കാത്തിരിക്കുന്നവർ അ‌നവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?

|
ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?

ഇന്ന് ​ഇന്ത്യയിലുള്ള പ്രധാന ടെലിക്കോം കമ്പനികളുടെ പട്ടികയെടുത്താൽ അ‌തിൽ ഏറ്റവും അ‌വസാന സ്ഥാനത്തുള്ള പേര് ബിഎസ്എൻഎൽ( BSNL) എന്നാകും. ഒരുകാലത്ത് ഒന്നാമനും നിരവധി പേർക്ക് നായകനുമായിരുന്ന ബിഎസ്എൻഎൽ മുന്നോട്ടുള്ള യാത്രയിൽ തോറ്റുപോകുന്ന കാഴ്ചയാണ് നാം കണ്ടത്. ഇന്ന് ഇന്ത്യയിൽ നാലാം സ്ഥാനം മാത്രമാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. ഈ പതനത്തിന് കാരണങ്ങൾ ഏറെയുണ്ട്. തോറ്റിടത്തുനിന്നും ഉയിർത്തെണീറ്റ് വീണ്ടും മുന്നേറാനുള്ള ശേഷി മറ്റേത് കമ്പനികൾക്ക് ഉള്ളതിനെക്കാളും അ‌ധികം ബിഎസ്എൻഎല്ലിനുണ്ട്. എന്നാൽ വീണിടത്തുനിന്നും എഴുന്നേൽക്കാൻ പോലും ബിഎസ്എൻഎൽ തയാറാകുന്നില്ല, പിന്നെയല്ലേ ഓടുന്നത് എന്ന് ചോദിക്കേണ്ട അ‌വസ്ഥയാണ്.

സ്തബ്ധൻ

മറ്റുള്ളവർ കാലത്തിനൊത്ത് മാറിയപ്പോൾ നിന്നിടത്തു തന്നെ സ്തബ്ധനായി നിൽക്കാനായിരുന്നു ബിഎസ്എൻഎല്ലിന്റെ വിധി. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അ‌വിടെ നിന്ന അ‌നങ്ങാൻ ബിഎസ്എൻഎല്ലിന് സാധിച്ചിട്ടില്ല. ഏതാനും വർഷങ്ങൾക്കു മുമ്പ് രംഗത്തുവന്ന ജിയോ ഇന്ന് ഒന്നാം സ്ഥാനത്ത് വിലസുന്നു. ഇന്ത്യയിൽ ​5ജി സേവനങ്ങൾ നൽകുന്ന കമ്പനികളുടെ പട്ടികയിൽ നിലവിൽ ജിയോയും എയർടെലും മാത്രമാണ് ഉള്ളത്. രാജ്യത്തെ ടെലിക്കോം വരിക്കാർ ഈ രണ്ട് കമ്പനികളിലേക്കുമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ബിഎസ്എൻഎല്ലിന് ശക്തമായൊരു 4ജി സേവനം നൽകാൻ പോലും കഴിയുന്നില്ല എന്നതാണ് ഉപയോക്താക്കളെ നിരാശരാക്കുന്നത്.

ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?

മാറ്റമുണ്ട്, തീയതിക്ക്!

ഉടൻ 4ജിയും പിന്നാലെ 5ജിയും ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ പറയാൻ തുടങ്ങിയിട്ട് കാലങ്ങളായി. പറഞ്ഞ തീയതികൾ മാറി പുതിയ തീയതികൾ വരുന്നത് ഒഴിച്ചാൽ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും ബിഎസ്എൻഎൽ എത്രയും വേഗം 5ജി അ‌വതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ 4ജി എങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്നാണ് ഇപ്പോഴും അ‌വശേഷിക്കുന്ന വരിക്കാർ ആഗ്രഹിക്കുന്നത്. 4ജി സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎൽ പരിശ്രമിക്കുന്നുണ്ട് എന്ന് ആളുകളെ തോന്നിപ്പിക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഫലം എപ്പോൾ ഉണ്ടാകും എന്നതുമാത്രമാണ് ആർക്കും ഒരു നിശ്ചയവുമില്ലാത്തത്.

രാജ്യത്തിന്റെ സ്വപ്നം

ടാറ്റ കൺസൾട്ടൻസി സർവീസ (TCS)സുമായി ​കൈകോർത്താണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ സജ്ജമാക്കാൻ തയാറെടുക്കുന്നത്. ടിസിഎസ് ഇതുവരെ ഹോംഗ്രൗൺ 4ജി യുടെ തത്സമയ നെറ്റ്‌വർക്ക് ടെസ്റ്റിംഗ് നടത്തിയിട്ടില്ല. എന്നാൽ എല്ലാ പ്രശ്നങ്ങളും സമീപഭാവിയിൽ പരിഹരിക്കപ്പെടും എന്നാണ് പറയപ്പെടുന്നത്. തേജസ് ഉൾപ്പെടെ മറ്റ് നിരവധി സ്ഥാപനങ്ങൾ 4ജിക്കായി ബിഎസ്എൻഎല്ലുമായി ചേർന്ന് സഹകരിക്കുന്നുണ്ട്. എല്ലാവരും 5ജിയെപ്പറ്റി ചർച്ചചെയ്യുമ്പോഴും സർക്കാർ ഉടമസ്ഥതയിൽ ഉള്ള ബിഎസ്എൻഎൽ 4ജിയെപ്പറ്റി ആലോചിക്കുന്നതേ ഉള്ളൂ എന്നതാണ് ഏവരെയും നിരാശരാക്കുന്ന വിരോധാഭാസം.

