിയോ ആക്സസ് ( 84 ദിവസം )
- 2.5 ജിബി ഡെയിലി ഡാറ്റ ആക്സസ്
- ലോക്കൽ, എസ്ടിഡി, റോമിങ് വോയ്സ് കോളുകൾ സൗജന്യം
- പ്രതിദിനം 100 എസ്എംഎസ് സൗജന്യം
- അപ്പോളോ 24 | 7 സർക്കിൾ സബ്സ്ക്രിപ്ഷൻ
- ഫ്രീ ഹലോ ട്യൂൺസ്
- 365 ദിവസം വാലിഡിറ്റി
- ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ് ( 3 മാസം )
- ആമസോൺ പ്രൈം വീഡിയോ ആക്സസ് ( 365 ദിവസം )
- 2.5 ജിബി ഡെയിലി ഡാറ്റ ആക്സസ്
- ലോക്കൽ, എസ്ടിഡി, റോമിങ് വോയ്സ് കോളുകൾ സൗജന്യം
- പ്രതിദിനം 100 എസ്എംഎസ് സൗജന്യം
- അപ്പോളോ 24 | 7 സർക്കിൾ സബ്സ്ക്രിപ്ഷൻ
ഫ്രീ ഹലോ ട്യൂൺസ്

499 രൂപയുടെ എയർടെൽ പ്ലാൻ

719 രൂപയുടെ എയർടെൽ പ്ലാൻ

779 രൂപയുടെ എയർടെൽ പ്ലാൻ

839 രൂപയുടെ എയർടെൽ പ്ലാൻ

999 രൂപയുടെ എയർടെൽ പ്ലാൻ
999 രൂപയുടെ എയർടെൽ പ്ലാൻ

3,359 രൂപയുടെ എയർടെൽ പ്ലാൻ
( ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നതിൽ കൂടുതൽ ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നുണ്ട്. എയർടെൽ പ്ലാൻ പേജിൽ നിന്നും വിശദമായ വിവരങ്ങൾ ലഭിക്കും )

Click it and Unblock the Notifications