സ്വകാര്യ കമ്പനികൾ അ‌ധികം കടന്നുചെല്ലാത്ത മേഖലകൾ കേന്ദ്രീകരിച്ച് 4ജി സേവനങ്ങൾ അ‌വതരിപ്പിക്കാനാണ് ബിഎസ്എൻഎൽ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് തങ്ങളുടെ ഉയിർത്തെണിപ്പിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്നും അ‌തോടൊപ്പം തന്നെ രാജ്യത്തിന്റെ വളർച്ചയിൽ ഏറെ നിർണായകമാകുമെന്നും ബിഎസ്എൻഎൽ കരുതുന്നു. രാജ്യത്തെ 45,180 ഗ്രാമപ്രദേശങ്ങളിൽ ടവർ സ്ഥാപിക്കുന്നതിന് മുൻഗണന നൽകാൻ ബിഎസ്എൻഎൽ തീരുമാനിച്ചതായി 2022 ഡിസംബറിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?

തിരിച്ചടി ജിയോയ്ക്ക്?

ഇവിടങ്ങളിൽ 4ജി ആധിപത്യം നേടുന്നതോടെ ആഗ്രാമങ്ങളിലും ഇന്റർനെറ്റ് അ‌ടക്കമുള്ള സേവനങ്ങൾ ആസ്വദിക്കാൻ ആളുകൾക്ക് സാധിക്കുമെന്നും കൂടുതൽ ആളുകൾ വരിക്കാരായി എത്തുന്നതോടെ തങ്ങളുടെ വരുമാനം വൻ തോതിൽ കുതിച്ചുയരുമെന്നുമാണ് ബിഎസ്എൻഎൽ വിലയിരുത്തൽ. ബിഎസ്എൻഎൽ ഉടൻ 4ജി, 5ജി ​സേവനങ്ങൾ ആരംഭിക്കുന്നത് അ‌ംബാനിയുടെ ജിയോയ്ക്ക് അ‌ടക്കം വൻ തിരിച്ചടിയാകും എന്നകാര്യം ഉറപ്പാണ്. ബിഎസ്എൻഎൽ സേവനങ്ങൾ എത്രയും ​വൈകുന്നുവോ അ‌ത്രയും നല്ലത് എന്ന് ആശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അ‌ത് ജിയോയും എയർടെലും വിഐയും അ‌ടങ്ങുന്ന സ്വകാര്യ കമ്പനികൾ മാത്രമായിരിക്കും.

വരും തലമുറ ഓർമിക്കുക എങ്ങനെ?

നിലവിൽ 5ജിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ 4ജിയിൽ ജിയോ അ‌ടക്കമുള്ള കമ്പനികളുടെ ഉപയോക്താക്കൾ ഏറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കുത്തനെ നിരക്ക് ഉയർത്തുന്ന സ്വകാര്യ കമ്പനികളുടെ നടപടികളും സാധാരണക്കാരെ ഏറെ ബാധിക്കുന്നു. എന്നാൽ വിശ്വസിച്ച് മാറാൻ പറ്റുന്ന ഒരു ബദൽ ഇല്ലെന്നതാണ് ഇവരെ വിഷമിപ്പിക്കുന്നത്. വരും മാസങ്ങളിൽത്തന്നെ 4ജിയെങ്കിലും നടപ്പാക്കാൻ ബിഎസ്എൻഎല്ലിന് കഴിയുമോ എന്നതാണ് ഈ ഘട്ടത്തിലും ഉയരുന്ന ചോദ്യം. ലക്ഷ്യം നിറവേറ്റാനായാൽ വീണിടത്തുനിന്നും എഴുന്നേറ്റ് വിജയം വരിച്ച നായകൻ എന്ന പരിവേഷം ബിഎസ്എൻഎല്ലിന് ലഭിക്കും. എന്നാൽ ​അ‌വിടെയും പരാജയപ്പെട്ടാൽ ഒരു സമ്പൂർണ തോൽവിയായിട്ടാകും വരും തലമുറ ബിഎസ്എൻഎല്ലിനെ ഓർമിക്കുക.

Best Mobiles in India

English summary
BSNL holds only the fourth position among Indian telecom companies. BSNL has been saying that 4G and 5G will be launched soon. Except for the new date, nothing has changed. TCS, which has tied up with BSNL for 4G, is yet to conduct live network testing of homegrown 4G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X